Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുതിയ പകര്‍ച്ചവ്യാധികള്‍ എന്തുകൊണ്ട്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 03:14 am IST
in Vicharam

നമ്മുടെ സംസ്ഥാനത്ത് മാരകമായ പകര്‍ച്ചവ്യാധികളുടെ കൂട്ട ആക്രമണം ഒരു തുടര്‍ക്കഥയാവുകയാണ്. ഏറ്റവും പുതിയതായി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് കോഴിക്കോടും മലപ്പുറത്തും സ്ഥിരീകരിച്ച നിപ വൈറസ് മസ്തിഷ്‌കജ്വരമാണ്. ആഗോള വ്യാപകമായി പ്രകീര്‍ത്തിക്കപ്പെട്ട കേരള മോഡല്‍ ആരോഗ്യ മാതൃകയ്‌ക്കുതന്നെ വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാംക്രമിക രോഗങ്ങളുടെ തുടരാക്രമണം ആരോഗ്യരംഗത്തു മാത്രമല്ല, സാമൂഹിക, സാമ്പത്തിക, വാണിജ്യ മേഖലകളിലും പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുണ്ട്.

 പ്രധാനമായും മൂന്നുതരം പകര്‍ച്ചവ്യാധികളാണ് കേരളത്തില്‍ വ്യാപകമാകുന്നത്. പണ്ടുമുതല്‍ക്കുതന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെടാറുള്ള ടൈഫോയ്ഡ്, ഛര്‍ദ്ദി-അതിസാര രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ പഴയ രോഗങ്ങളാണൊന്ന്. ഒരിക്കല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്നു കരുതിയിരുന്ന മലേറിയ പോലെയുള്ള രോഗങ്ങളുടെ തിരിച്ചുവരവാണ് മറ്റൊന്ന്. ഇതിനൊക്കെ ഉപരിയായി കേട്ടുകേള്‍വി പോലുമില്ലാത്ത പുതിയ പകര്‍ച്ചവ്യാധികളുടെ കേരളത്തിലേക്കുള്ള കടന്നുവരവാണ് ഏറ്റവും പുതിയ ഭീഷണി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഏത്രതരം പുതിയ വൈറസ് പനികളാണ് വിദൂര ഭൂഖണ്ഡങ്ങളില്‍ നിന്ന് അതിര്‍ത്തികള്‍ താണ്ടി കേരളത്തിലെത്തിയത്? ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി, ചെള്ളുപനി, കുരങ്ങുപനി, ലൈം ഡിസീസ് തുടങ്ങി നിരവധി പുതിയ രോഗങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.

  ഒരു പകര്‍ച്ചവ്യാധി ഒരു പ്രദേശത്ത് വ്യാപകമാകണമെങ്കില്‍ മൂന്നു ഘടകങ്ങള്‍ ഒരുപോലെ സംയോജിക്കണം. ഏറ്റവും പ്രധാനം രോഗാണുക്കളാണ്. രോഗങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ജനസമൂഹമാണ് രണ്ടാമത്തേത്. രോഗം പടര്‍ന്നു പിടിക്കാന്‍ അനുകൂലമായ പരിസ്ഥിതിയാണ് മറ്റൊന്ന്. ഈ മൂന്നു ഘടകങ്ങളും കേരളത്തിലിന്ന് അനുകൂലമാണ്. അന്താരാഷ്‌ട്ര യാത്രികരിലൂടെയും ദേശാടനപ്പക്ഷികളിലൂടെയും മൃഗസഞ്ചയങ്ങളില്‍ നിന്നു മാരകമായ രോഗാണുക്കള്‍ നമ്മുടെ മണ്ണിലുമെത്തുന്നു. ജനസാന്ദ്രതയേറിയ പ്രദേശങ്ങളും ജീവിതശൈലീരോഗങ്ങള്‍മൂലം പ്രതിരോധശേഷി കുറഞ്ഞ ഒരു ജനസമൂഹം ഏതുപകര്‍ച്ചവ്യാധി വേണമെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു. ഇതിനൊക്കെ പുറമെ കാലാകാലങ്ങളായി മാലിന്യസംഭരണത്തിലും സംസ്‌കരണത്തിലും നാം കാണിച്ച അവഗണന നമ്മുടെ നഗരങ്ങളും നാട്ടിന്‍പുറങ്ങളും മാലിന്യക്കൂമ്പാരങ്ങളായി മാറാന്‍ കാരണമായിരിക്കുന്നു. അതിരൂക്ഷമായ ജലമലിനീകരണവും പരിസ്ഥിതിവിനാശവും നീക്കംചെയ്യാതെ കുന്നുകൂടിക്കിടക്കുന്ന മാലിന്യശേഖരവും കേരളത്തെ പകര്‍ച്ചവ്യാധികളുടെ ഈറ്റില്ലമായി മാറ്റിക്കൊണ്ടിരിക്കുന്നു.

