Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തരാവസ്ഥയെക്കുറിച്ച് പുതുതലമുറ പഠിക്കണം: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 02:00 am IST
in Kerala

കോഴിക്കോട്: പൗരാവകാശങ്ങളും, സ്വാതന്ത്ര്യവും ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ ചവിട്ടിമെതിച്ച അടിയന്തരാവസ്ഥയെക്കുറിച്ച് പുതുതലമുറ പഠിക്കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. കൂടുതല്‍ തിരിച്ചറിവിനും അക്കാലത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകുന്നതിനും അക്കാദമികവിഷയം എന്നതിനപ്പുറമുള്ള പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘അടിയന്തരാവസ്ഥ: ചരിത്രവും വര്‍ത്തമാനവും’ എന്ന പേരില്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന അനുസ്മരണവും സിനിമാപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കൃത്യമായ അറിവ് പകര്‍ന്നില്ലെങ്കില്‍ വികലവും വികൃതവുമായ രീതിയിലുള്ള അറിവുകളാണ് പുതുതലമുറയ്‌ക്ക് ലഭിക്കുക. മൗലികാവകാശങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള സ്വാതന്ത്ര്യസമരം തന്നെയാണ് അടിയന്തരാവസ്ഥ കാലത്ത് നടന്നത്. അന്ന് സമരത്തിനിറങ്ങിയവരെ സ്വാതന്ത്ര്യസമരസേനാനികളായി പ്രഖ്യാപിക്കണം. ചരിത്രം വിസ്മരിക്കപ്പെടാന്‍ പാടില്ല. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ സംഘപ്രവര്‍ത്തകര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതിരിക്കുമ്പോള്‍ സമരം ചെയ്യാത്തവര്‍ ഇന്ന് അവകാശവാദങ്ങളുമായി രംഗത്തു വരികയാണ്. സ്വജീവിതം പോലും ത്യജിക്കാന്‍ തയാറായാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നയിച്ചത്. പോലീസില്‍ നിന്ന് ക്രൂരമര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും ജനാധിപത്യമാര്‍ഗത്തിലുള്ള സമരം തന്നെയാണ് നയിച്ചത്. അക്കാലത്ത് നടന്ന പോലീസ് പീഡനങ്ങളോ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളോ അധികം പുറത്തുവന്നിരുന്നില്ല. കുരുക്ഷേത്രം പോലുള്ള പ്രസിദ്ധീകരണങ്ങളാണ് മാധ്യമവിലക്കിനെ അതിജീവിച്ച് അക്കാലത്ത് യാഥാര്‍ഥ്യം ജനങ്ങളോട് വിളിച്ചുപറഞ്ഞതെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

 അടിയന്തരാവസ്ഥയെക്കുറിച്ച് സത്യസന്ധമായി എഴുതിയ എത്ര പുസ്തകങ്ങളുണ്ടെന്ന് പരിശോധിക്കണമെന്ന് പ്രഭാഷണം നടത്തിയ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. പലരും അവരവരുടെ താല്പര്യത്തിനനുസരിച്ചാണ് അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ച് എഴുതിയത്. സത്യസന്ധവും വസ്തുനിഷ്ഠവുമായ ചരിത്രം പുതുതലമുറയെ പഠിപ്പിക്കണം. അടിയന്തരാവസ്ഥയെക്കുറിച്ച് അറിവ് പകരാന്‍ മ്യൂസിയം സ്ഥാപിക്കണമെന്ന് എം. രാജശേഖരപണിക്കര്‍ അഭിപ്രായപ്പെട്ടു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണെങ്കിലും ചിലത് ഓര്‍മിക്കപ്പെടേണ്ടതുണ്ടെന്ന് അധ്യക്ഷനായ സ്വാഗതസംഘം ചെയര്‍മാന്‍ അലി അക്ബര്‍ അഭിപ്രായപ്പെട്ടു. 

ചേറ്റൂര്‍ മാധവന്‍, ടി.പി. ജയചന്ദ്രന്‍, ഹരീഷ് പി. കടയപ്രത്ത്, ടി. സുധീഷ് എന്നിവര്‍ സംസാരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ലോകസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കാളികളായവരും പരിപാടിയില്‍ പങ്കെടുത്തു. യദുവിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ‘നരകയാതനയുടെ 21 മാസങ്ങള്‍’ എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.