Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജന്മഭൂമിയിലൂടെ ഞാന്‍ ഇന്ത്യയെ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2018, 01:05 am IST
in Vicharam

ജന്മഭൂമിയുടെ കോട്ടയം യൂണിറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വീട്ടിേലക്കുള്ള വരവ് മാത്രമാണ്. വര്‍ഷങ്ങേളാളം ജന്മഭൂമിയുമായുള്ള അഭേദ്യമായ ബന്ധമാണ് എനിക്ക് ജനമനസ്സിേലക്കുള്ള വാതായനങ്ങള്‍ തുറന്ന് തന്നത്. അതിലൂടെ ഞാന്‍ പല കാഴ്ചകളും കണ്ടു. ആ കാഴ്ചകളേക്കാള്‍ പ്രധാനം അവ നല്‍കിയ ഉള്‍കാഴ്ചകളായിരുന്നു. എളിയവനായ ഞാന്‍ പലതും മനസ്സിലാക്കിയത് അവിടെനിന്നാണ്. ഭാരതീയര്‍ പലരാണെങ്കിലും ഭാരതം ഒന്നാണെന്ന് മനസ്സിലാക്കി. ജനങ്ങള്‍ സ്വതന്ത്രരായി ചിന്തിക്കുന്നു എന്ന് മനസ്സിലാക്കി. ബഹുസ്വരതയാണ് നമ്മുടെ മുഖമുദ്രയെങ്കിലും നാനാത്വത്തിലെ ഏകത്വത്തില്‍ വിശ്വസിക്കുന്നവരാണ് നാം എന്നും മനസ്സിലാക്കി. ഒരര്‍ത്ഥത്തില്‍ എന്റെ രീതിയല്‍ ഉള്ള “ഇന്ത്യയെ കണ്ടെത്തല്‍’ ആയിരുന്നു അത്. 

ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകമാണ് പത്രസ്വാതന്ത്ര്യം. ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് പത്രം. നാടിന്റെ നാവാണ് പത്രം. മഹാത്മഗാന്ധി പറഞ്ഞു ‘ഒരു രാജ്യത്തിനും ഉപേക്ഷിക്കാനാവാത്ത അമൂല്യമായ ഒരു അവകാശമാണ് പത്രസ്വാതന്ത്ര്യം. ഈ ചിന്താധാരയ്‌ക്ക് അടിവരയിട്ടു കൊണ്ട് നെല്‍സണ്‍ മണ്ഡേല പറയുന്നു പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ തൂണുകളില്‍ ഒന്നാണ്’.

അഭിപ്രായം സ്വതന്ത്രമാണ്, എന്നാല്‍ വസ്തുതകള്‍ പവിത്രമാണ്’ എന്ന്, മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്റെ പത്രാധിപരായിരുന്ന സി.പി.സ്‌കോട്ട് പറഞ്ഞത് ഇന്നും പ്രസക്തമാണ്. പത്ര ധര്‍മ്മത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന അഭിപ്രായങ്ങഴാണ് ഇതൊക്കെ. ഇന്നും ഈ ചിന്തകള്‍ തന്നെയാണ് നമ്മെ നയിക്കുന്നത്. സത്യത്തെ തേടിച്ചെന്ന് കണ്ടുപിടിക്കുകയും അത് ഭയമില്ലാതെ അവതരിപ്പിക്കുകയും ചെയ്യുകയാണ് പത്രധര്‍മ്മം. കേവല സത്യത്തിന് ഭേദഭാവങ്ങള്‍ ഇല്ലാെയന്നും സത്യത്തിന്റെ പാത ഋജുവാണെന്നും നാം മനസ്സിലാക്കണം. 

പത്രപ്രവര്‍ത്തകര്‍ അവരുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ വായനക്കാരന് ബോധ്യമാകും, സത്യത്തേക്കാള്‍ സുന്ദരം സത്യം മാത്രമേ ഉള്ളൂ എന്ന്. ഇതിനര്‍ത്ഥം മുന്നില്‍ കാണുന്നതെന്തും ഒപ്പിയെടുത്ത് നല്‍കുന്ന ഒരു ക്യാമറയാണ് മാധ്യമം എന്നല്ല. കൊള്ളേണ്ടതിനെ കൊണ്ടും തള്ളേണ്ടതിനെ തള്ളിയും സമൂഹത്തില്‍ അറിവിനൊപ്പം തിരിച്ചറിവും വളര്‍ത്തുകയാണ് പത്ര ധര്‍മ്മം എന്നാണ് ഞാന്‍ പഠിച്ചത്. 

