തലശ്ശേരി: പിണറായി പ്രദേശത്ത് ഒന്നിന് പിറകെ ഒന്നായി കൈകാലുകള്‍ വെട്ടിമാറ്റപ്പെട്ട നിലയില്‍ പൂച്ചകളുടെ ജഡങ്ങള്‍ കാണപ്പെടുന്നത് നാട്ടുകാരെ വീണ്ടും ആശങ്കയിലാക്കുന്നു. ഏറ്റവും ഒടുവിലായി ഇന്നലെ രാവിലെയാണ് പിണറായി വെണ്ടുട്ടായി പുലരി ക്ലബ്ബിനടുത്ത പറമ്പില്‍ ഒരു കാലും ഒരു കൈയ്യും നഷ്ടപ്പെട്ട നിലയില്‍ പൂച്ചയുടെ ജഡം കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അജ്ഞാത ജിവി കടിച്ചതാവാമെന്നാണത്രെ പറഞ്ഞത്.
കഴിഞ്ഞ ദിവസം പിണറായി വൈദ്യുതി ഓഫിസിന് പിറകിലെ വീട്ടിലും ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മറ്റൊരിടത്തും സമാന രീതിയില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട പൂച്ചകളുടെ ജഡം കാണപ്പെട്ടിരുന്നു. ആദ്യം കാണപ്പെട്ട ജഡങ്ങളുടെ കൈകാലുകള്‍ വെട്ടിയെടുത്ത നിലയിലായിരുന്നു. സംഭവത്തിന് പിന്നില്‍ അന്നേ ദുരൂഹതയും തീവ്രവാദ പരിശിലനവും പ്രചരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും അന്വേഷണം നടത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: