Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇനി സമാധാനം സിംഗപ്പൂരിനുശേഷം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2018, 07:55 am IST
in Special Article

ഇന്നു രാവിലെ ഒന്‍പതു മണി മുതല്‍(ഇന്ത്യന്‍ സമയം രാവിലെ 6 )സിംഗപ്പൂരില്‍ നിന്നും ലോകം കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന കാഴ്ചകളും വാര്‍ത്തകളും ചരിത്രപരം. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനും സിംഗപ്പൂരിലെ പ്രസിദ്ധമായ സെന്റോസ ദ്വീപിലെ കാപെല്ല പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒത്തുകൂടുമ്പോള്‍ പ്രതീക്ഷയിലും ഒപ്പം ആശങ്കയിലുമാണ് ലോകം.

ഏതാനും മാസങ്ങള്‍ക്കു മുന്‍പുവരെ പരസ്പ്പരം ഭീഷണി മുഴക്കി് മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലേക്കുവരെ എത്തിച്ചിരുന്നു ട്രംപിന്റേയും കിമ്മിന്റേയും വെളിവില്ലാത്ത വാക്കുകള്‍. ഭ്രാന്തനെന്നും വയസനെന്നുംവരെ ഇരിക്കുന്ന പദവിപോലും നോക്കാതെ കൊള്ളിവെച്ച വാക്കുകള്‍ തുപ്പിയിരുന്നവരാണ് ഇപ്പോള്‍ സമാധാനത്തിന്റെ വക്താക്കളായി ഇന്നു നേര്‍ക്കുനേര്‍ ഇരിക്കുന്നത്.

ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന കാല്‍വെപ്പുകള്‍ക്കുള്ള ആദ്യ ശ്രമമെന്ന നിലയിലാണ് രണ്ടു രാഷ്‌ട്ര മേധാവികളും സിംഗപ്പൂരില്‍ ഒത്തുകൂടുന്നത്. കഴിഞ്ഞിടെ രണ്ടു ദിവസം ലോകം അറിയാത്തപോലെ ഇത്തരം നിര്‍വ്യാപനവുമായുള്ള കാര്യാലോചനകള്‍ക്ക് എന്ന പേരില്‍ കിം ചൈന സന്ദര്‍ശിച്ചിരുന്നു. കിം അതിര്‍ത്തി കടന്നപ്പോള്‍ മാത്രമാണ് കിമ്മിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ചൈന ഔദ്യോഗികമായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് സമാധാന ശ്രമത്തെക്കുറിച്ച് അന്നു വലിയ വായില്‍ ട്രംപ് സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്‌ക്കു തിയതി കുറിച്ചത്. അതിനിടയില്‍ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തെ ഉത്തരകൊറിയ വിമര്‍ശിച്ചുവെന്നു പറഞ്ഞ് ഈ കൂടിക്കാഴ്ച അനിശ്ചയത്തിലാകുകയും തുടര്‍ന്ന് ഇന്നത് സാക്ഷാല്‍ക്കരിക്കപ്പെടുകയുമാണ്.

വന്‍ സന്നാഹങ്ങളാണ് കൂടിക്കാഴ്ചയുടെ പേരില്‍ സിംഗപ്പൂരില്‍ ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്നേ ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഔദ്യോഗിക തലത്തില്‍ നീക്കിയിരുന്നു. തിങ്കളാഴ്ച അവസാന ഒരുക്കങ്ങളും നടന്നു.രണ്ടായിരത്തോളം മാധ്യമപ്രവര്‍ത്തകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സിംഗപ്പൂരില്‍ പറന്നിറങ്ങിയിട്ടുള്ളത്.ദ്വിഭാഷികളായിരിക്കും ആദ്യം ട്രംപിനും കിമ്മിനുമിടയില്‍ ഉണ്ടാവുക.അപ്പോള്‍ ഉപദേശികള്‍ക്കോ സഹായികള്‍ക്കോ പോലും  പ്രവേശനാനുമതി ഉണ്ടാകില്ല.അതിനുശേഷമായിരിക്കും മറ്റുള്ളവര്‍ക്കു പ്രവേശനം.

നോര്‍ത്ത് കൊറിയയുമായി അമേരിക്ക ഇങ്ങനെയൊരു കൂടിക്കാഴ്ച സമാധാനത്തിന്റെ പേരില്‍ നടത്തുന്നത് ആദ്യമായിട്ടാണ്. കിമ്മിന്റേതാകട്ടെ രണ്ടാമതു വിദേശ സന്ദര്‍ശനവും.കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുന്നോട്ടുപോകട്ടെയെന്നാണ് യുഎസ് വക്താവ് പറഞ്ഞത്. ശാശ്വത സമാധാനം നിലനില്‍ക്കാനുള്ളതാകട്ടെ കൂടിക്കാഴ്ചയെന്നും അമേരിക്കയുമായി നല്ലൊരു ബന്ധമാണ് ഇതുവഴി തുറക്കുന്നതുമെന്നാണ് ഉത്തരകൊറിയ പറഞ്ഞത്. അങ്ങനെ ആയിത്തീരട്ടെ എന്നാണ് ലോകത്തിന്റെ പ്രാര്‍ഥനയും.

ട്രംപ് വലിയ കളിക്കാരനാണ്. അതിലും കളിക്കാരനാണ് കിം.കിമ്മിന്റെ ചൈനാ സന്ദര്‍ശത്തിനു പിന്നില്‍ അങ്ങനെയൊന്ന് ലോകംസംശയിച്ചിരുന്നു. കുറഞ്ഞ പക്ഷം അമേരിക്കയെങ്കിലും. ട്രംപുമായുള്ള കിമ്മിന്റെ കൂടിക്കാഴ്ച ചൈനയും സംശയത്തോടെയാണ് കാണുന്നത്. സെന്റോസ ദ്വീപിനെക്കുറിച്ച് പലകഥകളുമുണ്ട്. ശാന്തി സമാധാനം എന്നൊക്കെയാണ് സെന്റോസയുടെ അര്‍ഥം. അങ്ങനെ നോക്കുമ്പോള്‍ മറ്റൊരു പേരും രണ്ടാലോക മഹായുദ്ധകാലത്ത് ഉണ്ടായിരുന്നു, പിന്നില്‍നിന്നുള്ള മരണത്തിന്റെ ദ്വീപെന്ന്. എന്നാല്‍ ലോകം കാത്തിരിക്കുന്നത് ആ ദ്വീപിന് ഇപ്പോഴുള്ള പേര് എന്നും നിലയനില്‍ക്കട്ടെ എന്നായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.