തിരുവനന്തപുരം : രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ വിവാഹം കേരളത്തിൽ നടന്നു. ട്രാന്‍സ്ജെന്‍ഡര്‍ സൂര്യയുടെ കഴുത്തില്‍ ഇഷാന് മിന്നുകെട്ടിയത് കേരളത്തിനാകെ അഭിമാന നിമിഷമായി. ആദ്യമായാണ് കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടക്കുന്നത്.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ കഴുത്തില്‍ ഇഷാന് മിന്നുകെട്ടിയത്. നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡേഴ്സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി.
















