Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗ്രാമങ്ങളില്‍ നഗരസൗകര്യങ്ങള്‍: കേന്ദ്ര സര്‍ക്കാരിന്റെ ശ്യാമ പ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു മാങ്ങാട്ടിടം, കോട്ടയം പഞ്ചായത്തുകളില്‍ 126 കോടിയുടെ പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 10:02 pm IST
in Kannur

കണ്ണൂര്‍: ഗ്രാമങ്ങളില്‍ നഗരസൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്യാമ പ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ (എസ്പിഎംആര്‍എം) പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. നഗരവും ഗ്രാമവും ചേര്‍ന്നത് (റൂറല്‍+അര്‍ബന്‍=റര്‍ബന്‍) എന്ന് അര്‍ത്ഥം വരുന്ന പദ്ധതി രാജ്യത്ത് 100 ക്ലസ്റ്ററുകളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഇതില്‍ കേരളത്തിന് ലഭിച്ച നാല് ക്ലസ്റ്ററുകളില്‍ ഒന്നാണ് കണ്ണൂരിലേത്. വിവിധ പദ്ധതികളിലായി 126 കോടി രൂപയുടെ പ്രവൃത്തികളാണ് റര്‍ബന്‍ മിഷനിലുള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്നത്. പദ്ധതി വിഹിതം തികയാതെ വരുമ്പോള്‍ ഉപയോഗിക്കുന്നതിന് ക്രിറ്റിക്കല്‍ ഗാപ് ഫണ്ടായി കേന്ദ്രം നല്‍കുന്ന 30 കോടി ഉള്‍പ്പെടെയാണിത്. ജില്ലയിലെ മാങ്ങാട്ടിടം, കോട്ടയം പഞ്ചായത്തുകളടങ്ങുന്ന ക്ലസ്റ്ററില്‍ 20ലേറെ പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായി. നൂറോളം പദ്ധതികള്‍ പുരോഗതിയുടെ വിവിധ ഘട്ടങ്ങളിലാണ്. 

വിദ്യാഭ്യാസം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ജല വിതരണം, ഗതാഗതം, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലെയും ഉന്നമനം ഉറപ്പുവരുത്തുന്നതാണ് പദ്ധതി. വ്യക്തികളുടെ സാമ്പത്തിക സുസ്ഥിരത ലക്ഷ്യമാക്കി 116 പേര്‍ക്ക് 4000 രൂപയുടെ കൈത്തറി യൂണിറ്റ് വിതരണം ചെയ്തിരുന്നു. കുടുംബശ്രീയുടെ ചെറുകിട സംരംഭക യൂണിറ്റുകള്‍, കൊപ്ര സംഭരണ കേന്ദ്രം, ശീതീകരണവും വാഹന സൗകര്യവുമടക്കമുള്ള പച്ചക്കറി സംഭരണ വിതരണ കേന്ദ്രം, ഇ- സാക്ഷരത- ഓണ്‍ലൈന്‍ പരീക്ഷാ-പരിശീലന കേന്ദ്രം തുടങ്ങിയവ സ്ഥാപിക്കുന്നതിനായി മാങ്ങാട്ടിടം പഞ്ചായത്തിലെ കൊയിലോടില്‍ റര്‍ബന്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. 

ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തേ കര്‍ഷകര്‍ക്ക് പമ്പ് സെറ്റ് വിതരണം ചെയ്തിരുന്നു. കൂടാതെ വിദ്യാലയങ്ങളില്‍ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റ്്, എല്‍ പി ജി കണക്ഷന്‍, കുളം നവീകരണം, മഴവെള്ള സംഭരണി, സട്രീറ്റ് ലൈറ്റുകളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികളും പൂര്‍ത്തിയായി. രണ്ട് പഞ്ചായത്തുകളിലുമായി മൂന്ന് അംഗന്‍വാടികളും ഇതിനോടകം നിര്‍മ്മിച്ചു. പുതുതായി 11 അംഗനവാടികള്‍ നിര്‍മ്മിക്കുന്നതിനും അംഗന്‍വാടികളില്‍ കുടിവെള്ള സൗകര്യമേര്‍പ്പെടുത്തുന്നതിനും കൗമാരക്കാര്‍ക്കുള്ള കൗണ്‍സലിങ് സെന്ററുകള്‍ ഒരുക്കുന്നതിനുമായി 2.88 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 2.78 കോടി രൂപയുടെ വിവിധ പദ്ധതികള്‍ റര്‍ബന്‍ മിഷന്റെ ഭാഗമായി രണ്ട് പഞ്ചായത്തിലും നടപ്പിലാക്കി വരുന്നു. കംമ്പോസ്റ്റ് യൂണിറ്റ്്, ബയോഗ്യാസ് യൂണിറ്റ്, പ്ലാസ്റ്റിക് ആന്റ് ഇ-വേയ്സ്റ്റ് മാനേജ്‌മെന്റ് യൂണിറ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. ഇരു പഞ്ചായത്തുകളിലും പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും റോഡുകളുടെ നവീകരണത്തിനുമായി 19.446 കോടി രൂപയുടെ പദ്ധതിയും നല്ല രീതിയില്‍ മുന്നോട്ടുനീങ്ങുന്നു. 

രണ്ട് മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍, പ്രതിരോധ കുത്തിവയ്‌പ്പ് കേന്ദ്രം, രണ്ട് ഇന്‍സിനെറേറ്ററുകള്‍, രണ്ട് ഇ.സി.ജി യന്ത്രങ്ങള്‍, എക്‌സ് റേ യൂണിറ്റ്് എന്നിവ പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയില്‍ സ്ഥാപിക്കും. കോട്ടയം പി എച്ച് സിയുടെ നവീകരണം, മാങ്ങാട്ടിടം പി എച്ച് സിയില്‍ റീഹാബിലിറ്റീഷന്‍ സെന്റര്‍ നിര്‍മ്മാണം, രണ്ട് ഹെല്‍ത്ത് സബ് സെന്ററുകളുടെ നിര്‍മ്മാണം, മൃതദേഹം സൂക്ഷിക്കുന്നതിനുള്ള രണ്ട് ഫ്രീസറുകള്‍ വാങ്ങല്‍, വെറ്റിനറി സബ് സെന്റര്‍ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. 

റര്‍ബന്‍ മിഷനു വേണ്ടി സമഗ്ര ക്ലസ്റ്റര്‍ കര്‍മപദ്ധതി (ഐസിഎപി)യുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിശദ പദ്ധതി രേഖയ്‌ക്ക് 2017ല്‍ തന്നെ ഭരണാനുമതി ലഭിച്ചിരുന്നു. 2019 മാര്‍ച്ചോടെ മിഷന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന രീതിയുള്ള ജാഗ്രത നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുണ്ടാവണമെന്ന് പദ്ധതി അവലോകന യോഗത്തില്‍ പി.കെ.ശ്രീമതി എംപി പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

പുതിയ വാര്‍ത്തകള്‍

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.