തിരൂര്‍: കത്വാ സംഭവത്തിന്റെ പേരില്‍ നടന്ന വ്യാജ ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ട രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരൂരില്‍ പിടിയില്‍. പുതിയങ്ങാടി തണ്ടാത്ത് വീട്ടില്‍ ഷറഫുദ്ദീന്‍ (23), ചാല്ലറമ്പില്‍ അസ്‌കര്‍ അലി (41) എന്നിവരാണ് അറസ്റ്റിലായത്.
ഹര്‍ത്താല്‍ ദിനത്തില്‍ ശബരിമല ദര്‍ശനത്തിന് പോകുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനം തകര്‍ക്കുകയും അയ്യപ്പന്റെ ഫോട്ടോ ചവിട്ടി പൊട്ടിക്കുകയും പണം കവരുകയും ചെയ്ത കേസിലാണ് ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. ജില്ലാ ജഡ്ജിയുടെ വാഹനം തടഞ്ഞ് ആക്രമിച്ചതാണ് അസ്‌കര്‍ അലിക്കെതിരെയുള്ള കേസ്.
ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലില്‍ വലിയ അക്രമ സംഭവങ്ങളാണ് മലപ്പുറം ജില്ലയില്‍ നടന്നത്. ഇതിന് നേതൃത്വം കൊടുത്തത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശികള്‍ പിടിയിലായതോടെ പോപ്പുലര്‍ഫ്രണ്ടും എസ്ഡിപിഐയും രക്ഷപ്പെടുകയായിരുന്നു.
















