Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആധ്യാത്മിക സാധന എപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2018, 03:09 am IST
inSamskriti

മക്കളേ, 

ഈശ്വരചിന്തയും സന്ന്യാസവുമൊക്കെ കുറേ പ്രായമായിട്ടു പോരേ, യൗവനകാലം ജീവിതസുഖങ്ങള്‍ അനുഭവിക്കാനുള്ളതല്ലേ, എന്നു ചില മക്കള്‍ ചോദിക്കാറുണ്ട്. ജീവിതസുഖങ്ങള്‍ അനുഭവിക്കരുതെന്ന് ആരും പറയുന്നില്ല. എന്നാല്‍ ചില ജീവിത സത്യങ്ങള്‍ മനസ്സിലാക്കി നീങ്ങിയില്ലെങ്കില്‍ സുഖത്തിനു പകരം ദുഃഖത്തിനു നമ്മള്‍ കീഴ്‌പ്പെട്ടുപോകും. യഥാര്‍ത്ഥത്തില്‍ ആദ്ധ്യാത്മികതയും സുഖാന്വേഷണം തന്നെയാണ്. പക്ഷേ അത് വിവേകപൂര്‍ണമായ അന്വേഷണമാണ്. 

ഭൗതിക സുഖങ്ങളെല്ലാം ക്ഷണികമാണ്. അവ കിട്ടാനും പ്രയാസം, കിട്ടിയാല്‍ തന്നെ നിലനിര്‍ത്താനും പ്രയാസം. നമ്മുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മിക്കപ്പോഴും സഫലമാകാറില്ല. സഫലമായാലും തൃപ്തി നീണ്ടുനില്‍ക്കില്ല. കിട്ടാത്തതിനെക്കുറിച്ചുള്ള ആഗ്രഹവും ദുഃഖവും അപ്പോഴും ബാക്കി നില്‍ക്കും. ചുരുക്കത്തില്‍ ഈ ലോകത്ത് ശാശ്വതമായ സുഖവും ശാന്തിയും കിട്ടുക പ്രയാസമാണ്. 

 ഭൗതികലോകം ഒരിക്കലും നമുക്ക് പൂര്‍ണ സംതൃപ്തി തരുകയില്ല. പാല്‍പ്പായസം കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മതിയെന്നു തോന്നും. എന്നാല്‍ കുറച്ചു കഴിയുമ്പോള്‍ ഇരട്ടി വേണമെന്നു തോന്നും. സുഖഭോഗങ്ങള്‍ അനുഭവിക്കുന്തോറും ആഗ്രഹങ്ങള്‍ക്കു ശക്തികൂടുകയാണ് ചെയ്യുന്നത്. അനുഭവിച്ചു തൃപ്തി വരുത്താമെന്നുവച്ചാല്‍ അത് ഒരിക്കലും സാദ്ധ്യമല്ല. അതിനാല്‍  ഭൗതിക സുഖമനുഭവിച്ചു മതിയായിട്ട് ഈശ്വരനെ വിളിക്കാമെന്നു കരുതുന്നത് ബുദ്ധിശൂന്യതയാണ്. ഇന്ദ്രിയസുഖങ്ങള്‍ അനുഭവിക്കുമ്പോള്‍ നമ്മളറിയാതെ നമ്മിലുള്ള ശക്തി നഷ്ടമാകുന്നുണ്ട്. ഓരോ ദിവസം ചെല്ലുന്തോറും നമ്മള്‍ മരണത്തോടു അടുത്തുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ശരീരത്തിന് ആരോഗ്യമുള്ള കാലത്തുതന്നെ നമ്മുടെ മനസ്സിന്റെ ദുര്‍ബലതകളെ ജയിക്കാന്‍ നമ്മള്‍ പ്രയത്‌നിക്കണം. അങ്ങനെ ചെയ്താല്‍ നാളെയെക്കുറിച്ചു ചിന്തിച്ചു ഭയക്കേണ്ട. ഇന്നത്തെക്കുറിച്ചു ചിന്തിച്ചും ദുഃഖിക്കേണ്ട. 

ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു രാജ്യത്ത് പൗരന്മാരില്‍ ആര്‍ക്കും രാജാവാകാം. എന്നാല്‍ ചില നിബന്ധനകളുണ്ട്. അഞ്ചു വര്‍ഷമേ രാജാവായിരിക്കാന്‍ കഴിയൂ. അതു കഴിഞ്ഞാല്‍ അടുത്തുള്ള ഒരു ദ്വീപില്‍ കൊണ്ടുവിടും. അവിടെ ജനവാസമില്ല. ക്രൂരമൃഗങ്ങള്‍ മാത്രമാണുള്ളത്. അവിടേക്ക് അയയ്‌ക്കപ്പെടുന്നവരെ ആ മൃഗങ്ങള്‍ കൊന്നുതിന്നു വിശപ്പടക്കും. ഇതറിയാമെങ്കിലും രാജകീയ സുഖങ്ങളും അധികാരവും അനുഭവിക്കാനുള്ള ആഗ്രഹം മൂലം പലരും രാജാവാകാന്‍ മുന്നോട്ടു വന്നുകൊണ്ടിരുന്നു. അങ്ങനെ ഒരാള്‍ രാജാവായി. രാജസിംഹാസനം കരസ്ഥമാക്കിയ അദ്ദേഹം ആദ്യം വളരെ സന്തോഷവാനായിരുന്നു. എന്നാല്‍ അല്പ നാള്‍ കഴിഞ്ഞപ്പോഴേക്കും ദുഃഖം പിടികൂടി. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ മൃഗങ്ങള്‍ക്കു ഭക്ഷണമാകുമല്ലോ എന്ന പേടി. മുഖത്തു വിഷാദമൊഴിഞ്ഞ സമയമില്ല. യാതൊരു ഉന്മേഷവുമില്ല. വിഭവസമൃദ്ധമായ ഭക്ഷണമുണ്ട്, ആഡംബര വസ്തുക്കളുണ്ട്, സേവകന്മാരുണ്ട്. രാജസദസ്സില്‍ നിത്യവും സംഗീതവും നൃത്തവുമുണ്ട്. പക്ഷേ, രാജാവിന് ഒന്നിലും താത്പര്യം വരുന്നില്ല. സുഖഭോഗങ്ങളുടെ നടുവിലാണെങ്കിലും അദ്ദേഹത്തിനു ദുഃഖമൊഴിഞ്ഞ നേരമില്ല. ഒന്നും ഹൃദയം തുറന്നാസ്വദിക്കാന്‍ കഴിയുന്നില്ല. കാലാവധി കഴിഞ്ഞപ്പോള്‍ ആ രാജാവിനെ ദ്വീപില്‍ കൊണ്ടുവിട്ടു. അദ്ദേഹം താമസിയാതെ മൃഗങ്ങള്‍ക്ക് ആഹാരമായിത്തീരുകയും ചെയ്തു. പിന്നീട് ഒരു യുവാവാണ് രാജാവാകാന്‍ മുന്നോട്ടു വന്നത്. പുതിയ രാജാവ് മുമ്പുണ്ടായിരുന്ന രാജാക്കന്മാരെപ്പോലെ ദുഃഖിച്ചിരുന്നില്ല. ജനങ്ങളുടെ ക്ഷേമമന്വേഷിക്കുന്നു, ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നു, ഒഴിവുസമയം സംഗീതവും നൃത്തവും ആസ്വദിച്ച് ഉല്ലസിക്കുന്നു, കുതിരസവാരി ചെയ്യുന്നു, വേട്ടയ്‌ക്കു പോകുന്നു, എപ്പോഴും ആനന്ദവാന്‍! വര്‍ഷങ്ങള്‍ കടന്നുപോയി. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാറായി. അപ്പോഴും യാതൊരു ഭാവമാറ്റവും അദ്ദേഹത്തില്‍ കാണാനില്ല. എല്ലാവര്‍ക്കും അത്ഭുതമായി. അവര്‍ ചോദിച്ചു, ”അങ്ങ് ദ്വീപിലേക്കു പോകേണ്ട ദിവസം അടുക്കാറായി. പക്ഷേ അങ്ങയില്‍ യാതൊരു ദുഃഖവും കാണുന്നില്ല. ഇതിന്റെ രഹസ്യമെന്താണ്?”

