Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘നടക്കാ’ത്തതായി ഒന്നുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:06 am IST
in Vicharam

പത്രഭാഷയില്‍ എന്താണു ‘നടക്കാത്തത്’. ‘നടത്തി’യെയോ അതിന്റെ രൂപഭേദത്തെയോ എവിടെയും ചേര്‍ത്തിരിക്കുന്നതു കണ്ടു രസിക്കണമെങ്കില്‍ ചില റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മതി. ”പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോക്കു നടത്തി”. അവര്‍ ഒരിക്കലും ഇറങ്ങിപ്പോകാറില്ല. 

കൂട്ടയോട്ടം ‘നടന്നു’ തുടങ്ങിയിട്ട് ഏറെക്കാലമായി.

 ഗ്രൗണ്ടുകളില്‍നിന്ന് ചിലപ്പേള്‍ കേള്‍ക്കാറുള്ളതിങ്ങനെ:

”അടുത്തതായി നടക്കാന്‍ പോകുന്നത് 200 മീറ്റര്‍ ഓട്ടമാണ്. അത് നടന്നുകഴിഞ്ഞാല്‍ 400 മീറ്റര്‍ ഓട്ടം നടക്കും”. 

‘നടത്തി’ കൂടെയില്ലാത്ത ‘ശിലാസ്ഥാപന’ത്തെ കണ്ടുകിട്ടാന്‍ പ്രയാസമാണ്. ശിലയിട്ടാലോ സ്ഥാപിച്ചാലോ കല്ലിട്ടാലോ പലര്‍ക്കും തൃപ്തിയാകില്ല. ശിലാസ്ഥാപനത്തിന് പകരം കല്ലിടല്‍ സ്വീകരിച്ചവരിലും ‘നടത്തി’ പ്രേമികളുണ്ട്. കല്ലിടല്‍ നടത്തിയാലേ അവര്‍ക്ക് സുഖമുള്ളു!

”ആധാര്‍ കാര്‍ഡിനുള്ള ഫോട്ടോ എടുക്കല്‍ 20ന് നടക്കും” എന്ന് കണ്ടാല്‍ പേടിക്കേണ്ട. ഇത് ഭാഷയിലെ ഒരുതരം നടപ്പുദീനമാണ്. എന്തായാലും ഫോട്ടോയെടുക്കാതെ എടുക്കല്‍ നടത്തുന്നത് കഷ്ടംതന്നെ. പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടത്തി നമ്മെ രസിപ്പിക്കുന്നവരും കുറവല്ല. ‘കര്‍മം’ ഉപയോഗിക്കുന്നവരും ‘നടത്തി’യെ കൈവിടുന്നില്ല-കാല്‍നാട്ടല്‍ നടത്തി! പാവം ‘കാല്‍നാട്ടി’യെ ആര്‍ക്കും വേണ്ട.

സന്ദര്‍ശനവും നടത്തിയും സയാമീസ് ഇരട്ടകളാണ്. ”മുഖ്യമന്ത്രി നാളെ തീരപ്രദേശത്ത് സന്ദര്‍ശനം നടത്തും. കാല്‍നടയായിട്ടാണ് സന്ദര്‍ശനം നടത്തുക. തുടര്‍ന്ന് ആശുപത്രികൡ സന്ദര്‍ശനം നടത്തും”.

വായനയും നടന്നേ വരൂ. ”പതിവുപോലെ പത്രവായന നടത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹം കുഴഞ്ഞു വീണത്” (കുഴഞ്ഞു വീഴ്ച നടത്തിയത് എന്നാക്കാമായിരുന്നു!).

”ഇതുവരെ രാമായണപാരയണം നടത്തിയ ഭക്തയ്‌ക്ക് നന്ദിപ്രടനം നടത്താന്‍ സെക്രട്ടറിയെ ക്ഷണിച്ചു കൊള്ളുന്നു” . 

