തിരുവനന്തപുരം: വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ വിജ്ഞാനത്തിനൊപ്പം അറിവു പുതുക്കാനുള്ള അവസരംകൂടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ദേശീയ വായനാ മഹോത്സവം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതിക വിദ്യയുടെ ഭാഗമായി പുതിയ തലത്തിലേയ്‌ക്ക് വായന മാറിയിരിക്കുകയാണ്. ഇതിനെ ഉള്‍ക്കൊള്ളുകതന്നെ വേണം. ഡിജിറ്റല്‍ ലൈബ്രറിയിലേക്ക് മാറുന്ന ലോകമാണ് ഇന്നുള്ളത്. ഏത് രീതിയിലാണെങ്കിലും വാനയ സ്വഭാവത്തിന്റെ ഭാഗമാക്കുകയാണ് പ്രധാനം, ഗവര്‍ണര്‍ പറഞ്ഞു. പി.ജെ.കുര്യന്‍ അധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ, കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍, പാലോട് രവി എന്നിവര്‍ പങ്കെടുത്തു.
















