തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ദുരന്തനിവാരണ അഥോറിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രത്തിന്‍റെ നടപടി. ഇത് സംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും.
കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ കേരളം കണ്ട ഏറ്റവും കനത്ത വെള്ളപ്പൊക്കമാണ് ആലപ്പുഴ, കോട്ടയം ജില്ലകളിലുണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ 203 കോടി രൂപയും കേന്ദ്രം 80 കോടിയും അനുവദിച്ചിട്ടുണ്ട്.
















