Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാലിന്യ മുക്ത കണ്ണൂര്‍ കാംപയിന്‍ രണ്ടാം ഘട്ടത്തിലേക്ക്; നടപടികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം പ്ലാസ്റ്റിക്ക് സഞ്ചിയുമായി പോകുന്നത് നാണക്കേടായി കാണുന്ന സ്ഥിതിയുണ്ടായി: കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2018, 10:57 pm IST
inKannur

കണ്ണൂര്‍: മാലിന്യ മുക്ത കണ്ണൂര്‍ കാംപയിനില്‍ നിന്ന് പിറകോട്ടേക്കുള്ള തിരിച്ചുപോക്ക് അനുവദിക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്. പ്ലാസ്റ്റിക് സഞ്ചിയുള്‍പ്പെടെ അപകടകരമായ മാലിന്യങ്ങളുടെ തോത് ഗണ്യമായി കുറയ്‌ക്കുന്നതില്‍ രണ്ടുവര്‍ഷം കൊണ്ട് ജില്ല കൈവരിച്ച മുഴുവന്‍ നേട്ടങ്ങളെയും ഇല്ലാതാക്കുന്നതിന് തുല്യമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്ത കണ്ണൂര്‍ കാംപയിന്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി മാസ്‌കോട്ട് ഹോട്ടലില്‍ നടത്തിയ വിവിധ അസോസിയേഷനുകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്ലാസ്റ്റിക് സഞ്ചികള്‍, ഡിസ്‌പോസബ്ള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പിവിസി ഫഌക്‌സുകള്‍ എന്നിവയുടെ ഉപയോഗം ഗണ്യമായി കുറയ്‌ക്കാന്‍ രണ്ടുവര്‍ഷം നീണ്ട കാംപയിനിലൂടെ നമുക്ക് സാധിച്ചു. കണ്ണൂര്‍ കോര്‍പറേഷനും ചില ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ മികച്ച നേട്ടം കൈവരിച്ചപ്പോള്‍ ചില പട്ടണങ്ങളില്‍ വേണ്ടത്ര നടപ്പിലാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറിയ യുക്തിയില്‍ മാത്രം കാര്യങ്ങള്‍ കാണുന്ന ചിലര്‍ പദ്ധതിയെ പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പൊതജനങ്ങളില്‍ നിന്ന് ലഭിച്ച വലിയ പിന്തുണ പ്രോല്‍സാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയല്ല, സമൂഹത്തിന്റെയും നാടിന്റെയും മൊത്തത്തിനുള്ള നന്‍മയ്‌ക്കു വേണ്ടിയാണിതെന്ന ബോധമാണ് ഇക്കാര്യത്തില്‍ എല്ലാവര്‍ക്കുമുണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

പ്ലാസ്റ്റിക് സഞ്ചിയുമായി പോകുന്നതും ഡിസ്‌പോസബ്ള്‍ കപ്പുകളില്‍ ചായകുടിക്കുന്നതും നാണക്കേടായി തോന്നുന്ന ഒരു അവസ്ഥ സമൂഹത്തിലുണ്ടാക്കാന്‍ സാധിച്ചുവെന്നതു തന്നെ കാംപയിനിന്റെ ഏറ്റവും വലിയ വിജയമാണെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയില്‍ സ്റ്റീല്‍ ഗ്ലാസ്സുകളും പ്ലേറ്റുകളും ഉപയോഗിക്കുന്നതും ജില്ലയിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളും ബേക്കറികളുമുള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക്കിനു പകരം തുണിസഞ്ചി വിതരണം ചെയ്യുന്നതും ചെറിയ കാര്യമല്ല. മാലിന്യനിര്‍മാര്‍ജനത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ് ഏറ്റവും പ്രധാനം. ഇക്കാര്യത്തില്‍ ജില്ലയ്‌ക്ക് മാതൃകാപരമായ പുരോഗതി കൈവരിക്കാനായതായും ജില്ലാ കലക്ടര്‍ പറഞ്ഞു. 

നിയമം അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല, സമവായത്തിലൂടെയാണ് ജില്ലയില്‍ കാംപയിന്‍ മുന്നോട്ടുപോയത്. ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് വരെ കാത്തുനില്‍ക്കാതെ സ്വന്തം ജീവിത പരിസരങ്ങളില്‍ നിന്ന് ഇത്തരം മാലിന്യങ്ങളെ ഇല്ലാതാക്കുകയെന്നതാണ് പ്രധാനം. പ്ലാസ്റ്റിക് സഞ്ചിയും ഡിസ്‌പോസബ്ള്‍സും നിരോധിച്ചുകൂടെ എന്ന വാദത്തില്‍ അര്‍ഥമില്ല. ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ് നിരോധിക്കപ്പെടുന്നതു വരെ പുകവലി തുടരുമെന്ന് ആരും പറയാറില്ലല്ലോ എന്നും കലക്ടര്‍ ചോദിച്ചു. എന്തുകൊണ്ട് കണ്ണൂര്‍ എന്നുചോദിക്കുന്നതവരോട് എന്തു കൊണ്ട് കണ്ണൂരില്‍ ആയിക്കൂടാ എന്നാണ് കലക്ടറുടെ മറുചോദ്യം. രാജ്യത്തിന്റെ തന്നെ അംഗീകാരം നേടിയ ഇത്തരമൊരു മികച്ച പദ്ധതി ആദ്യമായി നടപ്പിലാക്കാനുള്ള അവസരം കണ്ണൂര്‍ ജില്ല നഷ്ടപ്പെടുത്തണമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. 

അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ വ്യവസായം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലുണ്ടാവുന്ന പുരോഗതി ജില്ലയില്‍ മാലിന്യ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ത്തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ മാതൃക സൃഷ്ടിക്കാനും പെരുമാറ്റച്ചട്ടങ്ങളുണ്ടാക്കാനും സാധിച്ചാല്‍ മാത്രമേ ഈ ഭീഷണി അതിജീവിക്കാന്‍ ജില്ലയ്‌ക്ക് സാധിക്കൂ എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 

കാംപയിനിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ഈ ഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ കാര്യക്ഷമമാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായെല്ലാം കൂടുതല്‍ ചര്‍ച്ചകളും ആലോചനകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സര്‍വീസുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ അനുകൂല നടപടികളുണ്ടാവുന്നില്ലെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. ചിലയിടങ്ങളില്‍ ആരാധനാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ വലിയതോതില്‍ ഡിസ്‌പോസബ്ള്‍ സാധനങ്ങള്‍ ഉപയോഗിക്കുന്നതായും ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തി. 

മസ്‌കോട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന്‍, കാറ്ററിംഗ് അസോസിയേഷന്‍, കുക്കിംഗ് അസോസിയേഷന്‍, ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍, റസിഡന്‍സ് അസോസിയേഷന്‍ ജില്ലാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ശുചിത്വമിഷനില്‍ നിന്ന് സ്ഥലംമാറിപ്പോവുന്ന അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ സുരേഷ് കസ്തൂരിയെ ജില്ലാ കലക്ടര്‍ പൊന്നാടയണിയിച്ചു.   

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.