Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജർമൻ ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 03:30 am IST
in Sports

മോസ്‌ക്കോ: റഷ്യയിലും ചരിത്രം ആവര്‍ത്തിച്ചു. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി ലോകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ഗ്രൂപ്പ് എഫിലെ നിര്‍ണ്ണായക മത്സരത്തില്‍ അവര്‍ ദക്ഷിണ കൊറിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോറ്റു. കിങ് യങ് വോണ്‍, സണ്‍ ഹീയുങ്ങ് മിന്‍ എന്നിവരാണ് ഗോള്‍ നേടിയത്. പരിക്ക് സമയത്ത് മൂന്ന് മിനിറ്റിനിടെയാണ് കൊറിയ രണ്ട് ഗോളും നേടിയത്. കഴിഞ്ഞ രണ്ട് ലോകകപ്പുകൡലെ ചരിത്രം തിരുത്താന്‍ ഇത്തവണ ജര്‍മ്മനിക്കുമായില്ല. 2010-ല്‍ ഇറ്റലിയും 2014-ല്‍ സ്‌പെയിനും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ട്  തോല്‍വിയും ഏറ്റുവാങ്ങിയ ജര്‍മനിക്ക് മൂന്ന് പോയിന്റാണ് ലഭിച്ചത്. അവസാന മത്സരത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി സ്വീഡന്‍ നോക്കൗട്ടില്‍ പ്രവേശിച്ചു. രണ്ടാം സ്ഥാനക്കാരായി മെക്‌സിക്കോയും പ്രീ ക്വാര്‍ട്ടറിലെത്തി.

തുടക്കത്തില്‍ കൊറിയക്കായിരുന്നു മുന്‍ തൂക്കം. നിരന്തരമായ നീക്കങ്ങളിലൂടെ അവര്‍ ജര്‍മനിയെ സമ്മര്‍ദത്തിലാക്കി. ജര്‍മനിയുടെ പ്രത്യാക്രമണങ്ങളെ കൊറിയന്‍ പ്രതിരോധനിര ഫലപ്രദമായി തടയുകയും ചെയ്തു. അതേസമയം ജര്‍മനി ആദ്യ പകുതിയില്‍ നിരാശപ്പെടുത്തി. തുടക്കം മുതല്‍ താളം കണ്ടെത്താനാകാതെ അവര്‍ തപ്പിതടഞ്ഞു. കൊറിയയുടെ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ പതറിപ്പോയി. 

പതിനൊന്നാം മിനിറ്റില്‍ ജര്‍മനിക്ക് ഫ്രീകിക്ക് ലഭിച്ചു. ക്രൂസ് എടുത്ത കിക്ക് കൊറിയന്‍ പ്രതിരോധ നിരക്കാരന്‍ ഹെഡ് ചെയ്ത് അപകടം ഒഴിവാക്കി. ഏറെ താമസിയാതെ കൊറിയയ്‌ക്കും ഫ്രീകിക്ക് കിട്ടി. ജങ്ങിന്റെ ഷോട്ട് ജര്‍മന്‍ ഗോളിയുടെ കൈയില്‍ തട്ടി തെറിച്ചു. എന്നാല്‍ ഓടിയെത്തിയ സണ്‍ പന്ത് കാലില്‍കുരുക്കും മുമ്പേ ഗോളി പന്ത് തട്ടിയകറ്റി. പിന്നീട് റൂസിന് ഗോളടിക്കാന്‍ നല്ലൊരു അവസരം ലഭിച്ചു. പക്ഷെ കൊറിയന്‍ പ്രതിരോധത്തെ മറികടക്കാന്‍ റൂസിന് കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി.

രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ ജര്‍മനി ഉണര്‍ന്നു കളിച്ചു. ഓസിലും കിമ്മിച്ചുമൊക്ക കൊറിയന്‍ പ്രതിരോധത്തെ തകര്‍ത്ത് മുന്നേറിയെങ്കിലും ഗോള്‍ അടിക്കാനായില്ല. 87-ാം മിനിറ്റില്‍ ഓസില്‍ നീട്ടിക്കൊടുത്ത ക്രോസില്‍ ഹമ്മല്‍സ് തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. തൊട്ടടുത്ത മിനിറ്റില്‍ ക്രൂസിന്റെ ഒന്നാന്തരം ഷോട്ട് കൊറിയന്‍ ഗോളി രക്ഷപ്പെടുത്തി. 

സ്വീഡനെ തോല്‍പ്പിച്ച ടീമില്‍ അഞ്ചു മാറ്റങ്ങള്‍ വരുത്തിയാണ് ജര്‍മന്‍ കോച്ച് ടീമിനെ ഇറക്കിയത്. ദക്ഷിണ കൊറിയ മെക്‌സിക്കോയോട് തോറ്റ ടീമില്‍ നാലു മാറ്റങ്ങളും വരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

അനുശ്രീ ചന്ദ്രന്‍ (കവിത), മിഥുന്‍ അയ്യപ്പന്‍ (കഥ), സുബിന്‍ ധര്‍മ്മല്‍ (ലേഖനം)
Kerala

തപസ്യ സുവര്‍ണോത്സവം: സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Kerala

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.