ന്യൂദൽഹി: ദൽഹി മന്ത്രിസഭയിലെ പ്രമുഖൻ സത്യേന്ദ്ര ജയിനിന്റെ വസതിയിൽ സിബിഐ റെയ്ഡ് നടത്തി. പിഡബ്ലയുഡി വകുപ്പിലേക്ക് അനധികൃതമായി ഉപദേശക സംഘത്തെ നിയമിച്ച സംഭവത്തിലാണ് സിബിഐയുടെ റെയ്ഡ്.
ജയിനിന്റെ നേതൃത്വത്തിൽ 24 വിദഗ്ധ ആർക്കിടെക്കുകളെ സംഘമായി നിയമിച്ചിരുന്നത് കഴിഞ്ഞ വർഷം സിബിഐയുടെ നിരീക്ഷണത്തിലുണ്ടായിരുന്നു. മൊഹല്ല ക്ലിനിക്ക് മറ്റ് പിഡബ്ല്‌യു ജോലികൾ ചെയ്തിരുന്ന ഇവരെ അനധികൃതമായി നിയമിക്കാൻ വേണ്ട രേഖകൾ തയ്യാറാക്കിയെന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം.
















