Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുമ്മനത്തുകാരുടെ പ്രീയപ്പെട്ട രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 02:15 am IST
inVicharam

കോട്ടയം: മിസോറാം ഗവര്‍ണറായി ഇന്ന് കുമ്മനം രാജശേഖരന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ കുമ്മനം എന്ന ഗ്രാമവും ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കുമ്മനമെന്ന മൂന്നക്ഷരത്തില്‍ ഈ ഗ്രാമത്തിന്റെ എല്ലാ നൈര്‍മല്യവും അടങ്ങിയിട്ടുണ്ട്. തങ്ങളുടെ സ്വന്തം രാജന്‍  ഉയരങ്ങളിലേക്ക് നടന്ന് കയറുമ്പോള്‍ ആ ഗ്രാമം ഒന്നടങ്കം ആഹ്ലാദത്തിലാണ്. 

      കുമ്മനം പാര്‍വ്വതീ മന്ദിരത്തില്‍ അഡ്വ. വി.കെ. രാമകൃഷ്ണപിള്ളയുടെയും പി. പാറുക്കുട്ടിയമ്മയുടെയും മകനായി 1952 ഡിസംബര്‍ 23ന് ജനനം. ഗ്രാമത്തിലെ ഇളങ്കാവ് ക്ഷേത്രവും അവിടുത്തെ ആധ്യാത്മിക അന്തരീക്ഷവും കുമ്മനത്തിന്റെ ജീവിതം പാകപ്പെടുത്താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദര്‍ശനം നടത്തിയും ദീപാരാധന തൊഴുതും ശീലിച്ച ബാല്യ, കൗമാരങ്ങള്‍. എല്ലാവരും പിരിഞ്ഞാലും ക്ഷേത്രത്തില്‍ ഏറെനേരം ധ്യാനിച്ചിരിക്കും. ഇവിടെനിന്നാണ് ജീവിതയാത്രയ്‌ക്കു വേണ്ട ഊര്‍ജം അദ്ദേഹം നേടിയത്.

     ക്ഷേത്രത്തിന് സമീപം തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയ  ഗവ. അപ്പര്‍ പ്രൈമറി സ്‌കൂള്‍. ക്ഷേത്രമൈതാനത്തെ ആല്‍മരച്ചുവട്ടിലായിരുന്നു ആര്‍എസ്എസ് ശാഖ. 1964 ല്‍ സംഘത്തിന്റെ വേരുകള്‍ കോട്ടയത്ത് എത്തുമ്പോള്‍ ജില്ലയില്‍ അഞ്ചാമത് തുടങ്ങിയ ശാഖ കുമ്മനത്തായിരുന്നു. തൃശൂരില്‍ നിന്നുള്ള  ആര്‍എസ്എസ് പ്രചാരകന്‍ അഡ്വ. മാധവനുണ്ണിയുടെ പ്രേരണയിലാണ് കുമ്മനം ശാഖയിലേക്ക് വന്നത്. 14 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന വൈകുന്നേരത്തെ ശാഖയില്‍ മുഖ്യശിക്ഷക് ആയിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അമരത്തേക്കുള്ള കുമ്മനത്തിന്റെ യാത്ര അവിടെ തുടങ്ങി.  

നാട് കണ്ട ആദ്യ പൊതുയോഗം സംഘടിപ്പിച്ചതും രാജശേഖരന്‍ എന്ന വിദ്യാര്‍ത്ഥിയായിരുന്നു. 1970-ല്‍ നായര്‍ സമുദായത്തിന്റെ ആചാര്യന്‍ മന്നത്ത് പത്മനാഭന്‍ അന്തരിച്ചപ്പോള്‍ അയ്‌മനത്ത് അനുശോചന യോഗം ചേരാന്‍ എന്‍എസ്എസ് കോട്ടയം താലൂക്ക് വൈസ് പ്രസിഡന്റായിരുന്ന അച്ഛന്‍ അഡ്വ. രാമകൃഷ്ണപിള്ള ചുമതലപ്പെടുത്തിയത് സ്വന്തം മകനെത്തന്നെയായിരുന്നു. നാട് കണ്ട ആദ്യ പൊതുയോഗത്തിന്റെ സംഘാടകനെന്ന വിശേഷണം അങ്ങനെ കുമ്മനത്തിന് ലഭിച്ചു. യോഗത്തില്‍ സ്വാഗതം പറഞ്ഞ രാജശേഖരനെന്ന യുവാവിന്റെ പൊതുരംഗത്തേക്കുള്ള കാല്‍വെപ്പായിരുന്നു അത്. കുഗ്രാമമായിരുന്ന കുമ്മനത്തേക്ക് അന്ന് നല്ല റോഡുണ്ടായിരുന്നില്ല. വീടിന് സമീപത്ത് കൂടി ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയായ അഞ്ചുണ്ണിയാറിലൂടെ വള്ളത്തില്‍ മൈക്ക് വച്ചുകെട്ടി സ്വന്തമായി അനൗണ്‍സ് ചെയ്താണ് പരിപാടി നടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്.

       സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ നല്ല പ്രസംഗികനായിരുന്നു. കവിതയെഴുതുന്നതിലും മോശമല്ല. നല്ലൊരു ഫുട്‌ബോള്‍ താരവുമായിരുന്നു. പാഠ്യ, പാഠ്യേതര വിഷയങ്ങളിലെ മികവ് മൂലം അധ്യാപകര്‍ക്കും ഇഷ്ടമായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കാരാപ്പുഴ എന്‍എസ്എസ് സ്‌കൂളിലും ബിരുദപഠനം കോട്ടയം സിഎംഎസ് കോളേജിലുമായിരുന്നു. ബയോളജിക്കാര്‍ക്ക് മെഡിക്കല്‍ പ്രവേശനത്തില്‍ സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് സിഎംഎസ് കോളേജില്‍ സമരം നടന്നപ്പോള്‍ കുമ്മനം മുന്‍നിരയിലുണ്ടായിരുന്നു. 

     സംഘപരിവാറിലെ അംഗങ്ങള്‍ക്ക് രാജേട്ടനാണ്. കുമ്മനത്തെ പഴയതലമുറയുടെ മനസ്സില്‍ ഇന്നും ഉത്സാഹിയായ രാജശേഖരനാണ്.  കുമ്മനം രാജശേഖരനെ ലോകത്തോട് ബന്ധിപ്പിക്കുന്ന കണ്ണിയായിരിക്കുകയാണ് ഈ ഗ്രാമം. മാസത്തിലൊരിക്കലെങ്കിലും കുമ്മനത്തേക്ക് വരുമ്പോള്‍ പഴയകാലത്തെ വിളിച്ചുണര്‍ത്താന്‍ കൂട്ടുകാരെ കാണുന്ന പതിവ് അദ്ദേഹത്തിനുണ്ട്. ഏഴ് സഹോദരങ്ങളാണുള്ളത്. ആര്‍. ഗോപാലകൃഷ്ണപിള്ള (റിട്ട. ജില്ലാ ജഡ്ജി), പി. വത്സലകുമാരി (കൊച്ചി), ആര്‍. തങ്കപ്പന്‍, കുമ്മനം രവി, ഡോ. പി. ശ്യാമള (തലവടി), ആര്‍. ജയപ്രകാശ്, പി. കോമളം (തൊടുപുഴ). ബിജെപി വൈജ്ഞാനിക സെല്‍ ജില്ലാ ജോയിന്റ് കണ്‍വീനര്‍ കൂടിയായ സഹോദരന്‍ കുമ്മനം രവിയാണ് കുടുംബവീട്ടില്‍ താമസിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.