രാജാവു പറഞ്ഞു, ”ഞാനെന്തിനു ദുഃഖിക്കണം? ദ്വീപില്‍ പോകാന്‍ ഞാന്‍ തയ്യാറായി നില്ക്കുകയാണ്. ഞാന്‍ രാജാവായതിനു ശേഷം ആദ്യം തന്നെ പട്ടാളക്കാരെയും കൂട്ടി ആ ദ്വീപില്‍ച്ചെന്നു ദുഷ്ടമൃഗങ്ങളെയെല്ലാം  ഒഴിപ്പിച്ചു. വനത്തിന്റെ കുറെഭാഗം വെട്ടിത്തെളിച്ചു കൃഷിസ്ഥലമാക്കി. കിണറുകള്‍ കുഴിച്ചു. കെട്ടിടങ്ങള്‍ നിര്‍മിച്ചു. സേവകരെ നിയമിച്ചു. നാട്ടില്‍നിന്ന് കുറെ ജനങ്ങളെ അവിടേക്ക് മാറ്റി പാര്‍പ്പിച്ചു. ഇനി എനിക്കവിടെപ്പോയി താമസിക്കുകയേ വേണ്ടു. സിംഹാസനമൊഴിഞ്ഞാലും രാജാവിനെപ്പോലെ തന്നെ എനിക്കവിടെ കഴിയാം.”

മക്കളേ, ഈ രാജാവിനെപ്പോലെ വേണം നമ്മള്‍ ജീവിക്കുവാന്‍. ഈ ഭൗതികലോകത്തില്‍ ഇരുന്നുകൊണ്ടുതന്നെ ശാശ്വതമായ ആനന്ദത്തിന്റെ ലോകം കണ്ടെത്താന്‍ വേണ്ടതു ചെയ്യണം. എന്നാല്‍ ഇന്നു നമ്മള്‍ ആദ്യത്തെ രാജാക്കന്മാരെപ്പോലെയാണ്. നാളെയെക്കുറിച്ചോര്‍ത്ത് ആധിയും സംഘര്‍ഷവും ഒഴിഞ്ഞ സമയമില്ല. അതിനാല്‍ ഇന്നത്തെ കര്‍മം പോലും വേണ്ടവണ്ണം ചെയ്യുവാന്‍ സാധിക്കുന്നില്ല. ഇന്നും ദുഃഖം, നാളെയും ദുഃഖം. ജീവിതാന്ത്യം വരെയും കണ്ണുനീരൊഴിഞ്ഞ സമയമില്ല. മറിച്ച്, ഇന്നത്തെ ഓരോ നിമിഷവും ശ്രദ്ധിച്ചു നീങ്ങിയാല്‍ നാളെ ദുഃഖിക്കേണ്ടി വരുകയില്ല. അവ ആനന്ദത്തിന്റെ നാളുകളായിരിക്കും. 

ദുഃഖത്തെ തരണം ചെയ്യണമെങ്കില്‍ അതിനുള്ള പരിശ്രമം മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ളപ്പോള്‍ തന്നെ ചെയ്യണം. അതുകൊണ്ട് ഈശ്വര ചിന്ത വയസ്സുകാലത്താകാം എന്ന ധാരണ ഉപേക്ഷിക്കണം. ഒരു ദിവസം പോലും നീട്ടിവെയ്‌ക്കാതെ ചെറുപ്പം മുതല്‍ക്കേ ഭഗവാനിലര്‍പ്പിച്ച മനസ്സോടെ മക്കള്‍ കര്‍മങ്ങള്‍ ചെയ്യുക. സാധനകള്‍ അനുഷ്ഠിക്കുക. എങ്കില്‍ നമുക്കു മരണത്തെപ്പോലും ജയിക്കാം, എന്നും ആനന്ദമായി കഴിയാം.

മാതാ അമൃതാനന്ദമയി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.