Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലൈഫ് അപാകതകള്‍ പരിഹരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:07 am IST
in Vicharam

ലൈഫ് പദ്ധതിയില്‍ അപാകതകള്‍ ഏറെ ആണ്. പദ്ധതിയിലേക്ക് അപേക്ഷകരെത്തിയത് മുതല്‍ ആശയക്കുഴപ്പങ്ങള്‍ മാത്രം. ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടികള്‍ തരാനാവുന്നില്ല. ജനങ്ങളെ പാര്‍പ്പിടങ്ങളില്‍ സുരക്ഷിതമാക്കാന്‍ സ്വപ്‌ന പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി ഇപ്പോള്‍ ആസൂത്രണത്തിലെ പാളിച്ചകള്‍ കൊണ്ട് ജനങ്ങള്‍ക്ക് തന്നെ വെല്ലുവിളിയായിരിക്കുകയാണ്.

എല്ലാ മേഖലകളിലേയും കുറ്റസമ്മതം നടത്തിയ പൊലെ അവസാനം ലൈഫ് പദ്ധതിയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ പരാജയം സമ്മതിക്കേണ്ടി വന്നേക്കാം. റേഷന്‍ കാര്‍ഡില്‍ കുടുംബത്തിന് കുടുംബ വീടുണ്ടെങ്കില്‍ അതില്‍ മറ്റാര്‍ക്കും വീടുണ്ടാക്കാനാവില്ല. അതിപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നു. പുതിയ കാര്‍ഡ് ലഭ്യമാക്കുന്നതിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാമെങ്കിലും അതിന് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമത കാട്ടുന്നില്ല.

മേല്‍ക്കൂരയും ചുവരും ഉണ്ടെങ്കില്‍ അത്തരം വീടുകളുടെ ഗുണഭോക്താക്കള്‍ക്ക് ലൈഫില്‍ ഇടമില്ല. ഈ വകുപ്പ് വെച്ച് തലയില്‍ വീഴാറായ മേല്‍ക്കൂരയ്‌ക്ക് അടിയില്‍ വസിച്ചവര്‍ക്ക് സുരക്ഷിതവീട് എന്ന സ്വപ്‌നം ഏറെ അകലെയായി. മാത്രമല്ല നനഞ്ഞൊലിക്കുന്ന തകര്‍ന്ന വീടുകളില്‍ വീണ്ടും മരണഭയത്തോടെ തന്നെ ഇവര്‍ ജീവിക്കേണ്ടതായി വരുന്നു.

ജനങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഈ അപാകതകള്‍ ചൂണ്ടികാണിക്കപ്പെട്ടപ്പോള്‍ ഇവ പരിഹരിക്കാമായിരുന്നു.  സാധാരണക്കാരുടെ വോട്ടുകള്‍ മാത്രം മതി എന്ന് ഈ പ്രവൃത്തിയിലൂടെ വീണ്ടും ഇടതു സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു.

ഇനിയും ഒട്ടേറെ യഥാര്‍ത്ഥ അവകാശികള്‍ അവസരം ലഭ്യമാവാതെ പുറത്ത് നില്‍ക്കുകയാണ്. ഇവരെ ഉള്‍പ്പെടുത്താനാവശ്യമായ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ല. ഉദ്യോഗസ്ഥരും അനിശ്ചിതത്വത്തിലാണ്. ഇനി അടുത്ത ലിസ്റ്റായി വീടിന് ആവശ്യമുള്ളവരുടെ അപേക്ഷ സ്വീകരിച്ച് അവ പരിശോധിച്ച് അവര്‍ക്ക് അവസരം നല്‍കാനാവും എന്നിരിക്കെ അതിനുള്ള നടപടികളിലേക്ക് പോലും കടക്കുന്നില്ല എന്നത് എത്ര സങ്കടകരമാണ്. 

ഗ്രാമപ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും അറിയാം ഭവനരഹിതരായവരെ സംരക്ഷിക്കാന്‍ ലൈഫ് പദ്ധതിയ്‌ക്ക് സാധിച്ചിട്ടില്ലായെന്ന്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഭേദഗതികളിലൂടെ പാവങ്ങളെ സംരക്ഷിക്കുന്നതിന് പകരം കണ്ണടയ്‌ക്കുകയാണ്. ഇവിടെയാണ് ജനം പ്രതികരിക്കേണ്ടത്. പാവങ്ങളുടെ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തിയവര്‍ പാവങ്ങളെ വിസ്മരിക്കുന്ന കാഴ്ച.

