Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാന്യത രക്ഷിച്ചു, തോറ്റിട്ടും ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 09:53 pm IST
in Sports

വോള്‍ഗഗ്രാഡ്: സെനഗലിനെ തോല്‍പ്പിച്ച് കൊളംബിയ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറില്‍. മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ 1-0ന് പോളണ്ടിനോട് തോറ്റെങ്കിലും പ്രീ ക്വാര്‍ട്ടറിലെത്തി. ഈ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടില്‍ ഇടം നേടുന്ന ഏക ഏഷ്യന്‍ രാജമാണ് ജപ്പാന്‍. 

ഇന്നലെ സമാറ അരീനയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കൊളംബിയന്‍ വിജയം. നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന കൊളംബിയക്കായി 74-ാം മിനിറ്റില്‍ മിനയാണ് വിജയഗോള്‍ നേടിയത്. കോര്‍ണറില്‍നിന്ന് യുവാന്‍ ഗ്വന്റേറോ ഉയര്‍ത്തിവിട്ട പന്ത് ബുള്ളറ്റ് ഹെഡ്ഡറിലൂടെ മിനാ വലയിലെത്തിച്ചു. ഇതോടെ കൊളംബിയയ്‌ക്ക് മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റായി. ജപ്പാനോട് ആദ്യ കൡയില്‍ തോറ്റ കൊളംബിയ രണ്ടാം മത്സരത്തില്‍ പോളണ്ടിനെ തകര്‍ത്തിരുന്നു. പരാജയത്തോടെ സെനഗല്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കാതെ പുറത്തായി. 

ജപ്പാനും സെനഗലും തോറ്റതോടെ രണ്ട് ടീമുകള്‍ക്കും നാല് പോയിന്റായിരുന്നു. ഗോള്‍ ശരാശരിയിലും രണ്ട് ടീമുകളും ഒപ്പമായിരുന്നു. ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 2-2ന് സമനില പാലിക്കുകയും ചെയ്തു. ഇതോടെ ഫെയര്‍ പ്ലേ പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ജപ്പാന്‍ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. ജപ്പാനും സെനഗലിനും ഒരു സമനില മാത്രം മതിയായിരുന്നു നോക്കൗട്ട് റൗണ്ടിലെത്താന്‍. എന്നാല്‍ ഇരു ടീമുകളും തോറ്റതാണ് കാര്യങ്ങള്‍ തകിടംമറിച്ചത്.

പോളണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയത് ജപ്പാനായിരുന്നു. മിന്നുന്ന മുന്നേറ്റങ്ങളുമായി പോളണ്ടിനെ നിരന്തരം വിറപ്പിച്ചു. പോളിഷ് ഗോളി ഫാബിയാന്‍സ്‌കിയുടെ ഉജ്ജ്വല പ്രകടനമാണ് ജപ്പാനെഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലുമെല്ലാം ജപ്പാനായിരുന്നു നേരിയ മുന്‍തൂക്കം. മറുവശത്ത് പോളണ്ട് റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയെ മുന്‍നിര്‍ത്തിയായിരുന്നു ആക്രമണം മെനഞ്ഞത്. എന്നാല്‍ ലെവന്‍ഡോവ്‌സ്‌കിയെ ജപ്പാന്‍ പ്രതിരോധം കൂച്ചുവിലങ്ങിട്ടു കെട്ടിയതോടെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി. രണ്ടാം പകുതിയിലും ജപ്പാന്റെ മുന്നേറ്റമായിരുന്നു കൂടുതല്‍. എന്നാവല്‍ 56-ാം മിനിറ്റില്‍ അപ്രതീക്ഷിതമായി ജപ്പാന്‍ ഗോള്‍ വല കുലുങ്ങി. ഫ്രീകിക്കില്‍ നിന്നും ലഭിച്ച അവസരമാണ് ഗോളില്‍ എത്തിയത്. കുര്‍സാവ എടുത്ത കിക്ക് ബെഡ്‌നാര്‍ക്ക് മനോഹരമായ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. അതിനുശേഷം സമനിലക്കായി ജപ്പാന്‍ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പോളിഷ് പ്രതിരോധവും ഗോള്‍കീപ്പര്‍ ഫാബിയാന്‍സ്‌കിയും കീഴടങ്ങാന്‍ തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.