ഇസ്ലാമാബാദ്: പാക്ക് തെരഞ്ഞെടുപ്പില്‍ സ്ത്രീകളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് സമാധാന നോബല്‍ ജേതാവ് മലാല യൂസഫ്സായി. പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണം. പ്രത്യേകിച്ച് സ്ത്രീകള്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മലാല ട്വീറ്റിലൂടെ വ്യക്തമാക്കി.
സ്ത്രീകളുടെ കൈകളിലാണ് അധികാരമെന്ന് വ്യക്തമാക്കിയ മലാല ജനാധിപത്യം വിജയിക്കുമെന്നും ചൂണ്ടിക്കാട്ടി. അതേസമയം തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന കാര്യത്തില്‍ 21കാരിയായ മലാല തീരുമാനം അറിയിച്ചിട്ടില്ല. പാക്ക് സ്വദേശിനിയായ മലാല നിലവില്‍ ലണ്ടനിലാണ് കഴിയുന്നത്.
ഭീകരര്‍ക്കിടയിലെ ജീവിതമെന്ന പേരില്‍ ഡയറി എഴുതിയതിനെ തുടര്‍ന്ന് 2012ല്‍ മലാലയ്ക്ക് താലിബാന് ഭീകരരുടെ വെടിയേറ്റ് തലയ്ക്കും കഴുത്തിനും തോളിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കുകളില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ മലാലയും കുടുംബവും പിന്നീട് യുകെയിലെ ബിര്മിങ്ഹാമിലേയ്ക്ക് താമസം മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: