Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദല്‍ഹി ആര്‍ച്ച് ബിഷപ്പ് രാഷ്‌ട്രീയക്കാരനാകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 03:20 am IST
in Editorial

എല്ലാ മത വിശ്വാസങ്ങളോടും ആദരവും ബഹുമാനവും കാണിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന തത്വം ഉള്‍ക്കൊള്ളുന്നിടത്ത് മതപരമായ വിവേചനമോ വിദ്വേഷമോ ഉത്ഭവിക്കുന്നില്ല. മതനിരപേക്ഷത എന്നത് ഏതെങ്കിലും നേതാവോ ഭരണകൂടമോ സംഭാവന ചെയ്തതല്ല. ഭാരതം ഒരിക്കലും മതാധിഷ്ഠിത രാജ്യമായിരുന്നില്ല. അങ്ങിനെയാക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

അങ്ങനെയുള്ള നാട്ടില്‍ മതം വഴി രാഷ്‌ട്രത്തേയോ രാഷ്‌ട്രീയത്തേയോ കീഴ്‌പ്പെടുത്താന്‍ ആരു തന്നെ ശ്രമിച്ചാലും അത് ഉള്‍ക്കൊള്ളാനാവില്ല. ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ അടുത്ത സര്‍ക്കാരിനുവേണ്ടി പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും ഇടയലേഖനം ഇറക്കിയത് ഏറെ വിവാദമായിരിക്കുന്നത് അതുകൊണ്ടാണ്. നിലവിലുള്ള സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്നു സൂചിപ്പിച്ചും ബിജെപിയെയും നരേന്ദ്രമോദിയേയും തോല്‍പ്പിക്കണമെന്ന് ആഗ്രഹിച്ചും കൊണ്ടുള്ള ഇടയലേഖനം ആപല്‍സൂചനയാണ് നല്‍കുന്നത്. പുതിയ സര്‍ക്കാരുണ്ടാകുന്ന 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രാര്‍ത്ഥിക്കാനും ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ഠിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഈ മാസം എട്ടിന് ദല്‍ഹിയിലെ കത്തോലിക്കാ പള്ളികള്‍ക്ക് അയച്ച ഇടയലേഖനം കഴിഞ്ഞ ദിവസമാണ് പരസ്യമായത്. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പേര് പരാമര്‍ശിക്കുന്നില്ല. പക്ഷെ ലക്ഷ്യം വ്യക്തമാണ്. ”രാജ്യത്ത് പ്രക്ഷുബ്ധമായ രാഷ്‌ട്രീയ അന്തരീക്ഷമാണ്. ജനാധിപത്യവും മതേതരത്വവും വെല്ലുവിളിക്കപ്പെടുന്നു. രാജ്യത്തിനും രാഷ്‌ട്രീയ നേതാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയെന്നത് നമ്മള്‍ ചെയ്യുന്ന പരിശുദ്ധ കര്‍മ്മമാണ്. പൊതുതെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ ഇത് കൂടുതലായി നടത്തണം. പുതിയ സര്‍ക്കാരുണ്ടാകുന്ന 2019ലേക്കായി മെയ് 13 മുതല്‍ പ്രാര്‍ത്ഥനാ യജ്ഞം തുടങ്ങണം”. 

കത്തിനെതിരെ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ആര്‍ച്ച് ബിഷപ്പ് നടത്തിയ വിശദീകരണവും പ്രശ്‌നമാണ്. ഇത്തരം പ്രാര്‍ത്ഥനകള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ചെയ്തിട്ടുണ്ടെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇടയലേഖനം തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു. ഇത്തരം ലേഖനം പുറത്തിറക്കാന്‍ പ്രേരിപ്പിച്ചവരാരൊക്കെ എന്ന് പറയാന്‍ ആര്‍ച്ച് ബിഷപ്പ് തയ്യാറാകേണ്ടിയിരിക്കുന്നു.

ബിജെപി അധികാരത്തിലിരിക്കുമ്പോഴൊക്കെ ഇന്ത്യ ആപത്തിലേയ്‌ക്കെന്നും ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അതിനുവേണ്ടി സംഭവങ്ങള്‍ സൃഷ്ടിക്കാനും തയ്യാറാകാറുണ്ട്. വാജ്‌പേയി ഭരണകാലത്ത് പള്ളികള്‍ക്ക് നേരെ അക്രമം നടന്നെന്ന പേരില്‍ ഏറെ പ്രതിഷേധങ്ങള്‍ കണ്ടതാണ്. എന്നാല്‍ അത്തരം സംഭവങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വ്വം ചെയ്യുന്നതാണെന്ന് ബോധ്യമായിട്ടുണ്ട്. മതതീവ്രവാദികളും രാഷ്‌ട്രീയ പ്രതിയോഗികളുമാണ് അതിന്റെയൊക്കെ പിന്നിലെന്ന് തിരിച്ചറിഞ്ഞതുമാണ്. അതുകൊണ്ടാണ് അന്നത്തെ പണി ഇന്ന് ആവര്‍ത്തിക്കാനാകാത്തത്. ഇന്ന് എല്ലാ ജനങ്ങളെയും സമഭാവനയോടെ വീക്ഷിക്കുന്ന പ്രധാനമന്ത്രിയും ഭരണകൂടവുമാണ് കേന്ദ്രത്തിലുള്ളത്.

‘ആരോടുമില്ല പ്രീണനം എല്ലാവര്‍ക്കും തുല്യനീതി’ എന്നത് നിഷ്ഠയോടെ പാലിക്കുന്നുമുണ്ട്. മതപരമായ പ്രീണനങ്ങളുടെ ആനുകൂല്യം ലഭിച്ചവര്‍ക്ക് അത് നഷ്ടപ്പെടുമ്പോള്‍ ആകുലതകളുണ്ടാകും. അത് ഭരണകൂടത്തിന്റെ കുറ്റമല്ല. എന്റെ മതം ഭരണഘടനയാണെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോദിക്കുനേരെ ദല്‍ഹി ആര്‍ച്ച് ബിഷപ്പ് രാഷ്‌ട്രീയനേതാവിനെപ്പോലെ പെരുമാറിയതിനെ ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം അപലപിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.