ന്യൂദല്‍ഹി: കൊച്ചി ടസ്‌കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. നല്‍കാനുള്ള തുകയില്‍ 100 കോടി രൂപ കെട്ടിവയ്‌ക്കുകയാണെങ്കില്‍ സ്റ്റേ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെയാണ് കൊച്ചി ടസ്‌കേഴ്സ് നഷ്ടപരിഹാരക്കേസ് നല്‍കിയത്. നേരത്തെ പണം വേണ്ടെന്നും ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമാണ് കൊച്ചി ടസ്‌കേഴ്സ് ഫ്രാഞ്ചൈസി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബിസിസിഐ ഈ ഒത്തു തീര്‍പ്പിന് തയാറായിരുന്നില്ല. തുടര്‍ന്ന് തര്‍ക്ക പരിഹാരത്തിലൂടെ തീരുമാനിച്ച തുകയാണ് 550 കോടി.
റെന്‍ദേവൂ സ്പോര്‍ട്സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് 2011ല്‍ കൊച്ചിന്‍ ടസ്‌കേഴ്സ് എന്ന ടീം രൂപീകരിച്ചത്.
















