Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിലീപിനെ തിരിച്ചെടുത്ത നടപടി; ഇടത് താരങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:27 am IST
in Kerala

കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പ്രതികരിക്കാത്ത ഇടത് താരങ്ങള്‍ക്കെതിരെ ഇടതുമുന്നണിയിലും അതൃപ്തി. അമ്മ മുന്‍ പ്രസിഡന്റ് ഇന്നസെന്റ് എംപി, എംഎല്‍എമാരായ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ പരസ്യമായി നിലപാട് അറിയിക്കാത്തതാണ് ഇടത് മുന്നണിയിലെ നേതാക്കളെ ചൊടിപ്പിച്ചത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിക്കുമ്പോള്‍ ഇടത് ജനപ്രതിനിധികള്‍  സംഘടനയില്‍ അഭിപ്രായം പറയാത്തതാണ് വിര്‍ശനത്തിനിടയാക്കിയത്. രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ ഇടതുതാരങ്ങളും വെട്ടിലായി. 

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനും പരസ്യമായി ഇടത് ജനപ്രതിനിധികളെ വിമര്‍ശിച്ചു. സ്ത്രീ സംരക്ഷണമെന്ന ഇടതുമുന്നണിയുടെ നയം നടപ്പിലാക്കാന്‍ അമ്മയിലെ അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ അവര്‍ക്ക് പ്രതികരിക്കേണ്ടി വരുമെന്നുമായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വിമര്‍ശനം. ദിലീപിനെ തിരിച്ചെടുത്ത നടപടി തിരുത്തണമെന്നും മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. 

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ ഇടത് ജനപ്രതിനിധികള്‍ നിലപാട് സ്വീകരിക്കണമായിരുന്നുവെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്റെ വിമര്‍ശനം. ഇവരില്‍ നിന്ന് ഇത്തരം നടപടിയല്ല പ്രതീക്ഷിച്ചത്. ഇന്നസെന്റ് എംപിയും താരങ്ങളായ എംഎല്‍എമാരും നിലപാട് അറിയിക്കണമെന്നും ജോസഫൈന്‍ തുറന്നടിച്ചു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെയും വിമര്‍ശിച്ചിട്ടുണ്ട്.

ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പി.കെ. ശ്രീമതി എംപി എന്നിവരും രംഗത്ത് വന്നു.  ദിലീപിനെ സംഘടന തിരിച്ചെടുത്തത് തെറ്റായിപ്പോയെന്നാണ് നേതാക്കള്‍ പറഞ്ഞത്. തീരുമാനത്തിനെതിരെ ഇടത് ജനപ്രതിനിധികള്‍ പ്രതികരിക്കാതിരുന്നതിനെതിരെയുള്ള പരോക്ഷ വിമര്‍ശനം കൂടിയായി ഇത്. അമ്മയുടെ നടപടിക്കെതിരെ രാജിവച്ച് പ്രതിഷേധിച്ച നടിമാരെ അഭിനന്ദിക്കാനും നേതാക്കള്‍ മറന്നില്ല.  

പച്ചക്കറിയെക്കുറിച്ച് പറയാമെന്ന് മുകേഷ്

അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാലു നടിമാര്‍ രാജിവച്ചതിനെക്കുറിച്ച് പറയില്ലെന്ന് പറഞ്ഞ സംഘടനയുടെ വൈസ് പ്രസിഡന്റും എംഎല്‍എയുമായ മുകേഷിന്റെ നിലപാടും ഏറെ വിമര്‍ശനത്തിനിടയാക്കി. പറയാനുള്ളത് പാര്‍ട്ടി ഓഫീസില്‍ പറഞ്ഞോളാമെന്നും വേണെങ്കില്‍ മണ്ഡലത്തെക്കുറിച്ചോ ഒരു മുറം പച്ചക്കറിയെക്കുറിച്ചോ പറയാമെന്നുമായിരുന്നു മുകേഷിന്റെ പരാമര്‍ശം. 

ഇടത് നേതാക്കളില്‍ നിന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക് പുറമെ സിനിമാ മേഖലയില്‍ നിന്നും താര ജനപ്രതിനിധികള്‍ക്ക് വിമര്‍ശനം നേരിടേണ്ടി വന്നു. സംഘടനയിലുള്ള ഇടതുപക്ഷ എംപി ഇന്നസെന്റ്, ഇടത് എംഎല്‍എമാരായ മുകേഷ്, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നാണ് ഉറ്റുനോക്കുന്നതെന്നും അവര്‍ എടുക്കുന്ന തീരുമാനം അറിഞ്ഞിട്ടുവേണം എനിക്കൊരു തീരുമാനമെടുക്കാനുമെന്നാണ് ജോയ് മാത്യു പ്രതികരിച്ചത്. ഇടത് ജനപ്രതിനിധികളായ താരങ്ങള്‍ക്കെതിരെ സാമൂഹ മാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണുയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ദീദി , ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , മോദിയ്‌ക്കും, ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കൂ : ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.