Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീരാമഭദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 01:03 am IST
inSamskriti

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അധ്യാത്മരാമായണത്തിനു രചിച്ച പാദപൂജാവ്യാഖ്യാനത്തില്‍ ശ്രീരാമഭദ്ര ശബ്ദത്തിനു മംഗള സ്വരൂപനെന്ന് സ്വാനുഭവത്തില്‍നിന്നു അര്‍ത്ഥം പറഞ്ഞിരിക്കുന്നു. അലൗകികാനന്ദമായ ശ്രീരാമനാണ് യഥാര്‍ത്ഥമായ മംഗളം. അകവും പുറവും തെല്ലും ഇടവിടാതെ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന മംഗളമാകയാലാണ് സ്വാമി തൃപ്പാദങ്ങള്‍ രാമനെ മംഗള സ്വരൂപനെന്നു പറഞ്ഞുവച്ചത്. അതാണു ശ്രീരാമഭദ്രന്‍.

ഏവരും ആഗ്രഹിക്കുന്നതു മംഗളമാണ്. അമംഗളം ആരും കൊതിക്കുന്നില്ല. മംഗളത്തെക്കുറിച്ച് ഏകദേശ  ധാരണ എല്ലാപേര്‍ക്കുമുണ്ട്. അതെന്താണെന്ന് സൂക്ഷ്മമായി അറിയുകയാണ് ഇനി വേണ്ടത്. മാറ്റങ്ങളൊന്നുമില്ലാത്ത ബോധസ്ഥിതിയാണു മംഗളം. മാറ്റം അമംഗളമാണ്. അതു നശ്വരതയെയും ദുഃഖപരിതാപങ്ങളെയും സൃഷ്ടിക്കുന്നു. ഈ ലോകത്തില്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്നു എല്ലാവര്‍ക്കുമറിയാം. ജീവജാലങ്ങള്‍  ജനിക്കുന്നു, ക്രമേണ വളരുന്നു, അനന്തരം വളര്‍ച്ചയുടെ പരമകാഷ്ഠയിലെത്തുന്നു. തുടര്‍ന്ന് ക്ഷയിക്കാനാരംഭിക്കുന്നു. അവസാനം എങ്ങോ മറയുന്നു. ജീവനില്ലെന്നു നാം കരുതുന്ന പദാര്‍ത്ഥങ്ങള്‍ക്കുമുണ്ടു മാറ്റങ്ങള്‍. സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങളുടെ കാര്യവും വേറൊന്നല്ല. മാറ്റങ്ങളുടെ കൂട്ടത്തില്‍ ക്ഷയവും മരണവും ദുഃഖകരമാണെന്നതിനു സംശയമില്ല. അതിനാ ല്‍ അവ പ്രത്യക്ഷത്തില്‍ തന്നെ അമംഗളകരമായിരിക്കുന്നു. ജനനവും വളര്‍ച്ചയും സുഖകരമെന്നു പ്രഥമദൃഷ്ട്യാ തോന്നുമെങ്കിലും പിന്നീടു നിര്‍ബന്ധമായും സംഭവിക്കുന്ന ക്ഷയവും മൃതിയും അവയെപ്പോലും വിനാശഭീതിയിലാഴ്‌ത്തി അമംഗളമാക്കി പരിണമിപ്പിക്കുന്നു. ജനനമുണ്ടോ മരണവും ഉറപ്പാണ്. വളര്‍ച്ചയുണ്ടോ തളര്‍ച്ചയും അനിവാര്യം. ഇതാണ് ലോക യാഥാര്‍ത്ഥ്യം. രോഗങ്ങള്‍ ഇതിനോടെല്ലാം കെട്ടപ്പെട്ടു കൂടിക്കലര്‍ന്നിരിക്കുന്നു. എല്ലാവിധ കൂട്ടിവയ്‌പ്പുകളും അവരുടെ ക്ഷയത്തില്‍ പര്യവസാനിക്കും. എല്ലാ കയറ്റങ്ങളും ഇറക്കത്തില്‍ എത്തിച്ചേരും. എല്ലാ ഒത്തുകൂടലുകളും വേര്‍പാടില്‍ പര്യവസാനിക്കും. ജീവിതം മരണത്തിലും കലാശിക്കും എന്നു ജീവിതത്തിന്റെ അമംഗളകരമായ നശ്വരതയെ വാല്മീകി മഹര്‍ഷി ആദികാവ്യമായ രാമായണത്തില്‍ വര്‍ണിച്ചിട്ടുണ്ട്. ഇത് ഏവരുടേയും അനുഭവവുമാണ്. രോഗം, വാര്‍ദ്ധക്യം, മരണം എന്നിവയാണ് കപിലവസ്തുവിലെ രാജകുമാരനായ സിദ്ധാര്‍ത്ഥനെ ജീവിതതത്ത്വാന്വേഷണത്തിന്റെ പന്ഥാവിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത് എന്ന കാര്യം ഇവിടെ ഓര്‍മിക്കണം.

