Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമങ്ങള്‍ക്ക് ജനങ്ങളെ നേര്‍വഴിക്ക് നയിക്കാനാവും; ജന്മഭൂമി ഇതിനൊരു മാതൃകയാണ്: മോഹന്‍ലാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:35 am IST
in Kerala

വേദിയിലും സദസ്സിലുമുള്ള മഹദ്‌വ്യക്തികളെ ആദരണീയരെ സുഹൃത്തുക്കളെ എല്ലാവര്‍ക്കും നമസ്‌കാരം. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു സായാഹ്‌നം നേരുന്നു. വീണ്ടും കോട്ടയത്ത്. വളരെ അപൂര്‍വ്വമായി ചടങ്ങുകളുമായി ബന്ധപ്പെട്ട് മാത്രമേ ഞാന്‍ കോട്ടയത്ത് വരാറുള്ളൂ. പക്ഷേ ആ ചടങ്ങുകളൊക്കെ മഹത്തായ ചടങ്ങുകളാണ്. വളരെയധികം ബന്ധമുള്ള ഒരു നഗരമാണ് കോട്ടയം. എന്റെ ഒരുപാട് നല്ലനല്ല സിനിമകള്‍  ഷൂട്ട് ചെയ്ത നഗരമാണിത്. നല്ല നല്ല സുഹൃത്തുക്കളുള്ള നഗരമാണിത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നഗരമാണ് കോട്ടയം. ജന്മഭൂമിയുടെ നാല്‍പത്തിയൊന്നാം വാര്‍ഷികാഘോഷഭാഗമായ ഈ ചടങ്ങില്‍ പങ്കെടുക്കാനും, ഈ അംഗീകാരവും അവാര്‍ഡും സ്വീകരിക്കാന്‍ കഴിഞ്ഞതിലുള്ള എന്റെ ആഹ്‌ളാദവും സന്തോഷവും ഞാന്‍ നിങ്ങളുമായി പങ്കിടുന്നു. ജന്മഭൂമി മാനേജ്‌മെന്റിനോടും ജഡ്ജിംഗ് കമ്മറ്റിയോടും ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയുന്നു.

ഏതൊരു ബഹുമതിയും സ്വീകരിക്കുന്ന അതേ മനസ്സോടെ, അതേ ആഹ്‌ളാദത്തോടെ ഈ ബഹുമതിയും ഞാന്‍ സ്വീകരിക്കുന്നു. നാടിന്റെ അഭിമാനമായ ശ്രീധരന്‍സാറുമൊത്ത് ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡിന് അര്‍ഹമായത് ഏറ്റവും വലിയ അംഗീകാരമായി, ഏറ്റവും വലിയ ബഹുമതിയായി ഞാന്‍ കാണുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ അദ്ദേഹത്തിന് ഇവിടെ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഞാനും അദ്ദേഹവും അടുത്ത ബന്ധമുള്ള ആളുകളാണ്. അദ്ദേഹത്തിന്റെ അഭാവത്തിലും എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നു. വളരെ സുതാര്യതയും ധൈര്യവുംകൊണ്ട് മുന്നേറിയ അദ്ദേഹത്തിന്റെ കളങ്കമറ്റ പൊതുജനസേവനം ഒരു മാതൃകയാണ്. സാഹചര്യങ്ങള്‍ക്ക് അടിമപ്പെടാതെ സധൈര്യം അവരവരുടെ കര്‍മ്മപാതയില്‍ മുന്നേറുക. സമയപരിധി ഒരു സമ്മര്‍ദ്ദമല്ല. മറിച്ച് അതൊരു പ്രചോദനമായി കാണുക. ഒഴുക്കിനെതിരെ നീന്തേണ്ടിവന്നാലും ജോലിയോട് സുതാര്യത പുലര്‍ത്തുക. അധികാരത്തിന്റെ ശക്തിയേക്കാള്‍ വ്യക്തിത്വംകൊണ്ട് കൂടെയുള്ളവരെ നയിക്കുക. ഇതെല്ലാം ഞാന്‍ വിശ്വസിക്കുന്ന പാഠങ്ങളാണ്. ഇത് ഞാന്‍ വിശ്വസിക്കുന്ന സത്യങ്ങളാണ്. അതുകൊണ്ട് അവാര്‍ഡുകളും അംഗീകാരങ്ങളുമൊന്നും നമ്മെ സ്വാധീനിക്കാന്‍ പാടില്ല. എന്നതുപോലെ വിമര്‍ശനങ്ങള്‍ നിരുത്‌സാഹപ്പെടുത്താനും പാടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ 36 വര്‍ഷമായി വിനോദവുമായി ബന്ധപ്പെട്ട മേഖലയുടെ ഭാഗമാകാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. ഈ കാലയളവില്‍ തൊഴില്‍പരമായും വ്യക്തിപരമായും ഔന്നത്യവും വ്യക്തിത്വവുമൊക്കെ നേടാന്‍ കഴിഞ്ഞു. എന്റെ സഹപ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, സംവിധായകന്‍, ക്യാമറാമാന്മാര്‍, ലൈറ്റ് ബോയ്‌സ് ഉള്‍പ്പെടെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അംഗങ്ങളും എന്നെ ഈ ഉയരത്തിലെത്താന്‍ സഹായിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം ഈ അവസരത്തില്‍ എന്റെ വിനീതമായ നന്ദി അറിയിക്കുന്നു.

