Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

തിരിച്ചറിയാം നട്ടുവളര്‍ത്താം കുടംപുളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 02:47 am IST
in Agriculture

കേരളത്തിലെ കാലാവസ്ഥയില്‍ തീരദേശം മുതല്‍ സമുദ്രനിരപ്പില്‍ നിന്നും 2500 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത വിളയാണ് കുടംപുളി. കുടംപുളിയുടെ ഉണങ്ങിയ പുറംതോടാണ് കറികളില്‍ ഉപയോഗിക്കുന്നത്. തോട്ടുപുളി, റമ്പുളി, പിണറ്റുപുളി, മലബാര്‍പുളി എന്നീ പേരുകളിലും കുടംപുളി അറിയപ്പെടാറുണ്ട്. 

തൈകള്‍ നട്ടാല്‍ 50 -60 ശതമാനം ആണ്‍മരങ്ങളാവാനാണ് സാധ്യത. പെണ്‍മരങ്ങളായാല്‍ത്തന്നെ കായ്‌ക്കാന്‍ 10 -12 വര്‍ഷം എടുക്കും. ഇതൊഴിവാക്കാനായി ഒട്ടുതൈകള്‍ നടുന്നതാണ് ഉത്തമം. തനിവിളയായോ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായോ കുടംപുളി കൃഷിചെയ്യാം. ജൂണ്‍ -ജൂലൈ മാസങ്ങളില്‍ തൈകള്‍ നടുന്നതാണ് നല്ലത്. ഉറുമ്പുകളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളാണെങ്കില്‍ നടുമ്പോള്‍ കുഴികളില്‍ പത്തുഗ്രാം വീതം കാര്‍ബണ്‍ രാസകീടനാശിനി വിതറുന്നതും നല്ലതാണ്. നട്ടശേഷം പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. 

നട്ട ആദ്യവര്‍ഷം ഒരു ചെടിയ്‌ക്ക് 10 കിലോഗ്രാം ജൈവവളം 43 ഗ്രാം യൂറിയ, 90 ഗ്രാം രാജ്‌ഫോസ്, 83 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ ഇട്ടുകൊടുക്കുന്നത് പുളിമരങ്ങള്‍ ബലവത്തായി വളരാന്‍ സഹായിക്കും. രണ്ടാം വര്‍ഷം മുതല്‍ ജൈവ രാസവള പ്രയോഗത്തിന്റെ അളവ് കൂട്ടിക്കൊണ്ട് വരണം. 15 വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് ഒരു കിലോഗ്രാം യൂറിയ  1.2 കിലോ രാജ്‌ഫോസ് 1.6 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന ക്രമത്തില്‍ വളപ്രയോഗം നടത്തണം. 

കുടംപുളി നല്ല ഉയരത്തില്‍ വളരുന്ന മരമായതിനാല്‍ കൊമ്പുകോതല്‍ അത്യാവശ്യമാണ്. ഒട്ടുതൈകളുടെ വളര്‍ച്ച രണ്ടാം വര്‍ഷം മുതല്‍ ദ്രുതഗതിയിലായിരിക്കും. ഈ കാലയളവില്‍ താങ്ങ് കൊടുക്കല്‍ നിര്‍ബന്ധമാണ്. അഞ്ചുവര്‍ഷം പ്രായമായ മരങ്ങള്‍ക്ക് 3.5, നാലു മീറ്റര്‍ ഉയരവും, ഏഴുവര്‍ഷം പ്രായമായ മരങ്ങള്‍ക്ക് 4.4, അഞ്ച് മീറ്റര്‍ ഉയരവും ലഭിക്കത്തക്കവിധത്തില്‍ വേണം കൊമ്പുകള്‍ കോതിക്കൊടുക്കാന്‍. കുടംപുളി നഴ്‌സറിയിലും മാറ്റിനട്ട തൈകളിലും കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം കാണാറുണ്ട്. 

ഇല കാര്‍ന്നുതിന്നുന്ന പുഴുക്കള്‍, വണ്ടുകള്‍, നീരൂറ്റിക്കുടിക്കുന്ന ശല്‍ക്കകീടങ്ങള്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍. നീരൂറ്റിക്കുടിക്കുന്ന ശല്‍ക്കകീടങ്ങള്‍ക്കെതിരെ മെറ്റാറൈസിയം അനൈസോ പ്ലിയേ എന്ന മിത്ര കുമിളും പുഴുക്കള്‍ക്കെതിരെ ബ്യൂവേറിയ ബാസിയാന എന്ന മിത്രകുമിളും 20ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കി തളിച്ചുകൊടുക്കുകയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യാം. 

