Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വരരുചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 01:02 am IST
inSamskriti

വിക്രമാദിത്യ സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളായിരുന്നു പണ്ഡിതശ്രേഷ്ഠനായ വരരുചി. വിഖ്യാതങ്ങളായ പല ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളും രചിച്ചത് വരരുചിയാണ്. രാജാവിന്റെ, പൗരാണികവും ശാസ്ത്ര സംബന്ധവുമായ  സംശയങ്ങള്‍ തീര്‍ത്തുനല്‍കിയിരുന്നത് വരരുചിയായിരുന്നു. ഒരിക്കല്‍ ‘രാമായണത്തിലെ പ്രധാനവാക്യമേത്?’ എന്ന്  രാജാവ് വരരുചിയോട് അന്വേഷിച്ചു.  മറുപടി പറയാനാവാതെ വിഷമിച്ച വരരുചിക്ക് രാജാവ് ഉത്തരം കണ്ടുപിടിക്കാന്‍ നാല്‍പത്തിയൊന്നു ദിവസം നല്‍കി.  ഉത്തരം കണ്ടെത്താനായില്ലെങ്കില്‍ ”താന്‍ ഇവിടെ വരണ മെന്നില്ല”   എന്നും രാജാവു പറഞ്ഞു. അനന്തരം വരരുചി പല നാടുകളില്‍ അലഞ്ഞ് പലരോടും അന്വേഷിച്ചെങ്കിലും മറുപടി കിട്ടിയില്ല. രാമായണത്തിലെ എല്ലാ ശ്ലോകങ്ങളും വാക്യങ്ങളും ശ്രേഷ്ഠങ്ങളെന്നായിരുന്നു പലരുടെയും മറുപടി. 

നാല്‍പത് ദിവസം അങ്ങനെ പിന്നിട്ടു. ഉത്തരം കിട്ടിയില്ല. സര്‍വ്വജ്ഞനെന്ന് പ്രസിദ്ധനെങ്കിലും ഇതറിഞ്ഞുകൂടെന്ന് വരുന്നത് അപമാനമാണ്. ഇനിയും സ്വദേശത്ത് തുടരുന്നതിലും ഭേദം മരിക്കുകയാണെന്നോര്‍ത്ത് ഭക്ഷണം കഴിക്കാതെ വരരുചി അന്ന് ഒരു പകല്‍ കഴിച്ചു കൂട്ടി. 

വിശപ്പും ദാഹവും സഹിക്കവയ്യാതെ ക്ഷീണിതനായ വരരുചി ഒരാല്‍ത്തറയില്‍ കയറിക്കിടന്നു. മയക്കം വരും  മുമ്പ് ‘വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ’യെന്നു പറഞ്ഞാണ് കിടന്നത്. പാതിരയായപ്പോള്‍ ചില ദേവതമാരെത്തി, ആലിന്മേല്‍ വസിക്കുന്ന ദേവതമാരെ പ്രസവമുള്ളൊരു സ്ഥലത്തു പോയി ചോരയും നീരും കുടിക്കാന്‍ ക്ഷണിച്ചു. ഞങ്ങള്‍ വരുന്നില്ല., ഈ ആല്‍ത്തറയില്‍ ഒരു ബ്രാഹ്മണന്‍ കിടപ്പുണ്ട്, അദ്ദേഹം ആത്മരക്ഷാര്‍ത്ഥം ഞങ്ങളെ വിളിച്ചാണ് കിടന്നതെന്ന് അറിയിച്ചു. തിരിച്ചു പോകുമ്പോള്‍ ഇതു വഴി വരണമെന്ന് ക്ഷണിക്കാനെത്തിയ വനദേവതകളോട് പറയുകയും ചെയ്തു. 

അന്ത്യയാമത്തില്‍ ഉണര്‍ന്നെങ്കിലും വ്യസനം മൂലം വരരുചി എഴുന്നേറ്റില്ല. അല്പനേരം കഴിഞ്ഞപ്പോള്‍ മുമ്പ് അതുവഴി വന്ന വനദേവതമാര്‍ തിരിച്ചെത്തി. പ്രസവമെവിടെയായിരുന്നുവെന്ന് ആലിന്മേലിരുന്ന ദേവതമാര്‍ അവരോട് അന്വേഷിച്ചു. ഒരു പറയന്റെ വീട്ടിലായിരുന്നു പ്രസവമെന്നും കുട്ടി പെണ്ണാണെന്നും അവളെ വിവാഹം ചെയ്യുന്നത് ‘മാം വിദ്ധി’  എന്നറിഞ്ഞു കൂടാത്ത, ആല്‍ത്തറയില്‍ കിടക്കുന്ന ഈ വരരുചിയാണെന്നും മറുപടി പറഞ്ഞു. ഇതു കേട്ട വരരുചിക്ക് താന്‍ അനേഷിച്ചതിന് ഉത്തരം കിട്ടിയ സന്തോഷവും ഭാവിയില്‍ വന്നു ചേരാനിരിക്കുന്ന അധ: പതനത്തെക്കുറിച്ചോര്‍ത്ത് ദു:ഖവും തോന്നി. നേരം വെളുത്തതോടെ വരരുചി അവിടെ നിന്ന് എഴുന്നേറ്റു പോയി. നാല്പത്തൊന്നാം ദിവസവും വരരുചിയെ കാണാതെ രാജാവ് ദു:ഖിതനായി. എന്നാല്‍ രാജസദസ്സിലെ മറ്റുള്ള വിദ്വാന്മാര്‍ക്ക് സന്തോഷമായി. വരരുചിയുള്ളതു കൊണ്ടാണ് രാജാവ് തങ്ങളെ ആദരിക്കാത്തതെന്ന ചിന്തയായിരുന്നു,  അസൂയാലുക്കളായ വിദ്വാന്മാര്‍ക്ക്. 

സന്തോഷം നിറഞ്ഞ മനസ്സോടെ, വരരുചി സദസ്സിലെത്തി. ഉത്തരം കിട്ടിയോ എന്നാരാഞ്ഞ രാജാവിനോട് രാമായണത്തിലെ ശ്രേഷ്ഠമായ ശ്ലോകം ഇതാണെന്നു പറഞ്ഞു കൊണ്ട് 

 ‘ രാമം ദശരഥം വിദ്ധി 

 മാം വിദ്ധി ജനകാത്മജാം

 അയോദ്ധ്യാമടവീം വിദ്ധി 

ഗച്ഛ താത യഥാസുഖം’ 

 ചൊല്ലി കേള്‍പ്പിച്ചു. അതിലെ ശ്രേഷ്ഠമായ വാക്യം ‘ മാം വിദ്ധി ‘ എന്നാണെന്നും വരരുചി വിശദീകരിച്ചു. അതാണ് ശരിയെന്ന് സദസ്യരെല്ലാം ഏകസ്വരത്തില്‍  സമ്മതിച്ചു. അതീവ സന്തുഷ്ടനായ രാജാവ്  രത്‌നങ്ങളുള്‍പ്പെടെ അളവറ്റ സമ്മാനങ്ങള്‍  നല്‍കി വരരുചിയെ ആദരിച്ചു. 

പത്തു തരത്തിലാണ് വരരുചി ശ്ലോകത്തെ വ്യാഖ്യാനിച്ചത്. അവയില്‍ രണ്ടെണ്ണം  ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനിറങ്ങിയ വേളയില്‍, ലക്ഷ്മണനോട് മാതാവായ സുമിത്ര പറയുന്നതാണ്.

അല്ലയോ താത(വത്സ) രാമം ദശരഥം വിദ്ധി( രാമനെ ദശരഥനെന്ന് അറിഞ്ഞാലും) ജ്യേഷ്ഠനായ രാമനെ അച്ഛനെപ്പോലെ കരുതണമെന്ന് സാരം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചു കൊള്ളണം. അടവീം അയോധ്യാം വിദ്ധി. അടവിയെ ( വനത്തെ)  അയോധ്യയായി കാണണം. മറ്റൊരു വ്യാഖ്യാനം  ഇങ്ങനെയാണ്;  രാമം ദശരഥം വിദ്ധി. രാമനെ ദശരഥന്‍  (പക്ഷി വാഹകനായിരിക്കുന്ന മഹാവിഷ്ണു എന്നറിഞ്ഞാലും. ജനകാത്മജയെ (സീതയെ) മാ (മഹാലക്ഷ്മി)  എന്നറിഞ്ഞാലും. അയോധ്യാം അടവീം വിദ്ധീം. അയോധ്യയെ (രാമന്‍ പോയാല്‍ പിന്നെ) അടവി (കാട്)   എന്നറിഞ്ഞാലും. (അതിനാല്‍) അല്ലയോ വത്സ!  നീ സുഖമാം വണ്ണം പോയാലും. ഇങ്ങനെ പത്തുതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ കേട്ട് മഹാരാജാവിന് സന്തോഷമായി. അതിനിടയില്‍ വരരുചി മറ്റൊരു കാര്യം കൂടി രാജാവിനെ അറിയിച്ചു. ഇന്നലെ രാത്രി ഒരു പറയന്റെ മാടത്തില്‍ പറയി പ്രസവിച്ചെന്നും  പെണ്‍കുട്ടിയാണെന്നും ആ കുട്ടിക്ക് മൂന്ന് വയസ്സു തികയുമ്പോള്‍ ഈ രാജ്യം നശിക്കുമെന്നുമാണ് വരരുചി രാജാവിനെ അറിയിച്ചത്. വരരുചിയുടെ വചനം തെറ്റില്ലെന്ന് വിശ്വസിച്ച മഹാരാജാവിനും സദസ്യര്‍ക്കും അങ്ങേയറ്റം വ്യസനമുണ്ടായി. പെണ്‍കുഞ്ഞിനെ കൊല്ലുന്നത് ഒരിക്കലും ഹിതമല്ല. മറ്റെന്തു ചെയ്യണം എന്നാലോചിച്ചിരുന്ന് ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഒരു ഉപായം കണ്ടെത്തി.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.