ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു പേര് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബന്ദിപ്പോറ ജില്ലയിലെ ട്രാഗ് ബാലിലാണ് അപകടമുണ്ടായത്.
അതിര്‍ത്തി നഗരമായ ഗുരസിലേക്ക് പോകുകയായിരുന്ന ടാക്സി കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: