Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഖുറാനിലെ കാലഹരണപ്പെട്ട വചനങ്ങള്‍ റദ്ദാക്കണമെന്ന് പ്രമുഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:10 am IST
inWorld

പാരീസ്: ഇസ്ലാമിക മതഗ്രന്ഥമായ ഖുറാനിലെ,  അവിശ്വാസികള്‍ക്കെതിരായ കാലഹരണപ്പെട്ട വചനങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ മുന്നൂറിലേറെ പ്രമുഖരുടെ തുറന്ന കത്ത്. ഇസ്ലാമിക ഭീകരതയ്‌ക്ക് കാരണം ഖുറാനിലെ ഈ എഴുത്തുകളാണെന്നാണ് ബുദ്ധിജീവികളും പ്രശസ്തരുമടങ്ങുന്ന ഈ സംഘത്തിന്റെ കണ്ടെത്തല്‍, 

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി, മാന്വല്‍ വാള്‍ ഉള്‍പ്പെടെ മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍, നിലവിലുള്ള എംപിമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ഒപ്പിട്ടതാണ് ഈ തുറന്ന കത്ത്. ഇസ്ലാമികതയുടെ സമഗ്രാധിപത്യത്തെ ചോദ്യം ചെയ്ത് ‘ലെ ഫിഗാറിയോ’ എന്ന ഫ്രഞ്ച് പത്രത്തിലാണ് 2018 മാര്‍ച്ച് 19 ന് പത്രിക പ്രസിദ്ധീകരിച്ചത്. 

കത്തിനെ ഹീനം, വര്‍ഗ്ഗീയം, അപലപനീയം, ഇസ്ലാംപേടി, പ്രകോപനപരം എന്നിങ്ങനെ വിമര്‍ശിച്ച് ഫ്രാന്‍സിലെമ്പാടും ഒരു വിഭാഗത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.  തുര്‍ക്കി ഉപപ്രധാനമന്ത്രി ബെകിര്‍ ബോസ്ദാഗ് കത്തിനെ അപലപിച്ചു. സര്‍കോസിയെ ഇസ്ലാമിന്റെ ശത്രുവെന്ന് വിളിച്ചു. 

മുപ്പത് ഇമാമുകള്‍ കത്തിനെതിരേ ശക്തമായ മറുപടിക്കത്ത് ഇറക്കി. ഫ്രാന്‍സിനു പുറത്തേക്കും എതിര്‍പ്പ്  വളരുകയാണ്.  അതേ സമയം ബുദ്ധിജീവികളുടെ കത്തിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതാണെന്ന വാദങ്ങളും ശക്തിപ്പെടുന്നു. 

മുന്നൂറു പേര്‍ ഒപ്പിട്ട കത്തില്‍ ഇസ്ലാമിനെ ”യഹൂദ വിരുദ്ധ”മെന്ന് വിശേഷിപ്പിക്കുന്നു. കാലഹരണപ്പെട്ട കാര്യങ്ങളാണ് ഖുറാനില്‍-” ജൂതരേയും ക്രിസ്ത്യാനികളേയും അവിശ്വാസികളേയും വധിക്കുകയും ശിക്ഷിക്കുകയും വേണ”മെന്ന ഭാഗം നീക്കം ചെയ്യണമെന്ന് കത്ത് ”ഇസ്ലാമിക അധികൃത”രോട് ആവശ്യപ്പെടുന്നു. 

ഫ്രാന്‍സിലെമ്പാടും ”ഇസ്ലാമിക യാഥാസ്ഥിതികത്വം” വളര്‍ത്തുന്നതിനും ”ആസൂത്രിത വംശീയ ഉന്മൂലനം” നടക്കുന്നതിനുമെതിരേ  കത്തില്‍  വിമര്‍ശനമുണ്ട്. യഹൂദരാണെന്ന് പരസ്യമായി ചൂണ്ടിക്കാട്ടി  11 പേരെ 2006 മുതല്‍  ഇസ്ലാമിക ഭീകരര്‍ കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുെണ്ടന്ന് കത്ത് വിശദീകരിക്കുന്നു. 