എന്നില്‍ പ്രതീക്ഷ അര്‍പ്പിച്ച നിര്‍മ്മാതാക്കളോടും എന്നെ സ്‌നേഹിച്ച് വളര്‍ത്തി വലുതാക്കിയ പ്രേക്ഷകരായ നിങ്ങള്‍ക്കും എന്റെ അകൈതവമായ നന്ദിയും കടപ്പാടും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. നിങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ ഇതിനു മുമ്പ് കിട്ടിയ അവാര്‍ഡുകള്‍ പോലെ ഈ അവാര്‍ഡ് വാങ്ങാന്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു ലജന്‍ഡ് എന്ന നിലയിലും ജന്മഭൂമി ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡിനും അംഗീകാരത്തിനും വളരെയധികം നന്ദി.

ഒരു പത്രത്തിന്റെ കരുത്ത് അത് മുന്നോട്ടുവയ്‌ക്കുന്ന ആശയത്തിലും ആദര്‍ശങ്ങളിലുമാണ്. മാധ്യമങ്ങള്‍ക്ക് ജനങ്ങളെ നേര്‍വഴിക്ക് നയിക്കാനാവും. ജന്മഭൂമി  ഇതിനൊരു മാതൃകയാണ്. അടിയന്തരാവസ്ഥക്ക് എതിരെയുള്ള പോരാട്ടം, മന്മഥന്‍ സാര്‍, വി.എം. കൊറാത്ത് അടക്കമുള്ള നേതൃത്വം എന്നിവയെല്ലാം അതിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. ഇന്ന് സദാചാരം എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എന്നാല്‍ അത് നടപ്പാക്കാന്‍ എന്തുചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം തേടിപ്പോകുന്നവര്‍ക്ക് ജന്മഭൂമിയില്‍ അത് കാണാന്‍ കഴിയും. സംസ്‌കൃതി എന്ന പേരില്‍ ഒരു പേജ് ഇത്തരത്തില്‍ മാറ്റിവച്ച പത്രത്തിന്റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കാതെ തരമില്ല. എനിക്ക് ജന്മഭൂമിയെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പകര്‍ന്നുനല്‍കിയത് ഈ പത്രത്തിന്റെ മുന്‍കാല എംഡിയായിരുന്ന പി.പി. മുകുന്ദനാണ്. ഞാന്‍ ഈ അവസരത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുന്നു.

കലകളെയും കലാകാരന്മാരെയും ആദരിക്കുന്നതില്‍ ജന്മഭൂമി ഒരു പുതിയ ചുവടുവച്ചിരിക്കുന്നു. ലജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാരവും മികച്ച നടനുള്ള അവാര്‍ഡും ഏറ്റുവാങ്ങാന്‍ എനിക്ക് അവസരം ഉണ്ടായതില്‍ സന്തോഷിക്കുന്നു. എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ശുഭരാത്രി. ജയ് ഹിന്ദ്.

ജന്മഭൂമി ലജന്‍ഡ്‌സ് പുരസ്‌കാരത്തിനും താരനിശയ്‌ക്കും അരങ്ങൊരുങ്ങുന്നു

 
 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.