Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത് വെറും പനിയല്ല; കരുതണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2018, 03:15 am IST
in Vicharam

ജന്തുക്കളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ വീണ്ടും ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. നിപാ വൈറസ് ബാധമൂലമുണ്ടാകുന്ന എന്‍സഫലൈറ്റിസ് ആണ് ഏറ്റവും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പകര്‍ച്ചവ്യാധി. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നു  റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാരകമായ മസ്തിഷ്‌ക ജ്വരം മരണകാരണമായേക്കാമെന്നതു കൊണ്ടും രോഗത്തിന് കൃത്യമായ ചികിത്സ ഇല്ല എന്നതുകൊണ്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്.

  ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന പനി, ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, തുങ്ങിയ രാജ്യങ്ങളിലാണ് നിപാ വൈറസ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2001ല്‍ ഇന്ത്യയിലെ സിലിഗുഡിയില്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന തരത്തിലുള്ള നിപാ എന്‍സഫലൈറ്റിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്. 1999ല്‍ സുങ്‌ഗെ നിപാ എന്ന മലേഷ്യന്‍ പ്രവിശ്യയിലാണ് ആദ്യമായി ഈ പനി കണ്ടെത്തിയത്. അങ്ങനെയാണ് ഈ പനിക്ക് ഈ പേരു വന്നത്.

പകരുന്നത് പന്നികളില്‍ നിന്ന്

ഒരു ജന്തു ജന്യരോഗമായ നിപാ വൈറസ് പനി, രോഗം പിടിപെട്ട പന്നികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. പന്നിയുടെ ശരീരസ്രവങ്ങളില്‍ നിന്നാണ് രോഗപ്പകര്‍ച്ചയ്‌ക്കു കാരണമാകുന്ന വൈറസ് പകരുന്നത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലില്‍ നിന്ന് പന്നികളിലേക്കും തുടര്‍ന്ന് പന്നികളില്‍ നിന്ന് മനുഷ്യരിലേക്കും പകരുകയായിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പനി പകരാന്‍ സാദ്ധ്യതയുള്ളതായി ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തലച്ചോറിനെ ്ബാധിക്കുന്ന പനി

നിപാ വൈറസ് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. പനി, ശക്തമായ തലവേദന, സ്ഥലകാല ബോധം നഷ്ടപ്പെടല്‍, അപസ്മാര ചേഷ്ടകള്‍, ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് അഗാധമായ അബോധാവസ്ഥയിലേക്ക്(കോമാ) രോഗി വഴുതി വീഴും. രോഗം ഭേദമായതിനുശേഷവും മസ്തിഷ്‌കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നതാണ് നിപാ വൈറസ് പനിയുടെ മറ്റൊരു പ്രത്യേകത.

പ്രതിരോധം വ്യക്തി ശുചിത്വത്തിലൂടെ

 രോഗം വന്നതിന് ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. രോഗത്തിനെതിരായി മരുന്നുകളോ വാക്‌സിനുകളോ ലഭ്യമല്ലെന്ന് സൂചിപ്പിച്ചല്ലോ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. രോഗിയെ പരിചരിക്കുന്നവര്‍ ശുശ്രൂഷയ്‌ക്കുശേഷം കൈകള്‍ സോപ്പും, വെള്ളവും ഉപയോഗിച്ച് ഒരുമിനിറ്റോളം വൃത്തിയായി കഴുകണം. പരിചരിക്കുമ്പോള്‍ കയ്യുറകളും, മാസ്‌കും, ഗൗണും ധരിക്കണം. കഴിയുന്നതും ഡിസ്‌പോസിബിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കണം. 

രോഗ ബാധിതര്‍ ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കണം. രോഗിയോടൊപ്പം കിടക്കയില്‍ ഇരിക്കുകയോ ഭക്ഷണസാധനങ്ങള്‍ പങ്കുവയ്‌ക്കുകയോ ചെയ്യരുത്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ പനിമരുന്നുകള്‍ വാങ്ങി കഴിച്ച് സ്വയംചികിത്സയ്‌ക്ക് തയ്യാറാകരുത്. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കുക.  

ആടുമാടുകള്‍, പന്നി, ഇവയുമായി അടുത്തിടപഴകരുത്. മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവരുമ്പോള്‍ ശരിയായ വ്യക്തിശുചിത്വം പാലിക്കണം. വവ്വാലിന്റെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന് മലിനമായ പഴങ്ങള്‍ ഭക്ഷിക്കരുത്. വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്ന് തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ ഭക്ഷിച്ച ചാമ്പങ്ങ, പേരയ്‌ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ ഉപേക്ഷിക്കുക. രോഗിയുടെ ചികിത്സയ്‌ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍, രോഗിയുടെ വസ്ത്രം, വിരി എന്നിവയെല്ലാം സുരക്ഷിതമായി കൈകാര്യം ചെയ്യണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

. പക്ഷിമൃഗാദികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്.

. പഴങ്ങളെല്ലാം നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. 

. വവ്വാലുകള്‍ അധികമുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കള്ളുപോലെയുള്ള പാനീയങ്ങള്‍ കുടിക്കരുത്.

. വവ്വാലുകള്‍ കൂടുകൂട്ടിയിരിക്കുന്ന ഇടങ്ങളില്‍ 

അവയുടെ വിസര്‍ജ്യവുമായി സമ്പര്‍ക്കമുണ്ടാവാതിരിക്കണം.

. പന്നി വളര്‍ത്തലുമായി ബന്ധപ്പെട്ടിരിക്കുന്നവരും പരിസര വാസികളും പ്രത്യേകം ശ്രദ്ധിക്കണം.

. നിപാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക. ആ സ്ഥലങ്ങളില്‍ നിന്നുവരുന്നവര്‍ കരുതലോടെയിരിക്കണം.

. കൈകള്‍ കൂടെ കൂടെ കഴുകുന്നത് രോഗബാധ തടയാന്‍ സഹായിക്കും.

. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും തൂവാല ഉപയോഗിക്കുക

. പനിയുണ്ടായാല്‍ സ്വയം ചികിത്സ പാടില്ല. അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. 

ഡോ. ബി. പത്മകുമാര്‍

(ലേഖകന്‍ കൊല്ലം മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വകുപ്പ് മേധാവിയാണ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പുതിയ വാര്‍ത്തകള്‍

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.