അമംഗളകരമായ അഥവാ അഭദ്രമായ മരണത്തെ ആരും ഇഷ്ടപ്പെടുന്നില്ല. അത് ഒഴിവാക്കാനാണ് ജീവികളെല്ലാം ശ്രമിക്കുക. അതിന്റെ സാഫല്യത്തിനായി മരണാദികളോടു ബന്ധപ്പെട്ട രോഗവാര്‍ദ്ധക്യാദികളെ അകറ്റാനും മനുഷ്യര്‍ പ്രയത്‌നിക്കുന്നു. അമംഗളനിവാരണം എങ്ങനെ സാധിക്കും? ഭൗതിക മാര്‍ഗങ്ങളിലൂടെ മാനവരാശി അതിനുവേണ്ടി നടത്തിയ പരിശ്രമങ്ങള്‍ക്ക് ആയിരത്താണ്ടുകളുടെ ചരിത്രമുണ്ട്. ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനെങ്കിലും അമംഗളനിവാരണം അഥവാ മരണത്തെ അതിലംഘിക്കല്‍ ഇന്നും അപ്രാപ്യമായിത്തന്നെ അവശേഷിപ്പിക്കുന്നു. മാറ്റങ്ങള്‍ക്കു വിധേയമായ ഭൗതിക പദാര്‍ത്ഥങ്ങള്‍ പുനഃസംവിധാനം ചെയ്തതുകൊണ്ടു മാറ്റങ്ങളെ അതിലംഘിക്കാനാവുകയില്ലെന്ന സാമാന്യയുക്തിയാണ് അതിനു കാരണം. അതിന്റെ സൂക്ഷ്മാംശങ്ങള്‍ അദ്ധ്യാത്മരാമായണത്തില്‍ നിന്നു ക്രമേണ വ്യക്തമായിക്കൊള്ളും. മരണത്തെ അതിവര്‍ത്തിച്ച അനേകം പേരുടെ ജീവിത ദൃഷ്ടാന്തങ്ങള്‍ രാമായണത്തിലുള്‍ക്കൊണ്ടിരിക്കുന്നു.

ഭദ്രതയുദിക്കാന്‍ ലോകമെമ്പാടും ഓടിനടന്നു പണിപ്പെടേണ്ട കാര്യമില്ല. മാറ്റമില്ലാത്ത തത്ത്വം ഈ ലോകത്തുണ്ടോ എന്നു അന്വേഷിച്ചാല്‍ മാത്രം മതി. മുന്‍വിധികളും കടുംപിടിത്തങ്ങളുമില്ലാതെ സമാധാനമായി അല്‍പമൊന്നു ചിന്തിക്കുന്നവര്‍ക്കു ഉള്ളംകൈയിലെ നെല്ലിക്കപോലെ സുസ്പഷ്ടം; ഭദ്രതയുടെ തത്ത്വം അഥവാ മംഗളതയുടെ രഹസ്യം വെളിവായിക്കിട്ടും. തന്റെ ഹൃദയത്തിന്റെ ഉള്ളറയിലിരിക്കുന്ന ആനന്ദസ്വരൂപനായ ശ്രീരാമനാണ് മാറ്റമില്ലാത്ത ബോധസത്തയെന്ന പ്രഖ്യാപനമായിരിക്കുമത്.

