കണ്ണൂര്‍: ശ്യാമപ്രസാദിന്റെ കൊലയാളികലെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഏകപക്ഷീയമായി മര്‍ദ്ദനമഴിച്ചുവിടുകയും പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയും ചെയ്ത പോലീസ് നടപടയില്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി പ്രതിഷേധിച്ചു. പ്രതിഷേധപരിപാടിയുടെ ഭാഗമായി ജില്ലയിലെ ഖണ്ഡ് കേന്ദ്രങ്ങളില്‍ ഇന്ന് വൈകുന്നേരം പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.
















