ന്യൂദല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പുവിനെ പുതിയ കരസേന ഉപമേധാവിയായി നിയമിച്ചു. നിലവില്‍ വടക്കന്‍ മേഖലയിലെ കമാന്‍ഡര്‍ ഇന്‍ ചാഫ് ആയിരുന്നു ലെഫ്റ്റനന്റ് ജനറല്‍ ദേവരാജ് അന്‍പു.
നിലവിലെ കരസേന ഉപമേധാവിയായ ലഫ്റ്റനന്‍ന്റ് ജനറല്‍ ശരത് ചന്ദ് ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
വടക്കന്‍ മേഖലയിലെ കമാഡര്‍ ഇന്‍ ചീഫായി ലഫ്റ്റനന്റ് ജനറല്‍ റെന്‍ബീര്‍ സിംഗിനെയും നിയമിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്ന സമയത്തെ ലഫ്റ്റനന്‍ഡ് ജനറല്‍ ഓഫ് മിലട്ടറി ഓഫീസറായിരുന്നു റെന്‍ബീര്‍ സിംഗ്.
















