Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുന്നത് ഭൂമാഫിയകളുടെ താല്പര്യം സംരക്ഷിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 02:15 am IST
in Kerala

കോട്ടയം: അതിര്‍ത്തി നിര്‍ണയം നടന്നിട്ടില്ലാത്ത കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയ്‌ക്കാന്‍ അണിയറയില്‍ നീക്കം സജീവമായി. വിപുലമായ റവന്യു അധികാരങ്ങളുള്ള സെറ്റില്‍മെന്റ് ഓഫീസറെ നോക്കുകുത്തിയാക്കി സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ച് കൈയേറ്റക്കാരുടെ താല്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ വമ്പന്മാര്‍ക്ക് കുറിഞ്ഞിമല തീറെഴുതി കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നീലക്കുറിഞ്ഞിക്കാലം തുടങ്ങാന്‍ ഒരു മാസം മാത്രം ശേഷിക്കെയാണ് പുതിയ നിയമന വിവാദം. 

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കുറിഞ്ഞി മേഖലയ്‌ക്ക് പ്രത്യേക സംരക്ഷണ പദവി നല്‍കിയത്. ഇതനുസരിച്ച് കുറിഞ്ഞി മേഖലയിലെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങള്‍ക്കും തീര്‍പ്പ് കല്പിക്കാനുള്ള അധികാരം സെറ്റില്‍മെന്റ് ഓഫീസര്‍ക്കാണ്. ദേവികുളം സബ് കളക്ടറാണ് സെറ്റില്‍മെന്റ് ഓഫീസര്‍. ഇദ്ദേഹത്തിന്റെ തീരുമാനത്തെ ഹൈക്കോടതിയില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂ. ഇത്രയും വിപുലമായ അധികാരങ്ങളാണ് ഭൂമാഫിയയ്‌ക്ക് കുറിഞ്ഞിമല സ്വന്തമാക്കുന്നതിനുള്ള തടസ്സങ്ങളിലൊന്ന്. സര്‍ക്കാര്‍  നിയോഗിക്കുന്ന സ്‌പെഷ്യല്‍ ഓഫീസറെ ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണയം നടത്തുമ്പോള്‍ പട്ടയമേഖലയെയും കൈവശമേഖലയെയും ജനവാസമേഖലയെയും ഇഷ്ടാനുസരണം ഒഴിവാക്കാന്‍ സാധിക്കും. സങ്കേതത്തിന്റെ വിസ്തൃതി 3200 ഹെക്ടറായി നിലനിര്‍ത്തുമെന്ന് പറയുന്ന സര്‍ക്കാര്‍, ഈ മേഖലകളെ ഒഴിവാക്കുമ്പോള്‍ 2000 ഹെക്ടറില്‍ താഴെ സങ്കേതത്തിന്റെ വിസ്തൃതി കുറയുമോ എന്ന ആശങ്കയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കുവെയ്‌ക്കുന്നത്. 

എന്നാല്‍  കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച പ്രദേശത്തിന്റെ വിസ്തൃതി കുറയ്‌ക്കുക എളുപ്പമല്ല. കുറയ്‌ക്കണമെന്ന ശുപാര്‍ശ സംസ്ഥാന വന്യജീവി സംരക്ഷണ ബോര്‍ഡിന് മുമ്പിലാണ് ആദ്യം എത്തുന്നത്. 

ഈ ശുപാര്‍ശ കേന്ദ്ര വന്യജീവി സംരക്ഷണ ബോര്‍ഡിന്റെ മുന്നിലെത്തും. അവര്‍ക്ക് അത് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം. ഇതിന് ശേഷം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് കുറയ്‌ക്കണമെങ്കില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്ന് വനംവകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു. 

ജനവാസമേഖലകളെയും കൈവശമേഖലകളെയും സങ്കേതത്തില്‍ നിന്ന് ഒഴിവാക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. മന്ത്രി എം.എം. മണി ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ വട്ടവട മേഖല സന്ദര്‍ശിച്ച് കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച ജനങ്ങളുടെ ആശങ്ക തീര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഇത് വ്യക്തമായിരുന്നു. ഇവിടുത്തെ പട്ടയസ്ഥലങ്ങളും അല്ലാത്തതും വേര്‍തിരിച്ച് യഥാര്‍ത്ഥ ഭൂവുടമകളുടെ ഭാഗം ഒഴിവാക്കി ബാക്കി കുറിഞ്ഞി സങ്കേതത്തോട്  കൂട്ടിച്ചേര്‍ക്കാനാണ് അതിര്‍ത്തി നിര്‍ണയം നടത്തുന്നത്. 

എന്നാല്‍ 2006ല്‍ ആരംഭിച്ച ഈ പ്രക്രിയ ഇതുവരെയും പൂര്‍ത്തിയായില്ല. ഇതിന് മുഖ്യകാരണം കൈയേറ്റക്കാരും രാഷ്ടീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഇവരെ എതിര്‍ത്ത സബ് കളക്ടര്‍മാര്‍ക്ക് അധികനാള്‍ മലമുകളില്‍ തുടരാനും കഴിഞ്ഞില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.