Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരദന്റെ ജിജ്ഞാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2018, 03:15 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്ത് 52

ബ്രഹ്മത്തെ ‘ഭൂമാവ’ എന്ന നിരതിശയമായ തത്ത്വമായി വിവരിക്കുകയാണ് ഈ അദ്ധ്യായത്തില്‍. നാരദ  സനത് കുമാര സംവാദ രൂപത്തിലാണ്  അവതരിപ്പിച്ചിരിക്കുന്നത്.

ഓം അധീഹി ഭഗവ ഇതിഹോപസസാദ സനത് കുമാരം നാരദസ്തം ഹോ പാച; യദ് വേത്ഥ തേന മോപസീദ, തതസ്ത ഊര്‍ധ്വം വക്ഷ്യാമീതി

ഭഗവാനേ, എന്നെ അധ്യയനം ചെയ്യിക്കണം എന്നാവശ്യപ്പെട്ട് നാരദന്‍ സനത് കുമാരനെ സമീപിച്ചു. അങ്ങേക്ക് എന്തെല്ലാം അറിയാമെന്ന് പറയൂ… അതിന് അപ്പുറമുള്ളതെല്ലാം ഞാന്‍ ഉപദേശിക്കാം എന്ന് സനത് കുമാരന്‍ പറഞ്ഞു.

 നാരദനെപ്പോലെ ഒരാള്‍ നല്ല അറിവുള്ളവനാണെന്ന് സനത് കുമാരനറിയാം. പിന്നെ എന്തുകൊണ്ടാകും പഠിപ്പിച്ചു തരാന്‍ ആവശ്യപ്പെട്ടത്? അതിനാല്‍ അദ്ദേഹത്തിന് എന്തൊക്കെ അറിയാമോ എന്ന് നോക്കി അറിയാത്ത കാര്യങ്ങള്‍ പഠിപ്പിച്ചാല്‍ മതിയല്ലോ… 

സ ഹോവാച, ഋഗ്വേദം ഭഗ വോളധ്യേമി യജുര്‍വേദം സാമവേദമാഥര്‍വ്വണം ചതുര്‍ത്ഥമിതി ഹാസപുരാണം പഞ്ചമം വേദാനാം വേദം പിത്ര്യം രാശിം ദൈവം നിധിം വാകോവാക്യമേകായനം ദേവവിദ്യാം ബ്രഹ്മവിദ്യാം ഭൂതവിദ്യാം ക്ഷത്രവിദ്യാം നക്ഷത്ര വിദ്യാം സര്‍പ്പദേവ ജനവിദ്യാമേതദ് ഭഗവോ ളധ്യേമി.

ഭഗവാനേ… ഋഗ്വേദം, യജുര്‍വേദം, സാമവേദം, നാലാം വേദമായ അഥര്‍വ്വം, പഞ്ചമവേദമായ ഇതിഹാസ പുരാണങ്ങള്‍, വ്യാകരണം, ശ്രാദ്ധകല്പം, ഗണിതം, ആധിദൈവീക ശാസ്ത്രം, നിധിശാസ്ത്രം, തര്‍ക്കശാസ്ത്രം, നീതിശാസ്ത്രം, നിരുക്തം, ശിക്ഷാ, കല്പം മുതലായ വേദ ശാസ്ത്രം, ഭൂതതന്ത്രം, ധനുര്‍വേദം, ജ്യോതിഷം, സര്‍പ്പവിദ്യ എന്ന ഗാരുഡം, ദേവജനവിദ്യ എന്ന നൃത്യ ഗീത വാദ്യം  തുടങ്ങിയവയുടെ അറിവ് എനിക്കുï്.

 നാരദന് ഇതിലും അധികം കാര്യങ്ങള്‍ അറിയാമെങ്കിലും ചിലത് മാത്രമാണ് പറഞ്ഞത്. ഇത്രയും ശാസ്ത്രങ്ങള്‍ അറിയാമായിരുന്നിട്ടും നാരദന് മനശ്ശാന്തി കിട്ടിയില്ല. അതിനാലാണ് സനത്കുമാരനെ സമീപിച്ചത്.

സോളഹം ഭഗവോ മന്ത്ര വിദേവാസ്മി, നാത്മവിത്, ശ്രുതം ഹ്യേവ മേ ഭഗവദ് ദൃശേഭ്യസ്തരതി ശോകമാത്മവിദിതി, സോഹം ഭഗവഃ ശോചാമി, തം മാ ഭഗവാന്‍ ശോകസ്യ പാരം താരയത്വിതി, തം ഹോ വാച യദ് വൈ കിഞ്ചൈതദധ്യഗീഷ്ഠാ നാമൈവേതത്.

ഭഗവാനേ… ഞാന്‍ മന്ത്രത്തെ അറിയുന്നവന്‍ മാത്രമാണ്. ആത്മാവിനെ അറിയുന്നവനല്ല. ആത്മാവിനെ അറിയുന്നയാള്‍ ശോകത്തെ തരണം ചെയ്യുമെന്ന് അങ്ങയെപ്പോലെയുള്ളവരില്‍ നിന്ന് കേട്ടിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ സങ്കടത്തിലാണ്. അങ്ങനെയുള്ള എന്നെ അങ്ങ് ശോകത്തിന്റെ മറുകരയില്‍ എത്തിക്കണേയെന്ന് നാരദന്‍ പറഞ്ഞു. ഇത് കേട്ട സനത് കുമാരന്‍ പറഞ്ഞു. ‘അങ്ങ് പഠിച്ചതെല്ലാം നാമം മാത്രമാണ്’.

 മന്ത്രങ്ങളുടെ ശബ്ദവും അര്‍ത്ഥവും അറിയുന്നവനാണ് മന്ത്രവിത്ത്.ആത്മാവിനെ ശബ്ദം കൊണ്ടെന്നും വിവരിക്കാനാവില്ല. പരമാത്മ തത്വത്തെ അറിയുന്നവനാണ് ആത്മവിത്ത്. ആത്മജ്ഞാനമുള്ളവനു മാത്രമേ കൃതാര്‍ത്ഥത ഉണ്ടാകൂ. അല്ലെങ്കില്‍ എപ്പോഴും ദുഃഖമായിരിക്കും. നാരദന്‍ എല്ലാം പഠിച്ചിരുന്നുവെങ്കിലും ആത്മതത്വം നേടാത്തതിനാല്‍ കൃതാര്‍ത്ഥത വരാതെ ശോകമുണ്ടായി. ഇതിനെ മറികടക്കാനായി തനിക്ക് ആത്മജ്ഞാനത്തെ അരുളണേ എന്നാണ് അപേക്ഷ. ആത്മ ജ്ഞാനമാകുന്ന തോണിയില്‍ സങ്കടക്കടലിന്റെ മറുകരയിലെത്തണം.

 നാരദന്‍ പഠിച്ചതെല്ലാം വെറും നാമം മാത്രമാണെന്ന് തറപ്പിച്ച് പറഞ്ഞത് നാം വളരെ ശ്രദ്ധിക്കേï ഒന്നാണ്. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളെ വരെ നാമം എന്ന പട്ടികയില്‍ പെടുത്തുന്ന ഉപനിഷത്തിന്റെ ധൈര്യം അപാരമാണ്. അപ്പോള്‍ ഭൗതിക നേട്ടങ്ങള്‍ക്കുള്ള പഠനത്തിന്റെ നിസ്സാരത ഓര്‍ത്താല്‍ മതി. സങ്കടത്തിന്റെ നടുക്കടലിലേക്കുള്ള എടുത്തു ചാട്ടമായിരിക്കും അത്.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.