എന്താണു ബോധം? ലോകത്തെ കണ്ടറിയുകയും കാതിലൂടെ ലോകത്തെ കേള്‍ക്കുകയും മൂക്കിലൂടെ ലോകത്തെ മണത്തറിയുകയും നാവിലൂടെ ലോകത്തെ രുചിച്ചറിയുകയും ത്വക്കിലൂടെ സ്പര്‍ശിച്ചറിയുകയും ചെയ്യുന്ന ഉള്ളിലെ തത്ത്വമാണു ബോധം. അതു ഞാന്‍  ഞാന്‍ എന്നിങ്ങനെ ഉള്ളില്‍ നിരന്തരം സ്ഫുരിക്കുന്നു. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതു മുതല്‍ രാത്രി ഉറങ്ങുംവരെ നിരന്തരം ഹൃദയാന്തര്‍ഭാഗത്തെ പ്രകാശിപ്പിക്കുന്നു.  അതുണര്‍ന്നിരിക്കുമ്പോള്‍ മാത്രമേ ലോകാനുഭവമുള്ളൂ. അല്ലാത്തപ്പോള്‍ പ്രപഞ്ചം അനുഭവപ്പെടുന്നില്ല. അതാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യവ്യക്തി. അല്ലാതെ ജഡമയമായ ശരീരമനോബുദ്ധികളല്ലെന്നു ക്രമേണ വ്യക്തമായിക്കൊള്ളും. ഓരോ മനുഷ്യനും ഞാന്‍ ഞാനെന്നു പറയുന്നത് പ്രസ്തുത ബോധത്തെയാകുന്നു. 

ബോധത്തിനു ജനനമില്ല, മരണമില്ല, രോഗമില്ല, വാര്‍ദ്ധക്യമില്ല, ദുഃഖമില്ല, ദൗര്‍ബല്യങ്ങളില്ല. ഇങ്ങനെ അമംഗളകരമായ യാതൊന്നും ബോധത്തിനില്ല. ആനന്ദമാണ് ബോധസ്വരൂപം. ഇക്കാര്യം മനസ്സിലാക്കാന്‍ ഏറെ പരിശ്രമം വേണ്ട. തൊണ്ണൂറുവയസ്സായ മുത്തച്ഛന്‍ പേരക്കിടാവിനെ മടിയിലിരുത്തിക്കൊണ്ടു വീട്ടിന്റെ ഉമ്മറത്തിരുന്നു ഇങ്ങനെ സ്വാനുഭവം വിവരിക്കും. ”കുഞ്ഞേ മുത്തശ്ശന്‍ കുട്ടിയായിരുന്നപ്പോള്‍  ഓടിക്കളിച്ചത് ഈ മുറ്റത്താണ്. പിന്നീട് സ്‌കൂളില്‍ പോയിത്തുടങ്ങി. മുത്തശ്ശന്‍ വലുതായപ്പോള്‍ കോളജില്‍ പഠിച്ചു. ഡിഗ്രികളെടുത്തു. ഏറെക്കാലം ഉദ്യോഗം ഭരിച്ചു.  പെന്‍ഷന്‍ വാങ്ങി. സാമൂഹിക പ്രവര്‍ത്തനം ചെയ്തു. ഇപ്പോള്‍ നടക്കാന്‍ മേലാ. ഇവിടെ ഇരിക്കുന്നു.” സ്‌കൂളില്‍ പഠിച്ചതും ഉദ്യോഗം ഭരിച്ചതുമെല്ലാം താന്‍ തന്നെയാണെന്നു മുത്തശ്ശനു നല്ല ബോധ്യമുണ്ട്. അത് ഏവരുടെയും അനുഭവമാണ്. ഇതിനിടയ്‌ക്ക് ശരീരം മാറി, മനസ്സുമാറി, ബുദ്ധി നിരന്തരം മാറി എന്ന കാര്യം മറന്നുപോകരുത്. പക്ഷേ ബോധത്തിന് മാത്രം മാറ്റമില്ല. അതാണു മംഗളം അഥവാ ഭദ്രം.

അലൗകികമായ ആനന്ദം അഥവാ ശ്രീരാമനാണു ഉള്ളിലെ ബോധവസ്തു. അതു മാറ്റങ്ങളില്ലാത്തതും തന്മൂലം മംഗളസ്വരൂപവുമാകയാല്‍ എഴുത്തച്ഛന്റെ ശാരികപ്പൈതല്‍ ശ്രീരാമനെ ശ്രീരാമഭദ്രന്‍ എന്നും വിളിച്ചു. നിനക്കു മരണമില്ലെന്ന മഹാസന്ദേശമാണ് അത് ഓരോ മനുഷ്യനും നല്‍കുന്നത്.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.