ഇപ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരോട് ജന്മികളായ ഉദ്യോഗസ്ഥ മേലാളന്മാര്‍ പറയുന്നു നിങ്ങള്‍ കിടക്കുന്ന മുറികള്‍ക്ക്  സൗകര്യങ്ങള്‍ ഇത്ര മതി. അതായത് ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാന്‍ നാനൂറ് സ്‌ക്വയര്‍ ഫീറ്റേ പാടുള്ളൂ അത്രെ. മാത്രമല്ല അതിനുള്ളില്‍ ഒരു ഹാള്‍, രണ്ട് മുറികള്‍, അടുക്കള, ബാത്ത്‌റൂം ഇത്രയും ഉണ്ടാവുകയും വേണം. എത്ര ധാര്‍ഷ്ട്യം നിറഞ്ഞതും ദയാശൂന്യവുമായ നിലപാടാണ് സര്‍ക്കാര്‍ തുറന്നു കാട്ടുന്നത്. ഈ പറഞ്ഞ രീതിയില്‍ വീട് നിര്‍മ്മിക്കുന്ന സാധാരണക്കാരന്റെ ഗതികേട് എത്ര ഭീകരം?. നിന്ന് തിരിയാന്‍ ഇടമില്ല, അതായത് ഈ ഭിത്തികള്‍ എല്ലാം നാനൂറ് സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കു മ്പോള്‍ വീടിന് ഉള്ള് കിട്ടുക ഏതാണ്ട് മുന്നൂറ്റിമുപ്പത് സ്‌ക്വയര്‍ ഫീറ്റ് മാത്രം. ഒരു കട്ടില്‍ ഇട്ടാല്‍ നടക്കാന്‍ കട്ടിലില്‍ കയറേണ്ട അവസ്ഥ, അതാണ് മുറികളുടെ വലുപ്പം. പാവങ്ങളെ ഇങ്ങനെ അപമാനിക്കുന്നത് ആര്‍ക്ക് വേണ്ടി. ഇത്ര അപഹസിക്കപ്പെടാന്‍ സാധാരണക്കാര്‍ എന്ത് തെറ്റ് ചെയ്തു. ഇതാണോ സോഷ്യലിസം എന്ന് ജനങ്ങള്‍ സംശയിക്കേണ്ടി വരുന്നു. ഭവനം പൂര്‍ത്തീകരിക്കാനാണ് അളവ് പറഞ്ഞത് എങ്കില്‍ ആ അളവിനുള്ളില്‍ ഇത്ര മുറികള്‍ എന്ന വ്യവസ്ഥ ആര്‍ക്ക് വേണ്ടി. അത്രയ്‌ക്ക് ആസൂത്രണത്തിലെ പോരായ്‌മയാണ് ഇത്തരം പ്രവൃര്‍ത്തികളിലൂടെ സര്‍ക്കാര്‍ തുറന്നുകാട്ടുന്നത്.

എന്തുകൊണ്ട് പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികള്‍ പഞ്ചായത്തുകളില്‍ നിന്ന് ഇടത് ഗവണ്‍മെന്റ് അകറ്റി നിര്‍ത്തുന്നു. 650 സ്‌ക്വയര്‍ ഫീറ്റാണ് ആവാസ് യോജനയില്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇതിലെല്ലാം ബോദ്ധ്യമാവുന്നത് പാവങ്ങളായ ജനങ്ങള്‍ കഷ്ടത അനുഭവിച്ചാലും കേന്ദ്ര പദ്ധതികള്‍ ഇവിടെ വേണ്ട എന്നത് വീണ്ടും തെളിയിക്കുകയാണ് ചിറ്റമ്മ നയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. അടിയന്തിരമായി ആവാസ് യോജന പദ്ധതികള്‍ പഞ്ചായത്തുകളില്‍ ലഭ്യമാവാനുള്ള നടപടികള്‍ സ്വീകരിക്കണം. ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കപ്പെടണം. ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം. ഓരോ പ്രദേശങ്ങളിലെയും ഭവനരഹിതരേയും വസ്തു ആവശ്യമുള്ളവരെയും പഞ്ചായത്ത് വില്ലേജ്തല ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സുതാര്യമായി കണ്ടെത്താമെന്നിരിക്കെ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് ശരിയല്ല.

സാധാരണക്കാരായ ജനങ്ങള്‍ വോട്ടു നല്‍കി അധികാരത്തിലേറ്റുമ്പോള്‍ അവരുടെ സംരക്ഷണം സര്‍ക്കാരിന്റെ കടമയാണ് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. അതിന് പകരം ഔദാര്യത്തിന്റെ ഭാവം ജ്വലിപ്പിക്കുന്നതിന് പിന്നില്‍ എന്ത് ലക്ഷ്യമാണ് ഉള്ളത്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്ന കാലമാണ് ഇത്. എന്നാല്‍ ഭരണകര്‍ത്താക്കള്‍ ഈ തിരിച്ചറിവുള്ളവരാകാത്തത് കാലത്തിന്റെ തിരിച്ചടി ആവാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

India

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

India

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

News

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.