ന്യൂദല്‍ഹി: തെറ്റുകളുടെ കൂമ്പാരവുമായി പ്രധാനമന്ത്രിയെ വിമര്‍ശിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ഫിറ്റ്നസ് വീഡിയോയെ വിമര്‍ശിച്ച് കൊണ്ട് തരൂര്‍ ഇട്ട ട്വീറ്റാണ് അബദ്ധങ്ങളുടെ കൂമ്പാരമായി മാറിയത്. 35 ലക്ഷം രൂപ ചെലവിട്ടാണ് ഈ വീഡിയോ നിര്‍മിച്ചതെന്നായിരുന്നു ശശി തരൂരിന്റെ പ്രധാന ആരോപണം. എന്നാല്‍ 35 ലക്ഷം (35 lakhs) എന്നെഴുതിയത് അക്ഷരപ്പിശകു മൂലം 35 ആടുകള്‍ (35 lambs) എന്നായി മാറുകയായിരുന്നു.
എന്തായാലും ആരോപണത്തിന് തക്ക മറുപടിയുമായാണ് കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോര്‍ രംഗത്ത് എത്തിയത്. തെറ്റുകള്‍ നിങ്ങളുടെ എല്ലാ വാദങ്ങളിലും ഉള്ളതാണെന്നും, വീഡിയോ പകര്‍ത്തിയത് പിഎം ഓഫീസിലെ വീഡിയോഗ്രാഫറാണെന്നും, ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നുമാണ് റാത്തോര്‍ വ്യക്തമാക്കിയത്.
തരൂരിന്റെ ട്വീറ്റില്‍ വന്ന അക്ഷരപ്പിശകിനും റാത്തോര്‍ നര്‍മ്മശൈലിയിലാണ് മറുപടി കൊടുത്തത്. 35 അല്ല വീഡിയോക്കു വേണ്ടി ഒരു ആടിനെ പോലും കൊന്നിട്ടില്ലെന്നും റാത്തോര്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് വീഡിയോ ഷൂട്ട് ചെയ്യാന്‍ പണം ചെലവഴിച്ചുവെന്ന ആരോപണവുമായി തരൂര്‍ രംഗത്തെത്തിയത്.
















