Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇനി ട്രംപ് വരും, ആ പഴയ ‘ഭ്രാന്ത’നെ കാണാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2018, 02:22 am IST
inVicharam

ആളും അരങ്ങും ഒരുങ്ങി. ഇനി കണ്ടുമുട്ടലിന്റെ മുഹൂര്‍ത്തം കുറിക്കണം. കീരിയും പാമ്പും പോലെ നിന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാണുന്നത് സിംഗപ്പൂരിലാണെന്ന് ഏതാണ്ടു വ്യക്തമായി. ഔദ്യോഗികമായി ഇരുകൂട്ടരും അക്കാര്യം പറഞ്ഞിട്ടില്ലെന്നു മാത്രം. കാര്യങ്ങള്‍ തീരുമാനത്തിലെത്തിയെന്നു ട്രംപ് തന്നെ പറഞ്ഞു. അതിനപ്പുറമൊന്നും പറയാറായിട്ടില്ലെന്നും പറഞ്ഞു. വൈകാതെ നടക്കും എന്നു മാത്രം പറഞ്ഞു നിര്‍ത്തി. ജൂണ്‍ മധ്യത്തോടെയായിരിക്കും സംഭവം എന്നാണു സൂചന. ഈ വലിയ പൂരത്തിനു മുന്‍പുള്ള ചെറുപൂരമെന്ന നിലയില്‍ ട്രംപും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും കണ്ടുമുട്ടുന്നുണ്ട്. അതു വൈറ്റ് ഹൗസില്‍വച്ചു തന്നെയാവും. ഈ മാസം 23ന് എന്നാണു സൂചന. കൊറിയകള്‍ തമ്മില്‍ നടന്ന ഉച്ചകോടിയുടെ തുടര്‍ച്ചയായിട്ടാണല്ലോ ഈ ട്രംപ് – ഉന്‍ മുഖാമുഖം. ആ കൊറിയന്‍ കൂടിക്കാഴ്ച നടന്ന സ്ഥലം തന്നെ ഈ വലിയ ഉച്ചകോടിക്കും ടംപ് നിര്‍ദേശിച്ചതാണ്. ഇരുകൊറിയകള്‍ക്കും മധ്യേയുള്ള മിലിട്ടറി രഹിത മേഖലയിലാണ് അതു നടന്നത്. ആ പരിഗണന പക്ഷേ, ഫലപ്രാപ്തിയിലെത്തിയില്ല. മംഗോളിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളും പരിഗണനയില്‍ വന്നിരുന്നു. 

അമേരിക്കവരെ തിരയടിച്ച് എത്തിയ കൊറിയ – കൊറിയ കൂടിക്കാഴ്ചയുടെ അലകള്‍ ഇരു കൊറിയകളിലും ഇളംകാറ്റായി അടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഹോട്ട് ലൈന്‍ ടെലിഫോണിലൂടെ തുടങ്ങിയ സ്‌നേഹം പിന്നെ സമയത്തിലൂടെ വളര്‍ന്നു. ഉത്തര കൊറിയയിലെ ക്‌ളോക്കുകള്‍ അരമണിക്കൂര്‍ മുന്നോട്ടാക്കി ദക്ഷിണകൊറിയന്‍ സമയത്തിന് ഒപ്പമാക്കി. അത്തരം ചെറിയ ചെറിയ സൗഹൃദങ്ങള്‍ക്കിടയില്‍ വമ്പന്‍ തീരുമാനങ്ങളും വന്നു. ലോകത്തെ മുഴുവന്‍ വിരട്ടിയ തങ്ങളുടെ ന്യൂക്‌ളിയര്‍ പരീക്ഷണ ശാല ഈ മാസം പൂട്ടാമെന്ന് ഉത്തര കൊറിയ സമ്മതിച്ചു. സത്യമാണോ എന്നു കണ്ടു സാക്ഷ്യപ്പെടുത്തിക്കൊള്ളാന്‍ അമേരിക്കന്‍ വിദഗ്ധര്‍ക്ക് അനുവാദവും കൊടുത്തു. ചെറുപൂരം കേമമായില്ലേ?  

ഔദ്യോഗിക സമാധാന കരാര്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണു കൊറിയന്‍ ഉച്ചകോടി അന്നു പിരിഞ്ഞത്. ഭവി തങ്ങള്‍ സ്വയം തീരുമാനിക്കുന്ന സംവിധാനമായിരിക്കും വരാന്‍ പോകുന്നത് എന്ന സംയുക്ത പ്രസ്താവനയില്‍ പറയുകയും ചെയ്തു. അതിനര്‍ഥം ചൈനയുടേയും  അമേരിക്കയുടേയും ഇടപെടല്‍ ഉണ്ടാവില്ലെന്ന് അര്‍ഥം. പക്ഷേ, സമാധാന ചര്‍ച്ചകളില്‍ അവര്‍ ഇരുവരുമുണ്ടാകും. കാരണം 2953ലെ താത്ക്കാലിക യുദ്ധവിരാമ കരാറില്‍ ആ രണ്ടു രാജ്യങ്ങളും ഒപ്പിട്ടിരുന്നതാണ്. ഒരു വര്‍ഷം നീളുന്ന സമാധന നടപടികള്‍ക്ക് ഈ രണ്ടു രാജ്യങ്ങളും മേല്‍നോട്ടം വഹിക്കുകയും ചെയ്യും. ദക്ഷിണകൊറിയയില്‍ നിന്ന് അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിക്കുന്ന നടപടിയായിരിക്കും അതില്‍ അവസാനത്തേത്. 

യുഎസ് – ഉത്തരകൊറിയ ചര്‍ച്ചകളിലേയ്‌ക്കുള്ള നീക്കത്തില്‍ ഇടയ്‌ക്ക് അല്‍പം ചില കല്ലുകടികള്‍ ഉണ്ടായിരുന്നു. താന്‍ ചൈനയ്‌ക്കുമേല്‍ ചെലുത്തിയ സമ്മര്‍ദ്ദമാണ് ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ചയ്‌ക്ക് ഉത്തരകൊറിയയെ പ്രേരിപ്പിച്ചതെന്നു ട്രംപ് പറഞ്ഞതു കിമ്മിനു സുഖിച്ചില്ല. ഒന്നും മുന്‍കൂട്ടി നിശ്ചയിക്കേണ്ട. എല്ലാം ട്രംപുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പറയാമെന്നു കിം തിരിച്ചടിച്ചു. നല്ല അന്തരീക്ഷം അമേരിക്ക നശിപ്പിക്കുകയാണെന്നു പരാതിപ്പെടുകയും ചെയ്തു. പക്ഷേ, വാക്‌പ്പോര് കത്തിക്കയറിയില്ല. മഞ്ഞുരുകി. 

ട്രംപ് ഏതായാലും ഇപ്പോള്‍ നല്ല ഉല്‍സാഹത്തിലാണ്. അതു വാക്കുകളിലും പ്രകടം. ‘നന്മയിലേയ്‌ക്കുള്ള പോക്കാണിത്. വളരെ ആവേശഭരിതം. നല്ലനല്ല കാര്യങ്ങള്‍ക്കായി കാത്തിരിക്കാം’ എന്നാണ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. മുഴുഭ്രാന്തനെന്നു മുമ്പ് വിളിച്ചു പരിഹസിച്ചയാളെക്കുറിച്ചാണു ട്രംപ് പറയുന്നത്. സ്വന്തം ജനങ്ങളെ കൊല്ലാനും പട്ടിണിക്കിടാനും മടിക്കാത്ത ഭ്രാന്തന്‍ എന്നാണു ട്രംപ് വിശേഷിപ്പിച്ചത്.

കിമ്മുമായുള്ള ചര്‍ച്ചയ്‌ക്കു മുന്‍പ് അമേരിക്ക ദക്ഷിണ കൊറിയയില്‍ നിന്നു പട്ടാളത്തെ പിന്‍വലിക്കുമോ എന്നതാണ് നിലവിലെ വലിയ ചോദ്യം. അതേക്കുറിച്ചു വ്യക്തമായ പദ്ധതിയൊന്നുമുണ്ടെന്നു പറയാന്‍ വൈറ്റ് ഹൗസ് തയ്യാറില്ല. എന്നാല്‍, ദക്ഷിണകൊറിയയിലെ സൈനിക സാന്നിദ്ധ്യം കുറയ്‌ക്കാനുള്ള സാധ്യത ആരായാന്‍ പെന്റഗണോടു ട്രംപ് പറഞ്ഞതായി വാര്‍ത്തയുണ്ട്. ട്രംപും ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണും അതു നിഷേധിച്ചിട്ടുമുണ്ട്. അതേസമയം, നോര്‍ത്ത് കൊറിയയില്‍ തടവിലുള്ള കൊറിയന്‍ വംശജരായ മൂന്ന് അമേരിക്കക്കാരുടെ മോചനം സംബന്ധിച്ചകാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

Kerala

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Kerala

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.