കുടംപുളിയുടെ ഒട്ടുതൈകള്‍ മൂന്നാംവര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. ജനുവരി -മാര്‍ച്ച് മാസങ്ങളില്‍ പൂക്കുകയും ജൂലൈ ആകുമ്പോഴേക്കും കായ്‌കള്‍ മൂപ്പെത്തുകയും ചെയ്യും. ചില സമയങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണ കായ്‌ക്കുന്നതായും കാണാറുണ്ട്. 

കുടംപുളിയുടെ ഫലം, വിത്തുകള്‍, വേരുകള്‍, ഇലകള്‍ എന്നിവ ചികിത്സയ്‌ക്കായി ഉപയോഗിക്കാറുണ്ട്. വാതത്തിനും ഗര്‍ഭാശയരോഗങ്ങള്‍ക്കും കുടംപുളി കഷായം നല്ലൊരു ഔഷധമാണ്. പനിയും ജലദോഷവും ഉണ്ടാകുമ്പോള്‍ കരുമുളകും കുടംപുളിയുമിട്ട കാപ്പി കുടിക്കുന്നതും രോഗശമനത്തിന് നല്ലതാണ്. ദഹനക്കേട്, വയറുവേദന, അണുബാധ, പഴുപ്പ്, അര്‍ശസ് എന്നിവയുടെ ശമനത്തിനും കുടംപുളി ഉപയോഗിക്കാറുണ്ട്. 

സംസ്‌കരിക്കാന്‍  വേറിട്ട വഴി 

കുടംപുളി സംസ്‌കരണം പലപ്പോഴും ബുദ്ധിമുട്ടുള്ള ജോലിയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടംപുളി വിളവെടുപ്പിന് പാകമെത്തുന്നത്. പഴുത്ത പുളിശേഖരിച്ച് വിത്തുമാറ്റി വെയിലത്തുണക്കി പുകയേല്‍പ്പിച്ചാണ് സംസ്‌കരിക്കുന്നത്. നല്ല മഴക്കാലത്ത് വിളവെടുപ്പെത്തുന്നതാണ് കുടംപുളി സംസ്‌കരണത്തില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. പുളിയുണക്കാന്‍ വെയിലില്ലാതെ വരുന്നതും വിറകുപയോഗിച്ച് ചൂടുനല്‍കി സംസ്‌കരിക്കാന്‍ ആവശ്യത്തിന് വിറക് ലഭിക്കാറുമില്ല. ലഭിച്ചാല്‍ തന്നെ ഇതിന് അധിക സമയം വേണ്ടിവരുന്നതുമെല്ലാം കുടംപുളി സംസ്‌കരണത്തില്‍ നിന്ന് കര്‍ഷകരെ അകറ്റുന്നു. ഈ സാഹചര്യത്തില്‍ പുളി സംസ്‌കരിക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്. 

പഴുത്തപുളി ശേഖരിച്ച് കഴുകി കുരുവും ഞെട്ടും മാറ്റുക. വെള്ളം വാര്‍ന്നു പോയതിനുശേഷം അടപ്പുള്ള ജാറുകളില്‍ മലര്‍ത്തി അടുക്കുക. ഇതിനു മീതേ കല്ലുപ്പോ, ഇന്തുപ്പോ വിതറാം. ഓരോ അടുക്കിനു മേലെയും ഉപ്പു വരുന്നതിനാല്‍ കീടബാധയുണ്ടാവില്ല. ജാറു നിറച്ച് അടച്ചുവയ്‌ക്കുക. ഇങ്ങനെ 100 -120 ദിവസം സൂക്ഷിക്കുന്ന പുളി പുറത്തെടുത്ത് തണലില്‍ പോളിത്തീന്‍ ഷീറ്റില്‍ വിതറി സൂക്ഷിക്കാം. ഇങ്ങനെ സംസ്‌കരിക്കുന്ന പുളിക്ക് ഗുണമേന്മയും അധികമായിരിക്കും. ഇത്തരത്തില്‍ സംസ്‌കരിക്കുന്ന പുളി വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും. 

പുളി സംസ്‌കരിക്കുന്നതില്‍ നിന്നും ലഭിക്കുന്ന ലായിനി കുപ്പികളിലാക്കി ശേഖരിച്ചുവച്ചാല്‍ കറികളില്‍ പുളിക്കു പകരം ചേര്‍ക്കുകയുമാവാം. ഈ ലായിനി 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തെങ്ങിന്‍തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഏറെ ഗുണപ്രദമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

Astrology

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.