Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക വായ്‌പാ തട്ടിപ്പ്; ബാങ്കുകള്‍ ഒത്തുകളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 06:26 am IST
in Kerala

ആലപ്പുഴ: കുട്ടനാട്ടിലെ കോടികളുടെ കാര്‍ഷിക വായ്‌പാ തട്ടിപ്പില്‍ ബാങ്കുകളുടെ നിലപാടില്‍ ദുരൂഹത. സ്വയംസഹായ സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന കാര്‍ഷികവായ്‌പകളുടെ മറവില്‍ നടന്ന തട്ടിപ്പില്‍ കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റിലാകുകയും, 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഇതുവരെ ഒരു ബാങ്ക് പോലും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.

തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നത്. കുട്ടനാട് വികസന സമിതിയും കര്‍ഷകരും തമ്മിലുള്ള ഇടപാടില്‍ തങ്ങള്‍ക്ക് ബന്ധമില്ല. വായ്‌പ തുക തിരികെ ലഭിച്ചാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന നിലപാടാണ് ബാങ്കുകളുടേത്. എന്നാല്‍ പാട്ടകര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പലിശ സബ്‌സിഡി ഉള്‍പ്പടെയുള്ള വലിയ ഇളവുകള്‍ നല്‍കി അനുവദിക്കുന്ന പണമാണ് ബാങ്കുകള്‍ മുഖേന തട്ടിപ്പ് നടത്തിയത്.  

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രം വാങ്ങി വായ്‌പകള്‍ അനുവദിച്ചതില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥരടക്കം തട്ടിപ്പില്‍ പങ്കാളികളാണെന്ന ആക്ഷേപമുണ്ട്. കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടു പണം തട്ടിയ കേസുകളില്‍ കുട്ടനാട് വികസന സമിതിയുടെയും അതിനു കീഴിലുള്ള സംഘങ്ങളുടെയും ഭാരവാഹികള്‍ മാത്രമാണ് ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ളത്. 

നബാര്‍ഡിന്റെ സബ്സിഡി വായ്‌പകള്‍ സ്വയംസഹായ സംഘങ്ങള്‍ക്കു നല്‍കുമ്പോള്‍ ബാങ്കുകള്‍ ജാഗ്രത കാട്ടുന്നില്ലെന്നു കഴിഞ്ഞ ദിവസം ഫാ. തോമസ് പീലിയാനിക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വായ്‌പ അനുവദിക്കുന്ന ബാങ്കുകള്‍ മുഴുവന്‍ ഗുണഭോക്താക്കളുടെയും ഒപ്പുകള്‍ പരിശോധിക്കുന്നില്ലെന്നും നിരീക്ഷിച്ചു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഈ ദിശയിലേക്കു നീങ്ങുന്നില്ല. കനറാ ബാങ്ക് ആലപ്പുഴ ബോട്ട് ജെട്ടി ശാഖയില്‍ നിന്നുമാത്രം കുട്ടനാട് വികസന സമിതി മുഖേന 186 ഗ്രൂപ്പുകള്‍ക്കാണു വായ്‌പ അനുവദിച്ചത്. ഇതില്‍ 54 ഗ്രൂപ്പുകളിലെ 250 പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചു. 

സാധാരണ അഞ്ചംഗങ്ങളുള്ള ഗ്രൂപ്പിന് അഞ്ചുലക്ഷം രൂപയാണ് വായ്‌പ അനുവദിക്കുന്നത് ഫാ. തോമസ് പീലിയാനിക്കലിന്റെ ശുപാര്‍ശ പ്രകാരമാണ് വായ്‌പകള്‍ അനുവദിച്ചത്. അഞ്ചും ആറും പേരടങ്ങുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുണ്ടാക്കി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ് വിവിധ ബാങ്കുകളില്‍നിന്നു വായ്‌പയെടുത്തത്. സ്വയംസഹായ സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന കാര്‍ഷിക വായ്‌പകള്‍ക്ക് ഈട് വേണ്ടെന്ന ആനുകൂല്യം ദുരുപയോഗം ചെയ്യപ്പെട്ടു.

ഗ്രൂപ്പുകളുടെ പ്രസിഡന്റും സെക്രട്ടറിയും നേരിട്ടെത്തി ഒപ്പിട്ടാല്‍ മതിയെന്നതു മാത്രമായിരുന്നു ചില ബാങ്കുകളുടെ നിബന്ധന. സംയുക്ത ഉത്തരവാദിത്വത്തില്‍ എടുക്കുന്ന വായ്‌പകള്‍ക്ക് ഏജന്‍സികള്‍ ശുപാര്‍ശ നല്‍കുക മാത്രമേയുള്ളൂ. വായ്‌പയെടുക്കുന്നവര്‍ കര്‍ഷകരാണെന്നു പാടശേഖര സമിതിയുടെ സാക്ഷ്യപത്രം മാത്രമാണു വേണ്ടിയിരുന്നത്. കര്‍ഷകരല്ലാത്ത പലരും പാട്ടക്കര്‍ഷകരെന്ന വ്യാജേന വായ്‌പ തരപ്പെടുത്തുകയും ചെയ്തു. മരിച്ചവരുടെ പേരിലടക്കം വ്യാജരേഖകള്‍ തയാറാക്കിയും വായ്‌പാത്തട്ടിപ്പ് നടത്തിയതായി പരാതികളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.