Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാരുടെ ശമ്പളത്തില്‍ നിന്ന് വീണ്ടും പിടിച്ചുപറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 03:22 am IST
in Kerala

കോഴിക്കോട്: അനുമതിയില്ലാതെ ശമ്പളത്തില്‍ നിന്ന് പണം എടുക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെ പോലീസുകാരുടെ ശമ്പളത്തില്‍ നിന്നും വീണ്ടും അസോസിയേഷന്റെ പിടിച്ചുപറി. 300 രൂപയാണ് തിരുവനന്തപുരം സിറ്റിയിലെ പോലീസുകാരില്‍ നിന്നും അസോസിയേഷന്‍ പിരിച്ചത്. ഓഫീസര്‍മാരില്‍ നിന്ന് 450 രൂപയും പിടിച്ചിട്ടുണ്ട്.

മെയ് മാസത്തെ ശമ്പളത്തില്‍ നിന്നാണ് തുക പിടിച്ചത്. തിരുവനന്തപുരം സിറ്റിയിലെ സിവില്‍ പോലീസുകാരില്‍ നിന്ന് ‘ഹൈക്കോര്‍ട്ട് വെല്‍ഫയര്‍ ഫണ്ട് കെപിഎ കെപിഒഎ’ എന്ന പേരില്‍ 300 രൂപയാണ് പിടിച്ചത്. പോലീസ് വെല്‍ഫെയര്‍ ഫണ്ടായ 50 രൂപയ്‌ക്ക് പുറമെയാണിത്. 

സിറ്റി ജില്ലയിലെ ചില പോലീസ് ഓഫീസര്‍മാരില്‍ നിന്ന് ‘എക്‌സ്ട്രാ റിക്കവറി’ എന്നപേരില്‍ 450 രൂപയും പിടിച്ചിട്ടുണ്ട്. ഇതിന് അനുവാദം വാങ്ങിയിട്ടില്ലെന്ന് പോലീസുകാര്‍ പറയുന്നു.പോലീസുകാരില്‍ നിന്ന് അനധികൃത പിരിവും തൊഴില്‍ പീഡനവും നടക്കുന്നുവെന്ന് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. 

തുടര്‍ന്ന് മെയ് 4ന് കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെയുള്ള പണപ്പിരിവ് അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷന്‍ ഉത്തരവ് നല്‍കി. അനുവാദമില്ലാതെ പോലീസ് അസോസിയേഷനുകള്‍ തുക പിരിച്ചെടുക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടിരുന്നു.

അനുവാദമില്ലാതെ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പണം പിരിക്കാന്‍ പാടില്ല എന്നാണ് ധനകാര്യ വകുപ്പ് നിയമം. ശമ്പളത്തില്‍ നിന്ന്  പണം പിരിക്കരുതെന്ന് മുന്‍ പോലീസ് മേധാവിയുടെ സര്‍ക്കുലറുമുണ്ട്. ഇത് നിലനില്‍ക്കെയാണ് വീണ്ടും ശമ്പളം പിടിച്ചെടുത്തിരിക്കുന്നത്.  

ജില്ലാപോലീസ് മേധാവിയോട് അസോസിയേഷന്‍ ഭാരവാഹികള്‍ പണം പിടിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ യാതൊരു അറിയിപ്പോ അനുവാദമോ ഇല്ലാതെ പണം പിടിക്കുകയാണെന്ന് പോലീസുകാര്‍ പറയുന്നു. ശമ്പളം കയ്യില്‍ കിട്ടിക്കഴിഞ്ഞശേഷമാണ് ഉദ്യോഗസ്ഥന്‍പോലും അറിയുക. 

അസോസിയേഷന്‍ സമ്മേളനങ്ങള്‍ക്കായി ഓരോ ഉദ്യോഗസ്ഥനില്‍ നിന്നും 500 രൂപ സമ്മേളന കാലയളവില്‍ ഈടാക്കിയിരുന്നു. നിരവധി കാര്യങ്ങളുടെ പേരില്‍ എല്ലാ മാസങ്ങളിലും നാന്നൂറിനും അഞ്ഞൂറിനും ഇടയില്‍ പിരിവ് ഉണ്ടാകും. വെല്‍ഫയര്‍ ഫണ്ട് പിടിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എആര്‍ ക്യാമ്പിലുള്ള 150 ഓളം പോലീസുകാര്‍ കൂട്ടമായി ഫെബ്രുവരിയില്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ അവരില്‍ നിന്നും പണം പിരിച്ചിട്ടുണ്ടെന്ന് പോലീസുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.