റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തിമിനാര്‍ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡസും സ്പെഷല്‍ ടാസ്ക് ഫോഴ്സും സംയുക്തമായാണ് നക്സലുകളെ നേരിട്ടത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷസേന പ്രദേശത്ത് ആക്രമണം നടത്തിയത്. നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തു.
















