Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജർമനിയുടെ അകാല ചരമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 08:30 am IST
in Sports

ടോണി ക്രൂസിന്റെ സർജിക്കൽ ഫ്രീ കിക്കിലൂടെ ജീവിതം വീണ്ടെടുത്ത ജർമ്മൻ മോഹങ്ങൾക്ക് കാസൻ അരീനയിൽ അകാല ചരമം. ചരിത്രം ലോക ചാമ്പ്യന്മാരോട് എന്നും ഇങ്ങനെയായിരുന്നുവെന്ന സ്ഥിരം ന്യായവാദങ്ങൾ പരിഹാസ്യമാണ്. എന്നും തോൽക്കുന്ന ദക്ഷിണ കൊറിയയോടാണ് ജർമ്മനി തോറ്റത്. ആ സിംഹാസനത്തിന് മേൽ കളിയുടെ ഇൻജുറി ടൈമിൽ കൊറിയൻ ചുണ്ടെലികൾ സർവനാശം വിതച്ചു.

പതുപതുത്ത ആ ഇരിപ്പിടം അവർ അനായാസം തുരന്നു കയറി. ആരും മോഹിക്കുന്ന ആ തൊങ്ങലുകളത്രയും കരണ്ടെടുത്തു. പലപ്പോഴും അവർ ജർമ്മൻ മതിലുകളിൽ വിള്ളലുണ്ടാക്കി. തൊണ്ണൂറ്റി രണ്ടാം മിനിട്ടിൽ യോ കിം ജർമ്മൻ വല കുലുക്കിയപ്പോൾ തല കുനിച്ചത്  കിം ലോ മാത്രമായിരുന്നില്ല .. പ്രാർത്ഥനയുമായി കിനാക്കൾക്ക് കാവലിരുന്ന ആരാധക ലോകം കൂടിയായിരുന്നു. പൊറുതിമുട്ടിയ ഗോൾകീപ്പർ ന്യൂയർ പോലും കൊറിയൻ ഗോൾ മുഖത്തേക്ക് ഇരമ്പിക്കയറി. വിചിത്രമായിരുന്നു. സ്വന്തം ഗോൾ മുഖം ഉപേക്ഷിച്ച് ന്യൂയർ നടത്താനൊരുമ്പെട്ട മുന്നേറ്റം … ആ വലിയ പിഴവിന് അടുത്ത നിമിഷം ജർമ്മനി പിഴയൊടുക്കേണ്ടി വന്നു.

ന്യൂയറുടെ കാലിൽ നിന്ന് റാഞ്ചിയ പന്തുമായാണ് കൊറിയൻ സ്ട്രൈക്കർ സൺ ഹ്യുങ് മിൻ നാഥനില്ലാതെ പോയ ജർമ്മൻ വലയിലേക്ക് നിറയൊഴിച്ചത്. കൊറിയയ്‌ക്ക് ഇരട്ട ഗോൾ വിജയം. ജർമ്മനി മടങ്ങുന്നു. പ്രതീക്ഷയുടെ ആരവങ്ങൾ നിലയ്‌ക്കുകയും പ്രാർത്ഥനകൾ ദീർഘനിശ്വാസത്തിലേക്ക് ഒതുങ്ങുകയും ചെയ്തിരിക്കുന്നു. കണ്ണീർപ്പെയ്‌ത്തിൽ ജർമ്മൻ കിനാവുകൾ … ഗാലറിയിൽ സാക്ഷാൽ ലോതർ മത്തേവൂസ് സാക്ഷി നിന്നു. ലോകഫുട്ബോളിലെ എക്കാലത്തെയും കരുത്തനായ ബുള്ളറ്റ് ഷൂട്ടർ. ജർമ്മൻ ഫുട്ബോൾ ചരിത്രത്തിലെ അതികായനായ നായകൻ….. ആ മത്തേവൂസിനെ സാക്ഷി നിർത്തിയാണ് ഇന്നലെ ജർമ്മനി ഏറ്റവും ദുർബലമായ ഗെയിം കളിച്ചത്.

ആരാധകരുടെ ആഗ്രഹങ്ങൾക്ക് സ്വർണത്തൂക്കമുണ്ട്. പക്ഷേ റഷ്യയിലെ കാസൻ അരീനയിൽ കാഴ്ച കാണാനെത്തിയ ആ പതിനൊന്ന് പേർക്ക് അതിന്റെ മൂല്യം അറിയാതെ പോയി… അവർ പിൻതിരിയുന്നു. ജോക്കിം ലോ ഈ ലോകക്കപ്പിലെ നഷ്ടമാണ്. ശാന്തനായ പരിശീലകൻ…. ആ കൺ തിളക്കിന്റെ വെളിച്ചത്തിലാണ് ഓസിലും റിയൂസും ക്രൂസും മുള്ളറും വേണറുമൊക്കെ താരങ്ങളായത്. .. ഇനി യാത്രയാണ് . നാല് വർഷം …. കാത്തിരിപ്പിന്റെ നാല് വർഷം … ഇപ്പോൾ ആശ്വസിക്കാൻ നമുക്ക് ചരിത്രത്തെ ചാരി നിൽക്കാം. ഫ്രാൻസിന് , ഇറ്റലിക്ക് , സ്പെയിന് ഒപ്പം ജർമ്മനിയും … ചരിത്രത്തോട് നീതി കാട്ടിയില്ലെന്ന് കാലം പറയരുതല്ലോ.

എം. സതീശൻ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

Kerala

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

India

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

Cricket

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

അനുശ്രീ ചന്ദ്രന്‍ (കവിത), മിഥുന്‍ അയ്യപ്പന്‍ (കഥ), സുബിന്‍ ധര്‍മ്മല്‍ (ലേഖനം)

തപസ്യ സുവര്‍ണോത്സവം: സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.