  രോഗകാരികളായ വൈറസുകളുടെ ജനിതക ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, രൂക്ഷമായ വനനശീകരണം, മനുഷ്യരുടെ പ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ്, നഗരവത്കരണം തുടങ്ങി നിരവധി കാരണങ്ങള്‍ മൂലമാണ് പുതിയ പകര്‍ച്ചവ്യാധികള്‍ ഒരു പ്രദേശത്ത് പടര്‍ന്നുപിടിക്കുന്നത്. നിപ വൈറസിന്റെ കാര്യത്തില്‍ തന്നെ 2001ലും 2007ലും പശ്ചിമബംഗാളിലെ സിലിഗുഡിയില്‍ കണ്ടെത്തിയ വൈറസുകള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിരുന്നു. 1998-99ല്‍ മലേഷ്യയില്‍ കണ്ടെത്തിയതുപോലെ പന്നികളായിരുന്നില്ല രോഗം പരത്തിയിരുന്നത്. ജനിതക വ്യതിയാനം സംഭവിച്ച് കൂടുതല്‍ ശക്തരായ വൈറസുകള്‍ രോഗപ്പകര്‍ച്ചയ്‌ക്കായി പുതിയ വഴികള്‍ തേടുന്നത് സ്വാഭാവികമാണ്.

  ഇപ്പോള്‍ സംസ്ഥാനത്ത് കണ്ടുവരുന്ന പുതിയ പകര്‍ച്ചവ്യാധികളില്‍ 75ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. മൃഗങ്ങളുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത്. വനനശീകരണവും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റവുമൊക്കെ രോഗപ്പകര്‍ച്ച എളുപ്പമാക്കി. വനത്തിലെ ആവാസവ്യവസ്ഥയിലുള്ള മാറ്റങ്ങള്‍മൂലം മൃഗങ്ങള്‍ കാടുവിട്ട് നാട്ടിലേക്ക് കടന്നുകയറാന്‍ തുടങ്ങി. അപൂര്‍വ്വ വൈറസുകളുടെയും രോഗാണുക്കളുടെയും വാഹകരായ വന്യജീവികളുമായുള്ള നിരന്തര സഹവാസം പുതിയ രോഗാണുക്കള്‍ മനുഷ്യരിലേക്ക് കടക്കാന്‍ വഴിയൊരുക്കുകയായിരുന്നു.

  ആഗോളതാപനം, വരള്‍ച്ച, വെള്ളപ്പൊക്കം പോലെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും പുതിയ രോഗങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ട്. സാധാരണഗതിയില്‍ കൊതുകുമുട്ടയില്‍ നിന്ന് വളര്‍ച്ച പൂര്‍ത്തിയായ കൊതുകുകള്‍ ഉണ്ടാകണമെങ്കില്‍ പത്തുമുതല്‍ പതിന്നാലു ദിവസം വരെ എടുക്കും. എന്നാല്‍, ചൂടു കൂടുമ്പോള്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൊതുകിന്റെ ജീവിതചക്രം പൂര്‍ത്തിയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായിരിക്കുന്ന മാറ്റങ്ങളും അന്തരീക്ഷ താപനിലയിലെ വര്‍ദ്ധനവും കൊതുകുജന്യ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്.

  അന്താരാഷ്‌ട്ര യാത്രകള്‍ ഇപ്പോള്‍ കൂടുതല്‍ സുഗമമായിട്ടുണ്ട്. പല പുതിയ രോഗാണുക്കളും നമ്മുടെ നാട്ടിലെത്തുന്നത് അന്താരാഷ്‌ട്ര സഞ്ചാരികളിലൂടെയുമായിരിക്കാം. അന്യസംസ്ഥാനത്തൊഴിലാളികളുടെ വരവും സ്ഥിരതാമസവും മലേറിയ പോലെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം വ്യാപകമായിരുന്ന പകര്‍ച്ചവ്യാധികള്‍ കേരളത്തിലെത്താന്‍ കളമൊരുക്കി.

  മരണത്തിനുപോലും കാരണമാകുന്ന മാരകമായ പുതിയ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഊര്‍ജ്ജിത പ്രതിരോധ നടപടികള്‍ നടപ്പിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാടും നഗരങ്ങളും മാലിന്യമുക്തമാക്കണം. വന്‍കിട മാലിന്യസംസ്‌കരണ പദ്ധതികള്‍ പരാജയമാണെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. നമുക്കിന്നാവശ്യം ഉറവിട മാലിന്യ സംസ്‌കരണം പോലെയുള്ള വികേന്ദ്രീകൃത സംവിധാനങ്ങളാണ്. ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാകേണ്ടതുണ്ട്. അതുപോലെതന്നെ കിംവദന്തികളിലും അശാസ്ത്രീയ പ്രചാരണങ്ങളിലും വിശ്വസിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ വ്യാപകമായ ബോധവത്കരണവും ഉണ്ടാകണം.

ആരോഗ്യ വിദഗ്‌ദ്ധര്‍, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി ശാസത്രജ്ഞര്‍ എന്നിവരടങ്ങിയ വിദഗ്‌ദ്ധ സമിതിയുടെ രൂപീകരണവും പ്രവര്‍ത്തനവും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഉണ്ടാകണം. മനുഷ്യരുടെയും ജന്തുജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പരപൂരകമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് മഞ്ഞപ്പനിപോലെയുള്ള പുതിയ പകര്‍ച്ചവ്യാധികള്‍ ഇനിയും കാത്തുനില്‍ക്കുന്നുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. മണ്ണിന്റെയും മനുഷ്യരുടെയും ജന്തുജാലങ്ങളുടെയും പൂര്‍ണ ആരോഗ്യം എന്ന സമഗ്ര സമീപനത്തിലൂടെ മാത്രമേ നമ്മുടെ സംസ്ഥാനത്തെ പകര്‍ച്ചവ്യാധി മുക്തമാക്കാന്‍ സാധിക്കുകയുള്ളൂ.

(ലേഖകന്‍ കൊല്ലം മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വകുപ്പു മേധാവിയാണ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.