 പത്ര്രപവര്‍ത്തകനായി ഞാന്‍ ഹരിശ്രീ കുറിച്ചത് കോട്ടയത്താണ് എന്ന് ഞാന്‍ നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു. കേരളത്തിലെ ആദ്യത്തെ പത്രമായ ദീപികയിലെ ഒരു അംഗം ആയിരുന്നു ഞാന്‍. മലയാൡയുടെ ദിനചര്യയയുടെ ഭാഗമായി മാറിയ മലയാള മനോരമ അന്നും ഇന്നത്തെ പോലെ പത്രപ്രവര്‍ത്തന രംഗത്ത് തനത് ശൈലിയുമായി ഉയര്‍ന്ന് നിന്നിരുന്നു. കെ.പി.കേശവമേനോന്റെ സാരഥ്യത്തില്‍ ഉന്നത മാധ്യമ സംസ്‌ക്കാരവുമായി മാതൃഭൂമിയും ജ്വലിച്ച് നിന്നു. സമൂഹത്തിലെ ഭിന്ന ശംബ്ദത്തിന്റെ കാഹളം മുഴക്കിക്കൊണ്ട് കേരളകൗമുദിയും. മറ്റ് എല്ലാ മാധ്യമങ്ങളേയും ഞാന്‍ ആദരവോടെ സ്മരിക്കുന്നു. വൈവിധ്യമാര്‍ന്ന ഈ പത്രപ്രവര്‍ത്തന ശൈലികള്‍ നിരീക്ഷിച്ചും അനുഭവിച്ചുമാണ് എന്നിലെ എളിയ പത്ര പ്രവര്‍ത്തകന്‍ പടിപടിയായി വളര്‍ന്നത്. എല്ലാവരോടും എനിക്ക് നന്ദി ഉണ്ട്. എന്നാല്‍ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ തറവാട് ജന്മഭൂമിയാണ്. അതിന്റെ അകത്തളത്തിലേയ്‌ക്കും നടുമുറ്റത്തേയ്‌ക്കും എന്നെ കൈപിടിച്ച് എത്തിച്ച എല്ലാവരെയും ഞാന്‍ ഓര്‍ക്കുന്നു. അവര്‍ക്ക് എല്ലാം നന്ദി. 

ജന്മഭൂമി ഒരു പത്രം മാത്രമല്ല ഒരു സംസ്‌ക്കാരമാണ്. ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി’ എന്ന് കേട്ട് വളര്‍ന്നവരാണല്ലോ നാം. ഭാരതത്തെ മാതാവായി കാണുന്ന ആ മഹത്തായ സംസ്‌ക്കാരത്തിന്റെ പ്രതിഫലനമാണ് ജന്മഭൂമി. ആനുകാലിക സംഭവവികാസങ്ങളെ ഭാരതീയ പൈതൃകത്തിന്റെ കണ്‍കോണുകളിലൂടെ കണ്ട് അവധാനതയോടെ വിശകലനം ചെയ്ത് മിതത്വത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കാനാണ് ജന്മഭൂമി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഭാരതത്തിന്റെ സംസ്‌കാരവും ദേശീയതയും പരിരക്ഷിക്കാനും പരിപാലിക്കാനുമുള്ള ഉദ്യമത്തില്‍ വിജയകരമായ ചുവട് വെയ്‌പുകള്‍ തുടരുന്ന ജന്മഭൂമിക്ക് എല്ലാവിധ മംഗളങ്ങളും  ഞാന്‍ നേരുകയാണ്. 

