കൊല്ലം: ഭാരതീയ അഭിഭാഷകപരിഷത്ത് പഠനശിബിരവും നിയമസെമിനാറും ഇന്നും നാളെയുമായി എറണാകുളത്ത് നടക്കും.
നെടുമ്പാശ്ശേരി ബ്രഹ്മകുമാരീസ് രാജയോഗ ഭവനില്‍ ഇന്ന് രാവിലെ 10.30ന് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ ശിബിര ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. രാജേന്ദ്രന്‍ അധ്യക്ഷനാകും. അഭിഭാഷകരായ ആര്‍. രാജേന്ദ്രന്‍, സി.കെ. ശ്രീനിവാസന്‍, എസ്. രമേശ്കുമാര്‍, കെ.ആര്‍. രാജ്കുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും.
















