കൊല്ലം: സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി അവരുടെ പോലീസിനെ ഉപയോഗിച്ച് എഴുത്തുകാരെ ഭീഷണിപ്പെടുത്തുകയാണെന്നും വാര്‍ത്താ അവതാരകന്‍ വേണുവിനെതിരെ കേസെടുത്തത് ഭരണകൂട ഭീകരതയാണെന്നും ജസ്റ്റിസ് കമാല്‍ പാഷ. കെ. ബാലകൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക സമിതി സംസ്ഥാന സമ്മേളനം കൊല്ലം പോലീസ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ദേശദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്ന സമയമാണിത്. ദേശമെന്നാല്‍ സംസ്‌കാരമെന്നാണ്. ജനങ്ങള്‍ വിമര്‍ശിക്കുന്നത് സര്‍ക്കാരിനെ മാത്രമാണ്. മാധ്യമങ്ങളില്ലാതെ ഒരിഞ്ച് മുന്നോട്ട് പോകാനാകില്ല. സമൂഹത്തില്‍ നടക്കുന്നത് ജനങ്ങളിലെത്താന്‍ മാധ്യമങ്ങള്‍ അനിവാര്യമാണെന്നും കമാല്‍ പാഷ പറഞ്ഞു. രക്ഷാധികാരി എസ്. സുവര്‍ണകുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീനി പട്ടത്താനം, ഡോ. ഷാജി പ്രഭാകരന്‍, എസ്.എം. അബ്ദുല്‍ഖാദര്‍, പ്രബോധ് എസ്. കണ്ടച്ചിറ, എ. അയ്യപ്പന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
