ആഗോള പത്രപ്രവര്‍ത്തന രംഗത്തെ ഇതിഹാസമായി മാറിയ ജോസഫ് പുലിറ്റ്‌സര്‍ പറയുന്നു, ‘നമ്മുടെ റിപ്പബ്ലിക്കും അതിന്റെ പത്രവും ഒന്നിച്ച് ഉയരുകയും താഴുകയും ചെയ്യും എന്ന്’. അങ്ങനെ നോക്കുമ്പോള്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ പത്രങ്ങള്‍ക്കു ഉള്ള പങ്ക് വളരെ വലുതാണ്, നിര്‍ണായകവും. ഇതിന് നിതാന്ത ജാഗ്രത കൂടിയേ തീരൂ. ഓരോ നിമിഷവും പത്രപ്രവര്‍ത്തകര്‍ കണ്ണു തുറന്നിരുന്നെങ്കിലേ ജനാധിപത്യത്തിന്റെ ഉള്‍ക്കണ്ണ് തുറക്കൂ. തെറ്റും ശരിയും, നന്മയും തിന്മയും, വേണ്ടതും വേണ്ടാത്തതും, തമ്മില്‍ തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. ഈ ത്യാജ്യഗ്രാഹ്യ വിവേചനശക്തിയാണ് പത്രങ്ങള്‍ക്ക് ഉള്‍ക്കരുത്ത് നല്‍കുന്നത്. പത്രങ്ങള്‍ ഈ ധര്‍മ്മം വിവേക ബുദ്ധിയോടെ നിര്‍വഹിച്ചാല്‍ സമൂഹത്തിന് മുന്‍കൂട്ടി കാണാനും മുന്‍കരുതല്‍ എടുക്കാനുമാകും. അങ്ങനെ നോക്കുമ്പോള്‍ മാധ്യമങ്ങള്‍ വഴികാട്ടികളാണ്. വഴികാട്ടുന്നവര്‍ക്ക് വഴി തെറ്റിയാല്‍ സമൂഹത്തിന് ഗതി മുട്ടും. 

ഇവിടെയാണു പത്രധര്‍മ്മത്തിന്റെ മാറ്റുരച്ച് നോക്കെപ്പടുന്നത്. പത്രങ്ങളെ ആരും വെളിയില്‍ നിന്ന് നിയന്ത്രിക്കുന്നത് ഉചിതമല്ല. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. ഇതിന്റെ അതിര്‍വരമ്പുകള്‍ അവര്‍ തന്നെ തീരുമാനിക്കണം. ജനങ്ങള്‍ക്ക് വേണ്ടത് സത്യത്തിന്റെ നുറുങ്ങുവെട്ടമാണ്. ഇത്തിരി വെട്ടമുള്ളത് ഊതി കെടുത്താന്‍ ആരും നോക്കരുത്. സത്യത്തിന്റെ പതാകാവാഹകരായി മാധ്യമങ്ങള്‍ക്ക് മുന്നോട്ട് നീങ്ങണമെങ്കില്‍ അതിവ്യാപ്തിയും അവ്യാപ്തിയും ഇല്ലാതെ സത്യത്തെ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയണം. ഈ മധ്യമാര്‍ഗം പിന്‍തുടരാനും പത്രപ്രവര്‍ത്തനത്തെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്ക് അതീതമായി നിര്‍ത്താനും ഇന്ത്യയിലെ മാധ്യമലോകത്തിന് കഴിഞ്ഞു എന്നത് ഒരു വലിയ നേട്ടം തന്നെയാണ്. ഈ രംഗത്ത് അതിന്റേതായ സംഭാവനകള്‍ നല്‍കാന്‍ എപ്പോഴും മുന്നിട്ടിറങ്ങിയ ജന്മഭൂമിയെ ഞാന്‍ അഭിനന്ദിക്കുന്നു. അതിന്റെ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. 

തമസോമാ ജ്യോതിര്‍ഗമയ എന്ന മഹനീയ സങ്കല്‍പ്പത്തിന് പുത്തന്‍ തലമുറയ്‌ക്ക് മുമ്പില്‍ വിശ്വസിനീയമായ ഭാഷ്യം അവതരിപ്പിക്കുന്നതില്‍ മികവ് കാട്ടുന്ന മാധ്യമ ലോകത്തെ നമുക്ക് വാഴ്‌ത്താതിരിക്കാനാവില്ല. സംശയമില്ല, പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആത്മാവാണ്. ഈ ആത്മാവിന് മരണമില്ല. പത്രപ്രവര്‍ത്തിന്റെ ആത്മാവ് കെണ്ടത്തിയ ജന്മഭൂമിക്ക് ആയിരം ആയിരം ആശംസകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.