ഇരിക്കൂര്‍: പൊതുശ്മശാനം വേണമെന്ന ഇരിക്കൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള മുറവിളിക്ക് പരിഹാരമാകുന്നു. പഞ്ചായത്തില്‍ പൊതുശ്മശാനം ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി സമീപ പഞ്ചായത്തുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പു കാരണം മറ്റ് പഞ്ചായത്തുകളിലെ മൃതശരീരം ദഹിപ്പിക്കാന്‍ സമീപ പഞ്ചായത്തുകള്‍ അനുവദിക്കാതായതാണ് പ്രശ്നം രൂക്ഷമാക്കിയത്. പിന്നീട് ഏക ആശ്രയമായ പയ്യാമ്പലം പൊതുശ്മശാനമായിരുന്നു ഇരിക്കൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ നാളിതുവരെയായി ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍ ഭാരിച്ച സാമ്പത്തികച്ചെലവും ദീര്‍ഘയാത്രയും കാരണം സാധരണ ജനങ്ങള്‍ വളരെയേറെ പ്രയാസങ്ങള്‍ അനുഭവിക്കുകയായിരുന്നു.
സ്ഥലം ഏറ്റെടുത്തിട്ട് പത്ത് വര്‍ഷത്തിലേറെയായിട്ടും നിര്‍മ്മാണം മുന്നോട്ട് പോയിരുന്നില്ല. തുടര്‍ന്ന് ഹിന്ദുഐക്യവേദി ഇരിക്കൂര്‍ പഞ്ചായത്ത് കമ്മറ്റിയുള്പ്പെടെയുളള സംഘടനകള്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി പൊതുശ്മശാനം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറാവുകയായിരുന്നു. ഈ മാസം 31 ന് പൊതുശ്മശാനം കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പൊതുശ്മശാനം ഉദ്ഘാടനത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്കി. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.വി.ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.നസീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എം.പി.പ്രസന്ന, കെ.അംബിക, പി.വി.പ്രേമലത, പി.പി.രാജേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.നസീര്‍-ചെയര്മാന്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.വി.നാര്ദ്ധനന് – കണ്‍വീനര്‍, പി.പി.രാജേഷ്-വൈസ് ചെയര്മാന്, പി.ദാമോദരന്‍-ജോയന്റ് കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: