തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് മദ്യക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക്.കെ.ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. വാദം പൂര്‍ത്തിയായി കോടതി വിധി പറയും മുമ്പാണ് ലൂക്ക് ഹര്‍ജി പിന്‍വലിച്ചത്. ലൂക്കിനെതിരെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെയര്‍ ഹൗസ് സൂപ്രണ്ട് റോയിയാണ് അന്വേഷണം നേരിടുന്ന മറ്റൊരാള്‍.
തട്ടിപ്പില്‍ ലൂക്കിന് മുഖ്യ പങ്കാളിത്തമുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. മദ്യത്തട്ടിപ്പിന് പ്ലസ് മാക്സ് കമ്പനിക്ക് യാത്രക്കാരുടെ പാസ്പോർട്ട് രേഖകൾ ചോർത്തി നൽകി, ബില്ല് ഇല്ലാതെ ഡ്യൂട്ടി തട്ടിപ്പിന് വഴി ഒരുക്കി എന്നീ ആരോപണങ്ങളിലാണ് അന്വേഷണം നടക്കുക. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ കേസിൽ ലൂക്കിനെ പ്രതി ചേർക്കുമെന്ന് സിബിഐ ഹൈകോടതിയെ അറിയിച്ചു.
എറണാകുളം സിബിഐ എസ്.പി ഷിയാസിനാണ് അന്വേഷണ ചുമതല.
















