വിയന്റിയന്‍ (ലാവോസ്): തെക്കന്‍ ലാവോസിനു സമീപം അണക്കെട്ട് തകര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ച 17 പേരുടെ മൃതശരീരം കണ്ടെത്തി. എത്ര പേരെ കാണാതായി എന്നുള്ളതിന് കണക്കുകളില്ല. എട്ടു ഗ്രാമങ്ങള്‍ ഒലിച്ചുപോയി. ലാവോയിലെ അറ്റപേയ് പ്രവിശ്യയിലുള്ള സീ-നാംനോയി അണക്കെട്ടാണ് തകര്‍ന്നത്.
വീടുകളുടെ മേല്‍ക്കൂരയ്ക്കൊപ്പം വെള്ളം നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ട്.നദികളാല്‍ സമ്പുഷ്ടമായ ലാവോസ് തെക്കുകിഴക്കന്‍ ഏഷ്യയിലെ തായ്ലാന്ഡ്, വിയറ്റ്നാം, കംബോഡിയ, മ്യാന്മാര്, ചൈന എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യമാണ്. വൈദ്യുതി വില്പനയാണ് പ്രധാന വരുമാന മാര്‍ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: