കൊച്ചി: മരടില്‍ ഡേകെയര്‍ സെന്ററിലെ സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. നാല് വയസുള്ള ആദിത്യന്‍, വിദ്യാലക്ഷ്മി എന്നിവരാണ് മരിച്ച കുട്ടികള്‍. കിഡ്‌സ് വേള്‍ഡ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. മരട് കാട്ടിത്തറ ക്ഷേത്രത്തിന്റെ കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
പത്തോളം കുട്ടികളും ആയയുമാണ് ബസിലുണ്ടായിരുന്നത്. മറ്റുള്ളവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ക്ഷേത്രക്കുളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
















