Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നട്ടാല്‍ പോര, പരിപാലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:12 am IST
inVicharam

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമാണല്ലോ. കുറേ വര്‍ഷങ്ങളായി ഈ ദിനാചരണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് മരങ്ങള്‍ നടുകയും അടുത്ത വര്‍ഷം അതേ കുഴിയില്‍ വീണ്ടും നടുകയും ചെയ്യുന്ന ഒരു പ്രക്രിയയെന്ന നിലയിലാണ് സംസ്ഥാന പരിസ്ഥിതി ദിനാചരണം നടത്തിവരുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് മരമാണ് മറുപടിയെന്ന് ഉള്‍ക്കൊണ്ട ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ മരങ്ങള്‍ നടുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമാണ് നാം ഏറ്റെടുക്കാത്തത്. 

പരിസ്ഥിതി എന്ന് പറഞ്ഞാല്‍ മരംനടല്‍ മാത്രമാണോ? പശ്ചിമഘട്ടത്തില്‍ വലിയ മലകളിലെ റിസര്‍വ്വ് വനത്തിലാണ് നമ്മുടെ പാറമടകളിലധികവും. വനവും, ജൈവവൈവിദ്ധ്യവും, കാലാവസ്ഥയും നശിപ്പിച്ചുകൊണ്ടുള്ള പാറ ഖനനം അപകടകരമായ രീതിയില്‍ മുന്നോട്ടുപോകുന്നത് പരിസ്ഥിതി പ്രശ്‌നമല്ലേ? ഏതുവിധേനയും പാറപൊട്ടിക്കല്‍ നടക്കട്ടെ എന്ന തരത്തില്‍ നിയമങ്ങളില്‍ ഇളവുനല്‍കി പാറമടക്കാരെ സഹായിക്കുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ പരിസ്ഥിതി തകര്‍ക്കുന്നതല്ലേയെന്ന് ഭരണസംവിധാനങ്ങള്‍ ചിന്തിക്കേണ്ട സമയമായി. സംസ്ഥാനത്തെ പരിസ്ഥിതി ലോലപ്രദേശങ്ങളിലും പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളിലും വനത്തിലും നടക്കുന്ന അനധികൃത പാറമടകളെങ്കിലും നിര്‍ത്തിക്കുവാന്‍ പരിസ്ഥിതിദിനാചരണത്തിന് കിഴിയേണ്ടേ? പുഴകളില്‍ നിന്ന് മണല്‍വാരി ഭൂഗര്‍ഭജലവിതാനം താഴെപോയി നാടാകെ വേനലിന് മുമ്പുതന്നെ കൊടിയ വരള്‍ച്ച നേരിടുന്ന സ്ഥിതിയായി. ഇതിന് മാറ്റം വേണ്ടേ? ഹൈറേഞ്ച് ഗ്രാമങ്ങളെല്ലാം നഗരവല്‍ക്കരണത്തിലാണ്. സര്‍ക്കാര്‍ ഭൂമികളെ പട്ടയങ്ങള്‍ ഉപയോഗിച്ച് തട്ടിയെടുത്ത് നിയമസാധ്യതവരുത്തുന്നു. 

ഹൈറേഞ്ച് നശിക്കുന്നത് കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളെയാണ് ബാധിക്കുന്നത്. അതിന് അറുതി വേണ്ടേ? കുറിഞ്ഞി ഉദ്യാനം പോലെ സംരക്ഷിക്കപ്പെടേണ്ട ജൈവവൈവിധ്യമേഖലകള്‍ കയ്യേറ്റക്കാര്‍ക്ക് തീറെഴുതുന്ന നയം അവസാനിപ്പിക്കേണ്ടേ? ഇതൊന്നും ചെയ്തില്ലെങ്കില്‍ പരിസ്ഥിതി സംരക്ഷണമെന്ന ചടങ്ങിന് എന്ത് അര്‍ത്ഥം? 

ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിനത്തില്‍ ലോകം ചര്‍ച്ച ചെയ്യുന്നത് ഇതൊന്നുമല്ല. പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുകയെന്ന മുദ്രാവാക്യമാണ് ഐക്യരാഷ്‌ട്രസംഘടന പരിസ്ഥിതിദിന ആപ്തവാക്യമായി മുന്നോട്ടു വയ്‌ക്കുന്നത്. സംസ്ഥാനത്തും പ്ലാസ്റ്റിക് മലിനീകരണമില്ലാത്ത ഒരു ഇടവും ബാക്കി കാണില്ല എന്നതാണ് വാസ്തവം. പ്ലാസ്റ്റിക് ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതുമൂലം ചത്തൊടുങ്ങുന്ന വന്യമൃഗങ്ങളും, സമുദ്രജീവികളും എണ്ണിയാല്‍ ഒടുങ്ങാത്തതായി മാറി. ഫ്‌ളക്‌സ് ബോര്‍ഡുകളും, പ്ലാസ്റ്റിക് ക്യാരി ബാഗുകളും പ്ലാസ്റ്റിക് കുപ്പികളും സാധനങ്ങള്‍ പൊതിയുന്ന പ്ലാസ്റ്റിക് പാക്കിംഗ് പദാര്‍ത്ഥങ്ങളും കേരളമാകെ നിറയുകയാണ്. മലയാളിക്ക് മാലിന്യ സംസ്‌കരണമെന്നാല്‍ സ്വന്തം കണ്ണ് എത്തുന്നതിനപ്പുറത്ത് മാലിന്യമെത്തിക്കുകയെന്നതാണ്. ഒരു വീട്ടില്‍ ഒരു വര്‍ഷം ശരാശരി 1200 പ്ലാസ്റ്റിക് ബാഗുകള്‍ മാലിന്യമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു എന്നതാണ് കണക്ക്. 

നാം ഉണ്ടാക്കുന്ന മൊത്തം മാലിന്യത്തില്‍ പത്ത് ശതമാനവും പ്ലാസ്റ്റിക് മാലിന്യമാണെന്ന് ഓര്‍ക്കണം. പ്ലാസ്റ്റിക്കുകളില്‍ 50 ശതമാനവും നാം ഒറ്റത്തവണ ഉപയോഗിക്കുന്നവയാണ്. രൂക്ഷമായ പ്ലാസ്റ്റിക് മലിനീകരണം മൂലം ലോകത്തിലെ കുടിവെള്ളത്തിന്റെ 80 ശതമാനത്തിലും സൂക്ഷ്മങ്ങളായ പ്ലാസ്റ്റിക് കണികകള്‍ ഉള്‍പ്പെട്ടിട്ടുണ്ടത്രെ. 2016 ല്‍ മാത്രം 480 ശതകോടി വാട്ടര്‍ ബോട്ടിലുകളുടെ കച്ചവടമാണ് നടന്നത്. ഈ വര്‍ഷം ജൂണ്‍ 5 ന് ലോകം പരിസ്ഥിതിദിനാചരണം നടത്തുന്നത് ഇന്ത്യയില്‍ വച്ചാണ്. അതിന്റെ ഭാഗമായി മഹാരാഷ്‌ട്രയിലെ മുംബൈയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളും സ്‌ട്രോകളും, ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന കുപ്പികളും കപ്പുകളും പ്ലേറ്റുകളും നിരോധിക്കാനുള്ള നടപടികളുമായി മുംബൈ കോര്‍പ്പറേഷന്‍ മുന്നോട്ടുപോവുകയാണ്. കേരളാ സര്‍ക്കാരും ഇത്തരം കടുത്ത നടപടികള്‍ പ്ലാസ്റ്റിക്കിന്റെ കാര്യത്തില്‍ എടുക്കേണ്ടതായിട്ടുണ്ട്.  ഇനിയും താമസിച്ചാല്‍ കാര്‍ഷിക മേഖലയും മത്സ്യമേഖലയും വിനോദസഞ്ചാരമേഖലയും പ്ലാസ്റ്റിക് മലിനീകരണം മൂലം തകരും. പ്ലാസ്റ്റിക് മലിനീകരണം വരുത്തി വയ്‌ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഭാവിതലമുറയെ രോഗാതുരമാക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അവഗണിക്കരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.