‘കൊടുത്തു’വും ‘നല്‍കി’യും ‘വിതരണം ചെയ്തു’വും നാടുവിട്ടു. എവിടെയും ‘വിതരണം നടത്തി’യാണ്! സമ്മാനവിതരണമായാലും ‘നടത്തി’ കൂടെയുണ്ടാവും! വിതരണത്തിനെന്നപോലെ അവതരണത്തിനും ‘നടത്തി’ ബാധയുണ്ട്.

”നാടകാവതരണം നടത്തുന്നതിന് കലാസമിതികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു”.

”സുപ്രസിദ്ധ നിരൂപകനാണ് പുസ്തകാവതരണം നടത്തുന്നത്”. 

”പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിഷയാവതരണം നടത്തി”.

യോഗം ചേരലിന്റെ കാലം കഴിഞ്ഞു. യോഗം അടിയന്തരമായാലും ഇവിടെ നടക്കുകയേയുള്ളു. ആരോപണമായാലും കേസായാലും അന്വേഷിച്ചിട്ടെന്ത് കാര്യം? അന്വേഷണം നടത്തുക തന്നെ വേണം”. ”അന്വേഷിപ്പിന്‍; കണ്ടെത്തും” എന്ന വചനം ചിലപ്പോള്‍ ”അന്വേഷണം നടത്തുവിന്‍; കണ്ടെത്തും” എന്നാണത്രെ എഴുതുന്നത്!

മദ്യം കുടിക്കുന്നവരും പാനം ചെയ്യുന്നവരും കുറയുന്നു. ‘മദ്യപാനം നടത്തുന്നവര്‍’ കൊല്ലം തോറും കൂടുകയാണ്. വില്‍ക്കുന്നവരെ ‘വില്‍പന നടത്തുന്നവര്‍’ പിന്നിലാക്കിയിട്ട് കാലമേറെയായി. 

”തട്ടുകടയില്‍ ‘ചായവില്‍പന നടത്തുന്ന’യാള്‍ക്കാണ് മൂന്നാം സമ്മാനം കിട്ടിയത്”. 

”പാര്‍ട്ടിസെക്രട്ടറി പ്രസംഗം നടത്തിക്കൊണ്ടിരിക്കെ മുതിര്‍ന്ന ചില നേതാക്കള്‍ ഉറക്കം തൂങ്ങല്‍ നടത്തിയത് അപഹാസ്യമായെന്ന് സംസ്ഥാന സമിതി യോഗം വിലയിരുത്തി”. (വിലയിരുത്തല്‍ നടത്താമായിരുന്നില്ലേ!) 

നടത്തി അങ്ങനെ ജൈത്രയാത്ര നടത്തുകയാണ്! 

ഒരു കത്തില്‍ നിന്ന്: 

… ബോള്‍ഗാട്ടിയിലെ പുല്‍ത്തകിടികളിലും മറൈന്‍ ഡ്രൈവിലെ പാരപ്പറ്റുകളിലുമിരുന്ന് നാം പ്രണയം നടത്തിയനാളുകള്‍. അവിടെ കടല വില്‍പന നടത്താന്‍ വരാറുള്ള ആ പയ്യനെ ഓര്‍മ്മയില്ലേ? പല തവണ അവന്‍ നമ്മുടെ അടുത്തു കൂടി നടന്നു പോകും. അകലെ അഴിമുഖത്ത് സൂര്യന്‍ അസ്തമയം നടത്താന്‍ ഒരുക്കം നടത്തിക്കൊണ്ടിരിക്കെയാണ് നാം മടക്കയാത്ര നടത്താറുള്ളത്. അസ്തമയം നടന്നു കഴിഞ്ഞാല്‍ ഉദയം നടക്കുമെന്നാണല്ലോ എല്ലാവരും പറയാറുള്ളത്. എന്റെ മനസ്സില്‍ ഈയിടെയായി അസ്തമയങ്ങളെ നടക്കാറുള്ളു.. എന്നാണിനി ഒരു ഉദയം നടക്കുക…

*പിന്‍കുറിപ്പ്:

”പ്രഭാത നടത്തം നടത്താന്‍ ഇറങ്ങിയതാവുമല്ലേ?” 

”അതെയതെ. തിരിച്ചുവരുമ്പോള്‍ പാല്‍ വാങ്ങലും നടത്തണം”.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.