ന്യൂദല്‍ഹി: ഇരുണ്ട കാലഘട്ടമായാണ് അടിയന്തരാവസ്ഥയെ ഓർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സമസ്ത മേഖലകളിലും ഭയം നിന്നിരുന്ന സമയമായിരുന്നു അപ്പോഴെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഈ അവസരത്തില്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെ ഒാര്‍ക്കുന്നു. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ല. എഴുത്തുകള്‍, സംവാദങ്ങള്‍, നിരൂപണങ്ങള്‍, ചോദ്യങ്ങള്‍ എന്നിവയാണ് ജനാധിപത്യത്തിന്‍റെ കരുത്ത്- മോദി കൂട്ടിച്ചേര്‍ത്തു
കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്ലിയും അടിയന്തരാവസ്ഥക്കെതിരെ രംഗത്തുവന്നിരുന്നു. ഇന്ദിര ഗാന്ധിയെ ഹിറ്റ്‌ലറിനോടാണ് ജെയ്‌റ്റ്‌ലി ഉപമിച്ചത്. ഭരണഘടന റദ്ദാക്കാതെ ഹിറ്റ്ലറും ഇന്ദിരയും ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
India remembers the Emergency as a dark period during which every institution was subverted and an atmosphere of fear was created. Not only people but also ideas and artistic freedom were held hostage to power politics.
— Narendra Modi (@narendramodi) June 26, 2018
