ഒരു മാസം മുമ്പ് 67 വയസ്സുള്ള സാറാ ഹാല്‍മിയെന്ന യഹൂദ സ്ത്രീയെ ചിലര്‍ വീട്ടില്‍ കയറി ആക്രമിച്ച് മര്‍ദ്ദിച്ച് ജനാലവഴി പുറത്തെറിഞ്ഞു. എറിയുമ്പോള്‍ അക്രമികള്‍ ”അള്ളാഹു അക്ബര്‍” എന്ന് വിളിക്കുന്നുണ്ടായിരുന്നു.  ഈ സംഭവവും ഇങ്ങനെയൊരു തുറന്ന കത്തിന് പ്രേരണയായി. മറ്റൊരു യഹൂദ സ്ത്രീയെ മിറീല്ലെ ക്നോളിനെ വീട്ടില്‍ കയറി കുത്തിക്കൊല്ലുകയായിരുന്നു. അപ്പോഴും അക്രമികള്‍ ”അള്ളാഹു അക്ബര്‍” വിളിച്ചു. ഈ രണ്ടു സംഭവങ്ങളും വംശീയഹത്യയുടെ ഭാഗമാണെന്നാണ് കത്തില്‍ ഒപ്പിട്ടവര്‍ വിവരിക്കുന്നത്. 

ഖുറാന്‍ വചനങ്ങള്‍ അവിശ്വാസികള്‍ക്കെതിരേ ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്നു. അതിനാല്‍ അത്തരം കാലഹരണപ്പെട്ട വചനങ്ങള്‍ ഖുറാനില്‍ നിന്ന് നീക്കണം. മുസ്ലിങ്ങളുടെ ഈ ആക്രമണങ്ങളും നീക്കങ്ങളും യഹൂദരെ അയല്‍പക്കം മാറാന്‍ പ്രേരിപ്പിക്കുന്നു. അവര്‍ കുട്ടികളെ സ്‌കൂളുകളില്‍നിന്ന് മാറ്റുന്നു. പൊതു സ്ഥലങ്ങളില്‍ ഇറങ്ങാന്‍ ഭയക്കുന്നു, കത്തില്‍ വിശദീകരിക്കുന്നു.

കത്ത് അവസാനിക്കുന്നത് ഇങ്ങനെ:

”ഇസ്ലാമികത ഒറ്റപ്പെട്ടു നില്‍ക്കാനിഷ്ടപ്പെടുന്നു. കാരണം, അവര്‍ മറ്റുള്ള മതങ്ങളെയും  അവരുടെ നിലപാടുകളോടു യോജിക്കാത്ത മുസ്ലിങ്ങളെയും നിഷേധിക്കുന്നു. ഇസ്ലാമികത ജനാധിപത്യ പരമാധികാരത്തെ വെറുക്കുന്നു. ഏതു തരത്തിലുള്ള നിയമസംവിധാനത്തേയും നിരസിക്കുന്നു. മേല്‍ക്കൈ കിട്ടാത്തിടത്തെല്ലാം അഗവണിക്കപ്പെടുന്നുവെന്ന് ഇസ്ലാമികത കണക്കാക്കുന്നു.

ഇതെല്ലാം അംഗീകരിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. ആണിനും പെണ്ണിനും പരസ്പരം കാണാവുന്ന, ആരും അപമാനിക്കപ്പെടാത്ത ഒരുലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍  താഴ്ന്നവരാണെന്ന് ചിന്തിക്കുന്നവരുടേതല്ലാത്ത ലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പരസ്പരം ഭയക്കാതെ ജനങ്ങള്‍ കഴിയുന്ന ലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മതങ്ങള്‍ നിയമം നിശ്ചയിക്കാത്ത ലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.