ന്യൂയോർക്ക്: ഹോളിവുഡ് സിനിമാ ലോകത്തെ അഭിനയ പ്രതിഭകളുടെ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് മോർഗൻ ഫ്രീമാൻ. എന്നാൽ അടുത്തിടെ ‘മീ ടു ക്യാമ്പയിൻ’ പരിപാടിയുടെ ഭാഗമായി മോർഗൻ ഫ്രീമാനെതിരെ എട്ട് നടിമാർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെ നിഷേധിച്ച അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
താൻ ഇരിക്കലും സിനിമാ സെറ്റുകളിൽ മറ്റുള്ളവർക്ക് ബുദ്ധിമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല. ഒരു സ്ത്രീയെ പോലും ഉപദ്രവിച്ചിട്ടില്ല. സെക്സിനു വേണ്ടി ആർക്കും ജോലി വാഗ്ദാനം നൽകിയിട്ടില്ലെ. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്- മോർഗൻ ഫ്രീമാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതിനിടെ ലൈംഗികാരോപണ കേസില്‍ ഉള്‍പ്പെട്ട ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്സ്റ്റൈന് ജാമ്യം ലഭിച്ചു. ബില്യണ്‍ ഡോളര്‍ കോടതിയില്‍ കെട്ടിവെച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. മാന്‍ഹട്ടന്‍ ക്രിമിനല്‍ കോടതിയാണ് വെയിന്സ്റ്റൈന് ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: