കൊച്ചി : മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നീക്കം. ഇതിനായി നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇതിനു പുറമെ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ബെഹ്റ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെയുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. 11 പേരോളമാണ് ഇനിയും പിടിയിലാകാനുള്ളത്.
മാത്രമല്ല, തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനയുമായി ബന്ധപ്പെട്ട കേസിലും ഒളിവില്‍ കഴിയുന്നതോ ജാമ്യത്തിലിറങ്ങിയിട്ടുള്ളതോ ആയ പ്രതികള്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കാനും ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ)യും എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: