കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെയും ഓഫീസേഴ്‌സ് അസോസിയേഷന്റെയും ഉത്തര മലബാര്‍ മേഖലാ സമ്മേളനം 22ന് കാലത്ത് 10 മണിക്ക് കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ എഐബിഇഎ ഹാളില്‍ നടക്കും. കനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ അഖിലേന്ത്യ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്.രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും. എഐബിഒഎ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വി.ജയഗോപാല്‍, കെജിബിആര്‍എ സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അകആഋഅഎെഇബിഇഎ ജില്ലാ സെക്രട്ടറി ജി.വി.ശരത്ചന്ദ്രന്‍,തുടങ്ങിയവര്‍ പ്രസംഗിക്കും. കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് വിരമിച്ച എഐജിബിഒഎ അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡണ്ട് വി.ബലറാം, എം.മറിയവര്‍ഗ്ഗീസ്സ്, വി.സി.രാജന്‍, എം.രാജീവന്‍, ഇ.പി.രമേശന്‍, സി.സീത തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും.
















